നെയ്യാറ്റിൻ കരയിൽ തീപൊള്ളലേറ്റ് മരിച്ച രാജന്‍ ഭൂമി കയ്യേറിയതെന്ന് തഹസില്‍ദാരുടെ റിപ്പോർട്, ഉടമ വസന്തതന്നെ

വസന്ത സുഗന്ധി എന്നയാളില്‍ നിന്നും ഭൂമി വില കൊടുത്ത് ഭൂമി വാങ്ങിയതാണ് രേഖകൾ

0

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിൽ ആത്മഹത്യാ ഭീഷണി മുഴക്കുന്നതിനിടെ തീപൊള്ളലേറ്റ് മരിച്ച രാജന്‍ ഭൂമി കയ്യേറിയതെന്ന് തഹസില്‍ദാരുടെ റിപ്പോർട് . ഭൂമി പുറമ്പോക്കാണെന്ന രാജന്റെയും കുടുംബത്തിന്റെയും വാദം തെറ്റെന്ന് തഹസില്‍ദാറിന്‍റെ റിപ്പോര്‍റ്റിലുണ്ട് . റിപ്പോര്‍ട്ട് തഹസില്‍ദാര്‍ കളക്ടര്‍ക്ക് സമര്‍പ്പിച്ചു. വസന്ത സുഗന്ധി എന്നയാളില്‍ നിന്നും ഭൂമി വില കൊടുത്ത് ഭൂമി വാങ്ങിയതാണ് രേഖകൾ . ഭൂമിയുടെ വില്‍പന സാധുവാണോയെന്നത് സര്‍ക്കാര്‍ പരിശോധിക്കണം തഹസിൽദാറിന്റെ റിപ്പോർട്ടിൽ പറയുന്നു.ലക്ഷം വീട് കോളനിയിലെ സ്ഥലം കൈമാറിക്കിട്ടിയതാണെന്നാണ് പരാതിക്കാരിയായ രാജന്‍റെ അയൽവാസി വസന്ത ഉന്നയിച്ചിരുന്ന വാദം. പട്ടയം ഉണ്ടെന്ന് വസന്ത പറയുമ്പോൾ ഇല്ലെന്നായിരുന്നു രാജന്‍റെ നിലപാട്. ഈ സാഹചര്യത്തിലാണ് ഭൂമിയുടെ ഉടമസ്ഥാവാകാശത്തെക്കുറിച്ച് കളകട്ർ നെയ്യാറ്റിൻകര തഹസിൽദാറോട് റിപ്പോർട്ട് തേടിയത്.

നാലുസെന്റ് പരാതിക്കാരിയായ വസന്തയുടെ ഉടമസ്ഥതയിലുള്ളതാണെന്നു അതിയന്നൂർ വില്ലേജ് ഓഫിസ് സ്ഥിരീകരിച്ചു. തൊട്ടടുത്ത് വസന്ത താമസിക്കുന്ന വീട് അടങ്ങിയ എട്ടു സെന്റ് കൊച്ചുമകൻ എ എസ് ശരത്കുമാറിന്റെ പേരിലാണ്.നെയ്യാറ്റിൻകര താലൂക്ക് ഓഫിസിൽ നിന്നു രാജനു നേരത്തെ ലഭിച്ച രേഖയിൽ ഇതേ ഭൂമി വെൺപകൽ നെട്ടത്തോട്ടം ലക്ഷംവീട് കോളനിയിൽ എസ്. സുകുമാരൻ നായർ, കെ. കമലാക്ഷി, കെ. വിമല എന്നിവരുടെ പേരുകളിലാണ് എന്നായിരുന്നു. ഈ രേഖയുമായാണു രാജൻ നിയമ വിദഗ്ധരുടെ അഭിപ്രായം തേടിയതെന്നു കരുതുന്നു. പട്ടയം ലഭിച്ചയാൾ ഭൂമി ഉപേക്ഷിച്ചു പോയതിനാൽ, ഈ ഭൂമിയിൽ താമസിക്കാനും താലൂക്ക് ഓഫിസിൽ തന്റെ പേരിൽ പട്ടയം ലഭിക്കാൻ അപേക്ഷ നൽകാനും രാജനു നിയമോപദേശം ലഭിച്ചുവെന്നാണ് കരുതുന്നത്.

