ശ്രീലങ്കയിലെ സ്ഫോടനമായി ബന്ധപ്പെട്ട് കാസർകോട് എൻഐഎ റെയ്ഡ്.

വിദ്യാനഗർ സ്വദേശികളായ രണ്ട് പേരുടെ വീടുകളിലാണ് എൻഐഎ തെരച്ചിൽ നടത്തിയത്

0

കാസർകോട്: ശ്രീലങ്കയിലെ സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് കാസർകോട് എൻഐഎ റെയ്ഡ്. വിദ്യാനഗർ സ്വദേശികളായ രണ്ട് പേരുടെ വീടുകളിലാണ് എൻഐഎ തെരച്ചിൽ നടത്തിയത്. ഇവരിൽ നിന്ന് മൊബൈൽ ഫോണുകൾ അടക്കം പിടിച്ചെടുത്തു. കൂടുതൽ ചോദ്യം ചെയ്യലിനായി കൊച്ചിയിലെ എൻഐഎ ഓഫീസിൽ ഹാജരാകാൻ രണ്ട് പേർക്കും നോട്ടീസ് നൽകിയിട്ടുണ്ട്.

യുവാക്കളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. ശ്രീലങ്കയിൽ സ്ഫോടനം നടത്തിയ ചാവേറുകൾ കേരളത്തിലും തമിഴ്‍നാട്ടിലുമെത്തിയിരുന്നു എന്ന വിവരത്തെ തുടർന്ന് കേരളത്തിലും തമിഴ്‍നാട്ടിലും തെരച്ചിൽ ശക്തമാക്കിയിരുന്നു.

കൊളംബോയിലെ ആദ്യ സ്ഫോടനം നടക്കുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പ് വരെ ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗം ശ്രീലങ്കന്‍ രഹസ്യാന്വേഷണ വിഭാഗത്തിന് സ്ഫോടനത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. ക്രിസ്ത്യന്‍ പള്ളികള്‍ അടക്കമുള്ള ഇടങ്ങളില്‍ ആക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നായിരുന്നു മുന്നറിയിപ്പ്.

ഇതിനു മുമ്പും, ഏപ്രില്‍ 4, 20 തീയതികളില്‍ ഇന്ത്യ മുന്നറിയിപ്പ് നല്‍കി. ആക്രമണം നടത്താന്‍ പദ്ധതിയിട്ട ചാവേറിന്‍റെ പേര് സഹിതമായിരുന്നു ഇന്ത്യ റിപ്പോര്‍ട്ട് നല്‍കിയത്. രാജ്യത്ത് ചോദ്യം ചെയ്ത ഐഎസ് ഭീകരനില്‍ നിന്നാണ് ഇന്ത്യക്ക് ഈ വിവരങ്ങള്‍ കിട്ടിയതെന്നാണ് റിപ്പോര്‍ട്ട്.

You might also like

-