വാളയാറിലെ മോട്ടർ വാഹന വകുപ്പിന്റെ ഇൻ ചെക്പോസ്റ്റിൽ രാത്രി വിജിലൻസിന്റെ മിന്നൽ പരിശോധന,67,000 രൂപ പിടികൂടി
മോട്ടർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥരെ പ്രീതിപ്പെടുത്താൻ ഡ്രൈവർമാർ പച്ചക്കറികളും പഴങ്ങളും നൽകുന്നതായാണ് വിവരം. മത്തൻ, ഓറഞ്ച് തുടങ്ങിയ സാധനങ്ങൾ പതിവായി ഉദ്യോഗസ്ഥർ വാങ്ങുന്നുവെന്നു സൂചനയുണ്ട്
പാലക്കാട് | വാളയാർ ആർ.ടി.ഓ ചെക്ക് പോസ്റ്റിൽ വിജിലൻസിൻറെ മിന്നൽ റെയ്ഡ്. പരിശോധനയിൽ 67000 രൂപ പിടിച്ചെടുത്തു. വിജിലൻസ് സംഘത്തെ കണ്ട് ഉദ്യോഗസ്ഥർ ഭയന്ന് ഓടി. പണം കൂടാതെ പച്ചക്കറിയും കൈക്കൂലിയായി വാങ്ങിയതായി വിജിലൻസ്. ഡ്യൂട്ടിയിലുണ്ടായിരുന്ന അഞ്ച് ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകും
മോട്ടർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥരെ പ്രീതിപ്പെടുത്താൻ ഡ്രൈവർമാർ പച്ചക്കറികളും പഴങ്ങളും നൽകുന്നതായാണ് വിവരം. മത്തൻ, ഓറഞ്ച് തുടങ്ങിയ സാധനങ്ങൾ പതിവായി ഉദ്യോഗസ്ഥർ വാങ്ങുന്നുവെന്നു സൂചനയുണ്ട്. മത്തൻ ഓഫിസിലെത്തിച്ചു നൽകുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ഏജന്റുമാരെ വെച്ച് കൈക്കൂലി വാങ്ങുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് റെയ്ഡ്. ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് വിജിലൻസ് ശിപാർശ ചെയ്യും. വിജിലൻസ് അനാവശ്യമായി പരിശോധന നടത്തുന്നുവെന്ന് നേരത്തെ പരാതിയുണ്ടായിരുന്നു. വിജിലൻസ് സംഘമെത്തുന്നത് അറിയാൻ സി.സി.ടി.വി സ്ഥാപിച്ചത് വിവാദമായിരുന്നു