‌വെൺപകൽ പോങ്ങിൽ നെട്ടത്തോട്ടം ലക്ഷം വീട് കോളനിൽ ഉടസ്ഥർക്കു പട്ടയം നൽകുന്നത് 1989ലാണ്. പത്തുവർഷത്തിനു ശേഷം മാത്രം നിയമപരമായി കൈമാറ്റം ചെയ്യാവൂ എന്ന നിബന്ധനയോടെയാണ് പട്ടയം നൽകിയത്. ആദ്യ ഉടമകൾ വിറ്റ ഭൂമി പിന്നീട് വസന്ത വിലകൊടുത്തു വാങ്ങി പട്ടയം പേരിലാക്കുകയായിരുന്നു.തെറ്റായ രേഖ നൽകിയ നെയ്യാറ്റിൻകര താലൂക്ക് ഓഫിസ് ഇതോടെ പ്രതിക്കൂട്ടിലായി. രാജൻ–അമ്പിളി ദമ്പതികളുടെ മരണത്തിലേക്കു നയിച്ച സംഭവങ്ങളുടെ തുടക്കം തെറ്റായ വിവരങ്ങൾ ലഭിച്ചതു കൊണ്ടാണെന്നു വ്യക്തമാവുന്നു. ഇപ്പോൾ ലഭിച്ച ഉത്തരങ്ങൾ നേരത്തെ ലഭിച്ചിരുന്നെങ്കിൽ മറ്റൊരാളിന്റെ ഭൂമിയിൽ അച്ഛൻ താമസമാക്കില്ലായിരുന്നുവെന്നാണ് രാജന്റെ മക്കളായ രാഹുലും രഞ്ജിത്തും പറയുന്നത്.

ഒഴിഞ്ഞു കിടന്ന ഭൂമിയിൽ രാജൻ ഷെഡ് നിർമിച്ചു കുടുംബത്തോടൊപ്പം താമസം തുടങ്ങിയത് ഒന്നര വർഷം മുൻപായിരുന്നു. മാസങ്ങൾക്കുശേഷം അയൽവാസിയായ വസന്ത, ഇതു തന്റെ ഭൂമിയാണെന്നവകാശപ്പെട്ട് കോടതിയെ സമീപിച്ചു. ഇതറിഞ്ഞ രാജൻ സെപ്റ്റംബർ 29ന് നെയ്യാറ്റിൻകര താലൂക്ക് ഓഫിസിൽ, വസ്തുവിന്റെ വിശദാംശങ്ങൾ തേടി വിവരാവകാശ നിയമ പ്രകാരം അപേക്ഷ നൽകുകയായിരുന്നു. ഇതിനുള്ള മറുപടിയിലാണ് തെറ്റായ വിവരങ്ങൾ ഉണ്ടായിരുന്നത്.

രാജൻ ഭൂമി കൈയേറിയതുമായി ബന്ധപെട്ടു വസന്തയുടെ ഹ‍ർജിയില്‍ രാജനെ ഈ മാസം 22ന് കൈയേറ്റ ഭൂമി ഒഴിമെന്നായിരുന്നു നെയ്യാറ്റിൻകര മുൻസിഫ് കോടതിയുടെ വിധി. കൈയേറ്റ ഭൂമിയിൽ നിന്നും രാജനെ ഒഴിപ്പിക്കാനായ നെയ്യാറ്റിൻകര എസ്ഐയും കോടതിയിലെ ഉദ്യോഗസ്ഥരുമെത്തിയപ്പോഴായിരുന്നു ആത്മഹത്യ ഭീഷണി.തുടർന്ന് രാജനും ഭാര്യയും മരിക്കുന്നതു മൂന്നു സെൻറഭൂമിയിൽ ഷെഡ് കെട്ടിതാമസിക്കുന്ന രാജൻ ഭാര്യയൊമൊത്ത് ശരീരത്തിൽ പെട്രോളൊഴിച്ച് ഭീഷണിമുഴക്കുന്നതിനിടയിലായിരുന്നു ഇരുവരുടെയും ശരത്തിൽ തീ പടരുന്നത് .താലൂക്ക് ഓഫിസിൽ നിന്നും തെറ്റായ വിവരം വിവരാവകാശത്തിലൂടെ നൽകിയതു ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും ഇക്കാര്യവും അന്വേഷിക്കുമെന്നും തഹസിൽദാർ പറഞ്ഞു

You might also like

-