നെയ്യാറ്റിന്‍കരയില്‍ മരണമടഞ്ഞ രാജന്റേ വീട് മന്ത്രി കെ കെ ശൈലജ സന്ദര്‍ശിച്ചു
കുട്ടികളുടെ വിദ്യാഭ്യാസം സാമൂഹ്യനീതി വകുപ്പ് പൂര്‍ണമായും ഏറ്റെടുത്തിട്ടുണ്ട്. അടിയന്തര ധനസഹായത്തിന് ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമെടുത്തു. കുടുംബത്തിന്റെ സംരക്ഷണവും ഏറ്റെടുത്തിട്ടുണ്ട്.
തിരുവനന്തപുരം :നെയ്യാറ്റിന്‍കരയില്‍ മരണമടഞ്ഞ രാജന്റേയും അമ്പിളിയുടേയും വീട് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ
സന്ദര്‍ശിച്ചു. മൂത്തമകനെ കണ്ട് കാര്യങ്ങള്‍ അന്വേഷിച്ചു. ഇളയകുട്ടിയ്ക്ക് ചില പ്രയാസങ്ങളുള്ളതിനാല്‍ ആശുപത്രിയിലാണ്. കുട്ടിയുടെ ചികിത്സ പൂര്‍ണമായും സര്‍ക്കാര്‍ നിര്‍വഹിക്കുന്നതാണ്.” കുട്ടിക്ക് വേറെ പ്രശ്‌നങ്ങളില്ലെന്നാണ് അറിഞ്ഞത്. എങ്കിലും ഇനി മെഡിക്കല്‍ കോളേജില്‍ ചികിത്സ ആവശ്യമെങ്കില്‍ അതും ചെയ്തു കൊടുക്കും.
കുട്ടികളുടെ വിദ്യാഭ്യാസം സാമൂഹ്യനീതി വകുപ്പ് പൂര്‍ണമായും ഏറ്റെടുത്തിട്ടുണ്ട്. അടിയന്തര ധനസഹായത്തിന് ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമെടുത്തു. കുടുംബത്തിന്റെ സംരക്ഷണവും ഏറ്റെടുത്തിട്ടുണ്ട്. ഈ മക്കളുടെ വേദനയ്ക്ക് ആശ്വാസമായി സർക്കാർ എപ്പോഴും കൂടെയുണ്ട്. മാതാപിതാക്കളെ നഷ്‌ടമായ കുട്ടികൾക്ക് പത്തു ലക്ഷം രൂപ നൽകുമെന്ന് മന്ത്രി അറിയിച്ചു