നെയ്യാറ്റിൻകരയിൽ ജീവനൊടുക്കിയ ദമ്പതികളുടെ മക്കൾക്ക് സർക്കാർ ധന സഹായം 10 ലക്ഷം
സഹായധനത്തിന് പുറമേ കുട്ടികളുടെ സംരക്ഷണവും സർക്കാർ ഏറ്റെടുക്കും.മാതാപിതാക്കളുടെ മരണത്തെ തുടർന്ന് അനാഥരായ മക്കൾക്കു വീടുവച്ചു നൽകാനും വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കാനും നിർദേശം നൽകിയതായി മുഖ്യമന്ത്രി
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ തർക്കഭൂമിയിൽ നിന്നും കുടിയൊഴിപ്പിക്കുന്നതിനിടെ ജീവനൊടുക്കിയ ദമ്പതികളുടെ മക്കൾക്ക് 10 ലക്ഷം രൂപ സഹായധനം നൽകാൻ സർക്കാർ തീരുമാനിച്ചു. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. സഹായധനത്തിന് പുറമേ കുട്ടികളുടെ സംരക്ഷണവും സർക്കാർ ഏറ്റെടുക്കും.മാതാപിതാക്കളുടെ മരണത്തെ തുടർന്ന് അനാഥരായ മക്കൾക്കു വീടുവച്ചു നൽകാനും വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കാനും നിർദേശം നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു.