NH 85 വനമാക്കി.! തിരുത്തൽ സത്യവാങ്മൂലം നൽകിയില്ലെങ്കിൽ സെപ്റ്റംബർ 1ന് മന്ത്രി ശ്രീ റോഷി അഗസ്റ്റിന്റെ ഓഫീസിനു മുന്നിൽ ഉപവാസ സമരം ഹൈവേ സംരക്ഷണ സമിതി

സർക്കാർ എന്തുകൊണ്ടാണ് ഇത്തരം നിലപാട് സ്വീകരിച്ചതെന്നും ഇടുക്കിയെ വനം ആക്കാനുള്ള ഗൂഢ തന്ത്രമാണ് ഇതിന് പിന്നിലെന്നും രേഖകൾ സഹിതം സത്യവാങ്മൂലം സമർപ്പിക്കുന്നതിന് എന്താണ് സർക്കാർ മടിക്കുന്നതെന്നു സമര സമിതി ചോദിച്ചു . കേസ്ഹൈക്കോടതിപരിഗണിച്ചപ്പോൾ ഹാജരായ അഡ്വക്കേറ്റ് ജനറൽ വാക്കാൽ മാത്രം വനമല്ലെന്നു പറയുകയും സത്യവാൻമൂലം സമർപ്പിക്കാതിരിക്കുകയും ചെയ്തിട്ടുള്ളത് സർക്കാർ നിർദ്ദേശിച്ചത് കൊണ്ടായിരിക്കണം.

അടിമാലി | ദേശീയപാത വനം എന്ന് സംസ്ഥാന സർക്കാർ നൽകിയ സത്യവാങ്മൂലം ഒരാഴ്ചയ്ക്കക്കുള്ളിൽ ഹൈക്കോടതിയിൽ തിരുത്തൽ സത്യവാങ്മൂലം നൽകി റോഡ് നിർമ്മാണം തുടരാൻ നടപടി ഉണ്ടാക്കാത്ത പക്ഷം സെപ്റ്റംബർ 1ന് ജില്ലയുടെ ചുമതലയുള്ള ജലവിഭവ വകുപ്പ് മന്ത്രി ശ്രീ റോഷി അഗസ്റ്റിന്റെ ഓഫീസിനു മുമ്പിൽ ഉപവാസ സമരംനടത്തുമെന്ന് ദേശീയപാത സംരക്ഷണ സമിതി വാർത്താസമ്മേളനത്തിൽ പറഞ്ഞു . കഴിഞ്ഞ ദിവസം ദേശിയ 85 മായി ബന്ധപ്പെട്ട കേസ് പരിഗണിച്ചപ്പപ്പോൾ ഹൈക്കോടതിയിൽ ദേശീയപാത 85 ൽ വനമല്ല എന്ന് തെളിയിക്കുന്നതിന് സർക്കാർ കൈവശം രേഖകൾ ഉണ്ടായിരുന്നിട്ടും രേഖകൾ സമർപ്പിക്കാത്തതിനാൽ കേസ് മാറ്റിവക്കുകയും സർക്കാരിനെ രൂക്ഷമായി വിമർശിക്കുകയും ചെയ്തിരുന്നു . ദേശീയപാത വികസനവുമായി ബന്ധപ്പെട്ട വിഷയത്തിൽ സർക്കാർ നിഷേധാത്മക സമീപനം തുടരുകയാണ്.

നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ഹൈക്കോടതിയിൽ ഹാജരാവുകയും നേര്യമംഗലം മുതൽ വാളറ വരെയുള്ള റോഡ് വികസനം നടന്നുകൊണ്ടിരിക്കുന്ന ഭാഗം വനം അല്ല എന്നും പൊതുമരാമത്ത് വകുപ്പിന്റെ കൈവശം ഇരിക്കുന്ന റവന്യൂ ഭൂമിയാണ് എന്നും രേഖകൾ സഹിതം സത്യവാങ്മൂലം സമർപ്പിക്കുകയുണ്ടായി.എന്നാൽ സർക്കാരിന് വേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറൽ വനമല്ല എന്ന സർക്കാര് നിലപാട് വാക്കാൽ പറയുകയാണ് ഉണ്ടായത്.വനമല്ല എന്നുള്ള ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധി നില നിൽക്കുമ്പോഴാണ് സർക്കാരിന് വേണ്ടി അഡീഷണൽ ചീഫ് സെക്രട്ടറി റോഡ് വനമാണ് എന്ന് സത്യ മൂലം സമർപ്പിച്ചത്. അതുകൊണ്ടാണ് ജൂലൈ പതിനൊന്നാം തീയതി റോഡ് നിർമ്മാണം തടഞ്ഞുകൊണ്ട് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാൻ കോടതി നിർബന്ധിതമായത് .
സർക്കാർ എന്തുകൊണ്ടാണ് ഇത്തരം നിലപാട് സ്വീകരിച്ചതെന്നും ഇടുക്കിയെ വനം ആക്കാനുള്ള ഗൂഢ തന്ത്രമാണ് ഇതിന് പിന്നിലെന്നും രേഖകൾ സഹിതം സത്യവാങ്മൂലം സമർപ്പിക്കുന്നതിന് എന്താണ് സർക്കാർ മടിക്കുന്നതെന്നു സമര സമിതി ചോദിച്ചു .
കേസ്ഹൈക്കോടതിപരിഗണിച്ചപ്പോൾ ഹാജരായ അഡ്വക്കേറ്റ് ജനറൽ വാക്കാൽ മാത്രം വനമല്ലെന്നു പറയുകയും സത്യവാൻമൂലം സമർപ്പിക്കാതിരിക്കുകയും ചെയ്തിട്ടുള്ളത് സർക്കാർ നിർദ്ദേശിച്ചത് കൊണ്ടായിരിക്കണം.

