കാലില്‍ ബസിന്റെ ചക്രം കയറിയിറങ്ങിയ മുന്‍ ന്യൂയോര്‍ക്ക് ടൈംസ് ലേഖകന് (കോളമിസ്റ്റ്) 85 മില്യന്‍ ഡോളര്‍ നഷ്ടപരിഹാരം.
ജീവന്‍ രക്ഷപ്പെട്ടുവെങ്കിലും പത്തിലധികം സര്‍ജറി വേണ്ടിവന്ന ഇടത്തെകാലിനും, പാദത്തിനും ഇപ്പോഴും പൂര്‍ണ്ണമായി ആരോഗ്യം വീണ്ടെടുക്കാന്‍ കഴിയാത്ത ഡേവിന്‍ ബ്രേസിന്റെ സഹായത്തിലാണ് കഴിയുന്നത്.അപകടത്തിനുശേഷം സഹിക്കേണ്ടിവന്ന വേദനക്ക് 45 മില്യനും, ഇനി അനുഭവിക്കേണ്ട വേദനക്ക് 40 മില്യനുമാണ് കോടതി വിധിച്ചത്.
ന്യൂയോര്‍ക്ക്: ഡബിള്‍ ഡക്കര്‍ ബസ്സിന്റെ ചക്രം കാലിനു മുകളിലൂടെ കയറിയിറങ്ങി ഗുരുതരമായി പരിക്കേറ്റ് ന്യൂയോര്‍ക്ക് ടൈംസ് മുന്‍ ലേഖകന്‍ ഡേവന്‍ സൈഫറിന്(ഉല്മി ടശുവലൃ) 85 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കുന്നതിന് മുന്‍ഹാട്ടന്‍ സുപ്രീം കോടതി ജൂറി വിധിച്ചു.
ഡിസംബര്‍ 4 ചൊവ്വാഴ്ച ജഡ്ജി ബാര്‍ബറ വിധി പ്രഖ്യാപിച്ച ഉടനെ ഗ്രെലയ്ന്‍ ന്യൂയോര്‍ക്ക് ട്യൂര്‍ ബസ് കമ്പനിയും പരാതിക്കാരനും തമ്മില്‍ കരാര്‍ ഉണ്ടാക്കി കുറഞ്ഞ നഷ്ടപരിഹാര തുക നല്‍കുന്നതിന് ധാരണയായതായി ഡേവന്റെ അറ്റോര്‍ണി ഹൊവാര്‍ഡ് അറിയിച്ചു.ജൂലായ് 2015 ലായിരുന്നു അപകടം. വലതുവശത്തെ ഷോള്‍ഡറിലൂടെ നടന്നു പോയിരുന്ന ഡേവിനെ സൈറ്റ് സീയിങ്ങ് ബസ്സ് ഇടിച്ചു തെറിപ്പിച്ച ശേഷം ഇടതു കാലിനു മുകളിലൂടെ ചക്രം കയറി ഇറങ്ങുകയായിരുന്നു.
ജീവന്‍ രക്ഷപ്പെട്ടുവെങ്കിലും പത്തിലധികം സര്‍ജറി വേണ്ടിവന്ന ഇടത്തെകാലിനും, പാദത്തിനും ഇപ്പോഴും പൂര്‍ണ്ണമായി ആരോഗ്യം വീണ്ടെടുക്കാന്‍ കഴിയാത്ത ഡേവിന്‍ ബ്രേസിന്റെ സഹായത്തിലാണ് കഴിയുന്നത്.അപകടത്തിനുശേഷം സഹിക്കേണ്ടിവന്ന വേദനക്ക് 45 മില്യനും, ഇനി അനുഭവിക്കേണ്ട വേദനക്ക് 40 മില്യനുമാണ് കോടതി വിധിച്ചത്.
സ്ഥിരം ദീര്‍ഘദൂര ഓട്ടക്കാരനും, പ്രഗല്‍ഭ എഴുത്തുകാരനുമായ ഡേവിന്റെ ടെസ്റ്റിമണി കേട്ടതിനു ശേഷമാണ് ആറംഗ ജൂറി ഇത്രയും വലിയ നഷ്ടപരിഹാര തുക നല്‍കുന്നതിനുള്ള വിധി പ്രഖ്യാപിച്ചത്.