സ്വർണ്ണക്കടത്ത് കേസില്‍ എൻഐഎ കുറ്റപത്രം സമർപ്പിച്ചു.
കേസിലെ തീവ്രവാദ ബന്ധമാണ് എന്‍ഐഎ അന്വേഷിച്ചത്. സ്വപ്‌ന സുരേഷ് തുടങ്ങി 20 പ്രതികള്‍ക്കെതിരെയാണ് കുറ്റപത്രം
കൊച്ചി: സ്വർണ്ണക്കടത്ത് കേസില്‍ എൻഐഎ കുറ്റപത്രം സമർപ്പിച്ചു. സ്വപ്ന സുരേഷ്, സരിത് അടക്കമുള്ള 20 പ്രതികൾക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. യുഎപിഎയിലെ16,17,18 വകുപ്പുകൾ ആണ് പ്രതികൾക്കെതിരെ ചുമത്തിയത്. അതേസമയം, കുറ്റപത്രത്തില്‍ സന്ദീപ് നായരെ മാപ്പ് സാക്ഷിയാക്കി. കേസിൽ ആദ്യ അറസ്റ്റ് നടന്ന് 180 ദിവസം ആകുന്നതിന് മുൻപാണ് കുറ്റപത്രം നൽകുന്നത്.തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയ കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) കുറ്റപത്രം സമര്‍പ്പിച്ചു. കേസിലെ തീവ്രവാദ ബന്ധമാണ് എന്‍ഐഎ അന്വേഷിച്ചത്.
സ്വപ്‌ന സുരേഷ് തുടങ്ങി 20 പ്രതികള്‍ക്കെതിരെയാണ് കുറ്റപത്രം.