ദേശീയപാത പുറമ്പോക്കിൽ അപകട മരങ്ങൾ മുറിച്ചുനീക്കാത്തത്തിൽ പ്രതിഷേധം ,8 ന് ദേവികുളം താലൂക്കിൽ പണിമുടക്കും റോഡ് ഉപരോധവും

നേര്യമംഗലം മുതൽ വാളറ വരെയുള്ള 14.5 കീ.മീ ദൂരത്തിൽ റോഡ് പുറം പോക്കിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ 30 ദിവസങ്ങൾക്കുള്ളിൽ മുറിച്ചു നീക്കുന്നതിനു ജില്ലാകളക്റ്റർക്ക് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരനൽകിയെങ്കിലും സംസ്ഥാനസർക്കാരിൽ നിന്നും നിർദേശങ്ങൾ ഉണ്ടാകാത്തതിനെത്തുടർന്നു ജില്ലാകളക്ടർ മരം മുറിക്കുന്നതിന് ഇതുവരെയും നടപടി സ്വീകരിച്ചിട്ടില്ല

അടിമാലി |  ഹൈക്കോടതി ഇടപെടൽ ഉണ്ടായിട്ടും കൊച്ചി– ധനുഷ്കോടി ദേശീയ പാതയിൽ നേര്യമംഗലം മുതൽ വാളറ വരെയുള്ള റോഡ് പുറമ്പോക്കിൽ
അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ മുറിച്ചു നീക്കാൻ സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കാത്തതിൽ പ്രതിക്ഷേധിച്ച് ഒക്ടോബർ 8ന് ദേവികുളം താലൂക്കിൽ പണിമുടക്ക് നടത്താൻ എൻഎച്ച് സംരക്ഷണ സമിതി യോഗം തീരുമാനിച്ചു. പണിമുടക്കിനൊപ്പം സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ വാളറയിൽ ദേശീയപാത ഉപരോധം നടക്കും. 8നു മുൻപായി മരം മുറി ആരംഭിച്ചില്ലെങ്കിൽ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ അപകടകരമായി നിൽക്കുന്ന മരങ്ങൾ മുറിച്ചു നീക്കുന്നതിനും യോഗം തീരുമാനിച്ചു.

നേര്യമംഗലം മുതൽ വാളറ വരെയുള്ള 14.5 കീ.മീ ദൂരത്തിൽ റോഡ് പുറം പോക്കിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ 30 ദിവസങ്ങൾക്കുള്ളിൽ മുറിച്ചു നീക്കുന്നതിനു ജില്ലാകളക്റ്റർക്ക് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരനൽകിയെങ്കിലും സംസ്ഥാനസർക്കാരിൽ നിന്നും നിർദേശങ്ങൾ ഉണ്ടാകാത്തതിനെത്തുടർന്നു ജില്ലാകളക്ടർ മരം മുറിക്കുന്നതിന് ഇതുവരെയും നടപടി സ്വീകരിച്ചിട്ടില്ല . 30 ദിവസത്തിനുള്ളിൽ മരംങ്ങൾ മുറിച്ചു നീക്കിയതിന് ശേഷം കോടതിക്ക് റിപ്പോർട്ട് നൽകാനാണ് കോടതി നിർദേശം . കഴിഞ്ഞ ആഗസ്റ്റ് മാസം 21 നാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത് .
അതേസമയം നേര്യമംഗലം മുതൽ വാളറ വരെ 14 .5 കീലോമീറ്റർ ദൂരത്തിൽ റോഡ് പുറമ്പോക്കാനെന്ന കോടതി വിധിക്ക് വിരുദ്ധമായി
ദേശീയപാത അതോറിറ്റിവനം വകുപ്പിന് നഷ്ട്ടം നൽകി ഭൂമി ഏറ്റെടുക്കാമെന്ന് അറിയിച്ചു വനം വകുപ്പിന് കത്ത് നൽകി . നേര്യമംഗലം മുതൽ വാളറ വരെ 14 .5 കീലോമീറ്റർ ദൂരത്തിലുള്ള ഭൂമിയിൽ വനം വകുപ്പിന് യാതൊരു വിധ അധികാരങ്ങളും എല്ലാ എന്ന കോടതി വിധി നിലനിൽക്കെയാണ് ദേശീയപാത അതോറിറ്റി വനം വകുപ്പിന് ഉടമസ്ഥ അവക്ഷം ഇല്ലാത്ത ഭൂമിക്ക് വനംവകുപ്പിന് നഷ്ടം കൊടുത്ത്‌ ഏറ്റെടുക്കാൻ നടപടി സ്വീകരിച്ചിട്ടുള്ളത് .അടിമാലി ക്ളബ് ഓഡിറ്റോറിയത്തിൽ നടന്ന യോഗം ഇടുക്കി എം പി ഡീൻ കുരിയാക്കോസ് ഉത്‌ഘാടനം ചെയ്തു ദേവികുളം എം എൽ എ എ രാജ മുഖ്യപ്രഭാഷണം നടത്തി

You might also like

-