കേരള പൊലീസിലെ 873 ഉദ്യോഗസ്ഥർക്ക് പോപ്പുലർ ഫ്രണ്ടുമായി ബന്ധം ,നടപടി വേണമെന്ന് എൻ ഐ എ
വ്യത്യസ്ത രഹസ്യാന്വേഷണ ഏജൻസികളുടെ സഹായത്തോടെയാണ് എൻഐഎ വിവരശേഖരണം നടത്തിയത്. മറ്റ് സംസ്ഥാനങ്ങളേക്കാൾ കൂടുതൽ സ്വാധീനം പോപ്പുലർ ഫ്രണ്ടിന് നിരവധി ഉദ്യോഗസ്ഥർ വഴി കേരള പൊലീസിൽ ഉണ്ടായിരുന്നെന്നാണ് എൻഐഎ പറയുന്നത്
തിരുവനന്തപുരം | സ,സ്ഥാനത്തെ പോലീസ് സേനയിൽ പോപ്പുലർ ഫ്രണ്ടുമായി ബന്ധമുള്ളവർ ധാരാളമുണ്ടെന്നു എൻ ഐ എ , പോപ്പുലർ ഫ്രണ്ട് ബന്ധമുള്ള പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് സംസ്ഥാന പൊലീസ് മേധാവിയോട് എൻഐഎ ആവശ്യപ്പെട്ടു . കേരള പൊലീസിലെ 873 ഉദ്യോഗസ്ഥർക്ക് പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടെന്നാണ് എൻഐഎയുടെ കണ്ടെത്തൽ. പിഎഫ്ഐ ബന്ധമുള്ള ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങളും എൻഐഎ ഡിജിപിക്ക് കൈമാറി.
പോപ്പുലർ ഫ്രണ്ട് നിരോധനത്തിനുശേഷം സംഘടനയുമായി ബന്ധപ്പെട്ടവരെ സംബന്ധിച്ച് എൻഐഎ നടത്തിവരുന്ന വിവരശേഖരണത്തിന്റെ ഭാഗമായാണ് പൊലീസ് ഉദ്യോഗസ്ഥരുടെ വിവരങ്ങളും പട്ടികപ്പെടുത്തിയത്. വ്യത്യസ്ത രഹസ്യാന്വേഷണ ഏജൻസികളുടെ സഹായത്തോടെയാണ് എൻഐഎ വിവരശേഖരണം നടത്തിയത്. മറ്റ് സംസ്ഥാനങ്ങളേക്കാൾ കൂടുതൽ സ്വാധീനം പോപ്പുലർ ഫ്രണ്ടിന് നിരവധി ഉദ്യോഗസ്ഥർ വഴി കേരള പൊലീസിൽ ഉണ്ടായിരുന്നെന്നാണ് എൻഐഎ പറയുന്നത്.