അമേരിക്കൻ പ്രസിഡണ്ട് ട്രമ്പിന് പിന്നാലെ കൊറോണ ലബോറട്ടറി നിർമ്മിതമെന്നവകാശപെട്ടു നിധിൻ ഗഡ്ഗരി

"ഇത് പ്രകൃതിയിൽ നിന്നുള്ള വൈറസ് അല്ല. ഇത് ഒരു നിർമിത വൈറസ് ആണ്. മാത്രമല്ല, മുഴുവൻ ലോകത്തെയും ഇത് ബാധിച്ചു കഴിഞ്ഞു

0

ന്യൂഡൽഹി: ലോകമെങ്ങു കൊറോണ ബാധിച്ചു ലക്ഷങ്ങൾ മരിച്ചു വിഴുന്നതിനിടയിലാണ് അമേരിക്കൻ പ്രസിഡണ്ട് ട്രമ്പിന് പിന്നാലെ കൊറോണ വയറസ്സ് മനുക്ഷ്യ നിർമ്മിതമെന്നഅവകാശപ്പെട്ടു ഒരു രാഷ്ട്രീയ നേതാവുകൂടി രംഗത്തുവരുന്നത് .കൊറോണ വൈറസ് പ്രകൃതിയിൽ നിന്നുള്ളതല്ലെന്നും ഒരു ലബോറട്ടറിയിൽ നിന്നുള്ളതാണെന്നും കേന്ദ്രമന്ത്രി നിധിൻ ഗഡ്ഗരി. ഒരു പ്രമുഖ ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് നിധിൻ ഗഡ്ഗരി ഇങ്ങനെ പറഞ്ഞത്.

കൊറോണയ്ക്കൊപ്പം ജീവിക്കേണ്ട രീതിയെക്കുറിച്ച് നമ്മൾ മനസിലാക്കണമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ഇത് ആദ്യമായാണ് രാജ്യത്തെ ഉത്തരവാദിത്തപ്പെട്ട ഒരാൾ ഇത്തരമൊരു പരാമർശം നടത്തുന്നത്.”ഇത് പ്രകൃതിയിൽ നിന്നുള്ള വൈറസ് അല്ല. ഇത് ഒരു നിർമിത വൈറസ് ആണ്. മാത്രമല്ല, മുഴുവൻ ലോകത്തെയും ഇത് ബാധിച്ചു കഴിഞ്ഞു. ലോകം ഇപ്പോൾ ഇതിനായുള്ള ഒരു വാക്സിൻ കണ്ടുപിടിക്കുന്നതിനുള്ള അന്വേഷണത്തിലാണ്. ഇതുവരെ ആയിട്ടും വാക്സിൻ ലഭ്യമല്ല. എത്രയും പെട്ടെന്ന് വാക്സിൻ കണ്ടുപിടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെ സംഭവിച്ചാൽ പ്രശ്നമില്ല” – നിധിൻ ഗഡ്കരി പറഞ്ഞു.

അപ്രതീക്ഷിതമായി സംഭവിച്ച ഒരു പ്രശ്നമാണ് കൊറോണവൈറസ് മഹാമാരിയെന്നും നിധിൻ ഗഡ്കരി പറഞ്ഞു. ഇത്തരത്തിലൊരു പ്രശ്നം സർക്കാർ നേരിടുന്നത് ആദ്യമായിട്ടാണെന്നും അദ്ദേഹം പറഞ്ഞു.
കൊറോണ വൈറസിനെതിരെ നമ്മൾ യുദ്ധം ചെയ്യണം. അതിനൊപ്പം തന്നെ സാമ്പത്തികയുദ്ധത്തിലും പോരാടണമെന്നും ഗഡ്കരി പറഞ്ഞു. നമ്മൾ ഒരു ദരിദ്ര രാജ്യമാണെന്നും ലോക്ക്ഡൗൺ മാസങ്ങളോളം നീട്ടാൻ കഴിയുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.

You might also like

-