കൊളംബോ സ്ഫോടനം:കേരളബന്ധം അന്വേഷിക്കാൻ എൻഐഎ സംഘം ശ്രീലങ്കയിലേക്ക്

ശ്രീലങ്കൻ സ്‌ഫോടനത്തിന്റെ സൂത്രധാരൻ സഫ്രാൻ ഹാഷിമുമായി ആശയ വിനിമയം നടത്തിയെന്ന് കേരളത്തിൽ അറസ്റ്റിലായ റിയാസ് അബൂബക്കർ വെളിപ്പെടുത്തിയിരുന്നു.

0

കൊച്ചി: കൊളംബോ സ്ഫോടനത്തിന്റെ മുഖ്യ സൂത്രധാരന് കേരളവുമായുള്ള ബന്ധം അന്വേഷിക്കുന്നതിനായി എൻഐഎ സംഘം കൊളംബോയിലേക്ക്. ശ്രീലങ്കയിലെ അന്വേഷണവുമായി സഹകരിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലത്തിന്റെ അനുമതി ലഭിച്ചു.

ശ്രീലങ്കൻ സ്‌ഫോടനത്തിന്റെ സൂത്രധാരൻ സഫ്രാൻ ഹാഷിമുമായി ആശയ വിനിമയം നടത്തിയെന്ന് കേരളത്തിൽ അറസ്റ്റിലായ റിയാസ് അബൂബക്കർ വെളിപ്പെടുത്തിയിരുന്നു. ഈ സഹാചര്യം കൂടി കണക്കിലെടുത്താണ് എൻഐഎ സംഘം ശ്രീലങ്കയില്ക്ക് പോകുന്നത്.

ശ്രീലങ്കയിൽ നിന്ന് കഴിഞ്ഞ ദിവസം 15 പേരടങ്ങുന്ന സംഘം കേരള, ലക്ഷദ്വീപ് തീരങ്ങൾ ലക്ഷ്യമാക്കി പുറപ്പെട്ടുവെന്ന് രഹസ്യാന്വേഷണ വിഭാഗങ്ങൾക്ക് വിവരം ലഭിച്ചിരുന്നു. ഇക്കാര്യവും സംഘം അന്വേഷിക്കുന്നുണ്ട്.

You might also like

-