ക്വാറന്റൈനിൽ കല്യാണം ലീ​ഗ് വനിതാ നേതാവ് അഡ്വ. നൂർബീന റഷീദിനെതിരെ കേസ്.എടുത്ത് പോലീസ്

മുസ്ലിം ലീഗിന്റെ പോഷക സംഘടനയായ വനിതാ ലീഗിന്റെ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയാണ് നൂർബിന. മുൻ വനിതാ കമ്മീഷൻ അംഗം വനിതാ ലീഗ് നേതാവ് നൂര്‍ബിന റഷീദിനെതിരെ നിയന്ത്രണങ്ങള്‍ മറികടന്നതിനാണ് കേസ്

0

കോഴിക്കോട് :അമേക്കരിക്കയിൽ നിന്നെത്തിയ മകൻ ക്വാറന്റൈനിൽ കഴിയേണ്ട സയമത്ത് സർക്കാർ നിർദ്ദേശം ലംഘിച്ച് വീട്ടിൽ വിവാഹം നടത്തിയ മുസ്ലീം ലീ​ഗ് വനിതാ നേതാവ് അഡ്വ. നൂർബീന റഷീദിനെതിരെ കേസ്. കോര്‍പറേഷന്‍ സെക്രട്ടറിയുടെ പരാതിയില്‍ നൂര്‍ബിന റഷീദിനെതിെര കോഴിക്കോട് ചേവായൂര്‍ പൊലീസാണ് കേസെടുത്തു .ഈ മാസം 14നാണ് മകൻ അമേരിക്കയിൽ നിന്നെത്തിയത്. മാർച്ച് 21നായിരുന്നു വിവാഹം. വിവാഹ ചടങ്ങിൽ 50 ൽ അധികം ആളുകൾ പങ്കെടുക്കരുതെന്നാണ് സർക്കാർ നിർദ്ദേശം. എന്നാൽ ഇത് ലംഘിക്കപ്പെട്ടുവെന്നാണ് ആരോഗ്യവകുപ്പ് കണ്ടെത്തിയിരിക്കുന്നത്. ഐ.പി.സി 269, 188 പ്രകാരമാണ് നടപടി.നൂർബീന റഷീദിന്റെ വീട്ടിൽ വച്ച് തന്നെയായിരുന്നു വിവാഹം

. ഇവർക്കെതിരെ ആരോഗ്യവകുപ്പ് നിയമ നടപടി ആവശ്യപ്പെട്ടിട്ടുണ്ട്. പൊലീസിന് പരാതി നൽകിയിരിക്കുകയാണ്. മുസ്ലിം ലീഗിന്റെ പോഷക സംഘടനയായ വനിതാ ലീഗിന്റെ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയാണ് നൂർബിന. മുൻ വനിതാ കമ്മീഷൻ അംഗം വനിതാ ലീഗ് നേതാവ് നൂര്‍ബിന റഷീദിനെതിരെ നിയന്ത്രണങ്ങള്‍ മറികടന്നതിനാണ് കേസ്. നൂര്‍ബിന റഷീദിന്റെ മകളുടെ നിക്കാഹില്‍ അന്‍പതിലധികം പേര്‍ പങ്കെടുത്തുവെന്നും അമേരിക്കയില്‍ നിന്നെത്തി നിരീക്ഷണത്തില്‍ കഴിയേണ്ട മകന്‍ നിക്കാഹില്‍ പങ്കെടുത്തുവെന്നും പരാതിയില്‍ പറയുന്നു.

You might also like

-