സെപ്റ്റംബർ 17 ലേക്ക് കേസ് വീണ്ടും പരിഗണിക്കാൻ മാറ്റിവെച്ചിട്ടുണ്ടെങ്കിലും ഏത് നിമിഷവും സർക്കാർ സത്യവാങ്‌മൂലം സമർപ്പിച്ചാൽ വിലക്ക് നീക്കി റോഡ് നിർമ്മാണം തുടരുന്നതിന് അനുവദിക്കാമെന്നും ഹൈക്കോടതി വാക്കാൽ അറിയിച്ചിട്ടുണ്ട്,നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ റോഡ് വനം അല്ല എന്ന്  ചൂണ്ടിക്കാണിച്ചത് പോലെയാണ് സ്ഥിതിയെങ്കിൽ അത് സർക്കാർ പറയണമെന്നും റോഡ് വികസനം തടസ്സപ്പെടുത്താൻ ഹൈക്കോടതിക്ക് യാതൊരു ഉദ്ദേശവും ഇല്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു .കേസിൽ സർക്കാർ തുടരുന്ന ഇരട്ടത്താപ്പിന്റെ വ്യക്തമായ ഉദാഹരണമാണ് സത്യവാങ്മൂലം സമർപ്പിക്കാതെ സർക്കാർ ഒഴിഞ്ഞു മാറിയതെന്നും സംരക്ഷണ സമിതി കുറ്റപ്പെടുത്തി .

സത്യവാങ്മൂലം സമർപ്പിക്കുന്നതിൽ 40 ദിവസമായി സർക്കാർ തുടരുന്ന അനിശ്ചിതത്വം ഇപ്പോഴും തുടരുന്നത് വലിയ ആശങ്കക്കിടയാക്കിയിട്ടുണ്ട്. ജൂലൈ ഇരുപതാം തീയതി വനമന്ത്രി ശ്രീ എ കെ ശശിധരനും ഇടുക്കിയിൽ നിന്നുള്ള മന്ത്രി റോഷി അഗസ്റ്റിനും ഈ വിഷയത്തിൽ ആലുവ -മൂന്നാർ റോഡിനെ കുറിച്ച് ചർച്ച ചെയ്തതായിട്ടാണ് കാണുന്നത്. ദേശീയപാത 85 എന്നത് കൊച്ചി- ധനുഷ്കോടി പാതയാണെന്ന് പോലും അറിയാത്തവരാണ് മന്ത്രിമാരായി ഇരുന്നുകൊണ്ട് ജനസേവനം നടത്തുന്നത് എന്നത് ദയനീയമാണ്.
ഒരാഴ്ചയ്ക്കകമെങ്കിലും ബഹുമാനപ്പെട്ട ഹൈക്കോടതിയിൽ ശരിയായ സത്യവാങ്മൂലം നൽകി റോഡ് നിർമ്മാണം തുടരാൻ നടപടി ഉണ്ടാക്കാത്ത പക്ഷം
സെപ്റ്റംബർ 1ന് ജലവിഭവ വകുപ്പ് മന്ത്രി ശ്രീ റോഷി അഗസ്റ്റിന്റെ ഓഫീസിനു മുമ്പിൽ ഉപവാസ സമരം നടത്തും. എംഎൽഎമാരെയും മന്ത്രിമാരെയും ബഹിഷ്കരിക്കുന്നത് അടക്കമുള്ള വിവിധ സമര പരിപാടികൾ ആരംഭിക്കുമെന്നും . ജില്ലാതലത്തിൽ എല്ലാ സമുദായ സംഘടനകളെയും സാംസ്കാരിക സംഘടനകളെയും യോജിക്കാൻ കഴിയുന്ന രാഷ്ട്രീയ പാർട്ടികളെയും ചേർത്ത് വൻ ജനകീയ പ്രക്ഷോഭം ആരംഭിക്കുമെന്നും . ജനവിരുദ്ധത അലങ്കാരമായി കൊണ്ടുനടക്കുന്ന മന്ത്രിമാരുടെ വസതികളിലേക്ക് മാർച്ച് നടത്തുമെന്നും സംരക്ഷണ സമിതി നേതാക്കൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു നേതാക്കളയ
പി എം ബേബി (ചെയർമാൻ)റസാക്ക് ചൂരവേലി,കെ കെ രാജൻ, അഡ്വക്കേറ്റ് ആൽഫിൻ ജോയ്, സന്തോഷമാധവൻ തുടങ്ങിയവർ വാർത്ത സമ്മേളനത്തിൽ സംസാരിച്ചു

You might also like

-