സഹ്രാന്‍ ഹാഷിം കേരളത്തിലെത്തിയിട്ടുണ്ടോ എന്നറിയാൻ എൻ ഐ എ റിമാന്റിൽ കഴിയുന്ന റിയാസിനെ കസ്റ്റഡിയിൽ ആവശ്യപ്പെടും

കസ്റ്റഡിയിൽ, എടുത്തവരെ ചോദ്യം ചെയ്തതിൽനിന്നും മുഖ്യ സൂത്രധാരകൻ ഇതുവരെ കേരളത്തിലെത്തിയിട്ടില്ലെന്നാണ് എന്‍ഐഎ കരുതുന്നത്. ഇതുവരെ പിടിയിലായവരിലാരും സഹ്രാനെ നേരിട്ട് കണ്ടതായും ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടില്ല

0

കൊച്ചി:ഇരുന്നൂറ്റി അമ്പത്തിമൂന്നു പേരുടെ മരണത്തിന് ഇടയാക്കിയ ശ്രീലങ്കന്‍ സ്ഫോടന പരമ്പരയുടെ മുഖ്യ സൂത്രധാരന്‍ സഹ്രാന്‍ ഹാഷിം കേരളത്തിലെത്തിയിട്ടില്ലെന്ന് ദേശീയ അന്വേഷണ കരുതുന്നു . കേസുമായി ബന്ധപ്പെട്ട എൻ ഐ എ പിടികൂടി റിമാറിൽ കഴിയുന്ന റിയാസിനെ ചോദ്യം ചെയ്തതിൽനിന്നും സഹ്രാന്‍ ഹാഷിം കേരളത്തിൽ എത്തിയിട്ടില്ല വിവരമാണ് ലഭിച്ചതിട്ടുള്ളത് എന്നാൽ റിയാസിന്റെ ഈ മൊഴി എൻ ഐ എ മുഖവിലക്കെടുത്തട്ടില്ല കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന റിയാസിനെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ എന്‍ഐഎ കോടതിയില്‍ അപേക്ഷ സമർപ്പിക്കും.

അതേസമയം ശ്രീലങ്കന്‍ സ്ഫോടന പരമ്പരയുടെ മുഖ്യസൂത്രധാരനെന്ന് കരുതുന്ന സഹ്രാന്‍ ഹാഷ്മിയുടെ വീഡിയോകളും ഇയാളുടെ പ്രസംഗങ്ങളും ഇൻ്റർനെറ്റില്‍ നിന്നും പതിവായി ഡൗൺലോഡ് ചെയ്തവരെ കേന്ദ്രീകരിച്ച് എന്‍ഐഎ നടത്തിയ അന്വേഷണത്തിലാണ് പാലക്കാട് സ്വദേശി റിയാസ് അബൂബക്കർ പിടിയിലായത്. സഹ്രാന്‍ ഹാഷിമിന്‍റെ പ്രസംഗങ്ങള്‍ മലയാളത്തിലേക്കും തമിഴിലേക്കും ഐഎസ് അനുകൂലികള്‍ മൊഴിമാറ്റി പ്രചരിപ്പിച്ചിരുന്നു. അതുകൊണ്ടുതന്നെ സഹ്രാന്‍ ഹാഷിമുമായി ബന്ധമുള്ളവർ കേരളത്തിലും തമിഴ്നാട്ടിലും ഉണ്ടാകുമെന്നാണ് എൻ ഐ എ കരുതുന്നത് , എന്നാൽ ഇപ്പോൾ കസ്റ്റഡിയിൽ, എടുത്തവരെ ചോദ്യം ചെയ്തതിൽനിന്നും മുഖ്യ സൂത്രധാരകൻ ഇതുവരെ കേരളത്തിലെത്തിയിട്ടില്ലെന്നാണ് എന്‍ഐഎ കരുതുന്നത്. ഇതുവരെ പിടിയിലായവരിലാരും സഹ്രാനെ നേരിട്ട് കണ്ടതായും ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടില്ല.നിലവില്‍ കസ്റ്റഡിയിലുള്ള മറ്റ് രണ്ട് പേരെ ചോദ്യം ചെയ്തതില്‍ സ്ഫോടനവുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും ഇതുവരെ എന്‍ഐഎക്ക് ലഭിച്ചിട്ടില്ല.

സഹ്രാന്‍ ഹാഷിം കേരളത്തിൽ വന്നിട്ടുണ്ടോ ഉണ്ടെങ്കിൽ ആരൊക്കെ യായി ബന്ധപെട്ടു എന്നത് കണ്ടെത്താൻ റിമാന്‍ഡില്‍ കഴിയുന്ന റിയാസ് അബൂബക്കറിനെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ ലഭിക്കാന്‍ അന്വേഷണസംഘം വൈകാതെ കോടതിയെ സമീപിക്കും. സമൂഹമാധ്യമങ്ങളില്‍ സജീവമായിരുന്ന റിയാസ് കേരളത്തില്‍ നിന്നും ഐഎസില്‍ ചേരുന്നതിനായി സിറിയയിലേക്ക് കടന്നവരുമായി നിരന്തരം ബന്ധപ്പെട്ടതിന് തെളിവ് ലഭിച്ചിട്ടുണ്ട്. ശ്രീലങ്കന്‍ സ്ഫോടനത്തിന്‍റെ ആസൂത്രകരുമായി ഇയാള്‍ ഏതെങ്കിലും തരത്തില്‍ ബന്ധപ്പെട്ടിട്ടുണ്ടോയെന്നാണ് ഇനി വ്യക്തമാകേണ്ടത്. കേന്ദ്ര ഏജന്‍സികളടക്കമുള്ള സംയുക്തസംഘം കൊച്ചിയിലടക്കം കേസുമായി ബന്ധപ്പെട്ട പരിശോധനകള്‍ തുടരുകയാണ്.

You might also like

-