നെയ്യാറ്റിന്‍കര ആത്മഹത്യ:മന്ത്രവാദിയെ കസ്റ്റിയിലെടുക്കും.

അറസ്റ്റിലായ നാല് പേരെയും 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. ആത്മഹത്യ പ്രേരണകുറ്റം ചുമത്തിയാണ് റിമാന്റ്.

0

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും സ്വയം തീകൊളുത്തി മരിച്ച സംഭവത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന മന്ത്രവാദിയെ കസ്റ്റിയിലെടുക്കും. വസ്തുവിനെ ചൊല്ലി തര്‍ക്കം ഉണ്ടായിരുന്നതായും കഴിഞ്ഞ ആഴ്ചയും ഇവരുടെ വീട്ടില്‍ മന്ത്രവാദം നടന്നതായും ചന്ദ്രന്‍ മൊഴി നല്‍കി.

ജപ്തിയുമായി ബന്ധപ്പെട്ട ബാങ്കിന്റെ രേഖകള്‍ പരിശോധിക്കുമെന്നും ബാങ്ക് അധികൃതരില്‍ നിന്നും മൊഴിയെടുക്കുമെന്നും സിഐ അറിയിച്ചു.

അതേസമയം, അറസ്റ്റിലായ നാല് പേരെയും 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. ആത്മഹത്യ പ്രേരണകുറ്റം ചുമത്തിയാണ് റിമാന്റ്. മരണപ്പെട്ട ലേഖയുടെ ഭര്‍ത്താവ് ചന്ദ്രന്‍, ഭര്‍തൃമാതാവ് കൃ
ഷ്ണമ്മ, സഹോദരി ശാന്ത, ഭര്‍ത്താവ് കാശി എന്നിവരെയാണ് നെയ്യാറ്റിന്‍കര ജില്ലാ സെഷന്‍സ് കോടതി റിമാന്റ് ചെയ്തത്.

മരണത്തിനുത്തരവാദി ഭര്‍ത്താവും ബന്ധുക്കളുമാണെന്നും സ്ത്രീധനത്തിന്റെ പേരില്‍ നിരന്തരം പീഡിപ്പിച്ചിരുന്നതായും വിശദീകരിക്കുന്ന ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതോടെയാണ് പൊലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. വിശദമായ ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിക്കുകയും ചെയ്തതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ആത്മഹത്യ ചെയ്ത മുറിയുടെ ചുവരില്‍ ഉത്തരവാദികളുടെ പേര് കുറിക്കുകയും ആത്മഹത്യാക്കുറിപ്പ് ചുവരില്‍ ഒട്ടിക്കുകയും ചെയ്തിരുന്നു.

ബാങ്കിലെ തിരിച്ചടവ് നീട്ടികൊണ്ട് പോകാന്‍ കാരണം ഭര്‍ത്താവും വീട്ടുകാരുമാണെന്നും, സ്ഥലം വില്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ എതിര്‍ത്തെന്നും ആത്മഹത്യക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. ഭാര്യ എന്ന സ്ഥാനം തനിക്ക് ഇതുവരെ നല്‍കിയിട്ടില്ലെന്നും ആഹാരം കഴിക്കാനുള്ള അവകാശം പോലും തങ്ങള്‍ക്ക് ഇല്ലെന്നും ലേഖ ആത്മഹത്യക്കുറിപ്പില്‍ പറഞ്ഞു.

You might also like

-