വളര്‍ത്തു മകളെ കൊലപ്പെടുത്തിയ ഇന്ത്യന്‍ മദ്ധ്യവയസ്‌ക കുറ്റക്കാരി-ശിക്ഷ ജൂണ്‍ 3ന് 

ക്രൂരമായ കൊലപാതകമാണ് നടത്തിയരിക്കുന്നതെന്ന് ക്യൂന്‍സ് ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ജോണ്‍ വിസ്താരത്തിനിടെ കോടതിയെ ബോധിപ്പിച്ചു.

0

ക്യൂന്‍സ്(ന്യൂയോര്‍ക്ക്): ഒമ്പതുവയസ്സുള്ള വളര്‍ത്തു മകള്‍ ആഷ്ദീപ് കൗറിനെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ ഇന്ത്യന്‍ മദ്ധ്യവയ്‌സക ഷംഡായ് അര്‍ജ്ജുന്‍(55) കുറ്റക്കാരിയാണെന്ന് ജൂറിയുടെ കണ്ടെത്തല്‍. ക്യൂന്‍സ് സുപ്രീം കോടതി ജഡ്ജി കെന്നത്ത് ഹോള്‍ഡര്‍ ജൂണ്‍ 3ന് ഇവര്‍ക്ക് ശിക്ഷ വിധിക്കും.

25 വര്‍ഷം മുതല്‍ ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കുന്ന കുറ്റമാണ് ഇവര്‍ക്കെതിരെ തെളിയിക്കപ്പെട്ടിരിക്കുന്നത്. ക്രൂരമായ കൊലപാതകമാണ് നടത്തിയരിക്കുന്നതെന്ന് ക്യൂന്‍സ് ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ജോണ്‍ വിസ്താരത്തിനിടെ കോടതിയെ ബോധിപ്പിച്ചു.

പിതാവ് സുക്ക് ജിന്‍ഡര്‍ സിംഗും, സ്റ്റെപ് മദര്‍ ഷംഡായും താമസിക്കുന്ന ക്യൂന്‍സ് അപ്പാര്‍ട്ട്‌മെന്റില്‍ കൊലപ്പെടുന്നതിന് ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് ഈ കുട്ടി പഞ്ചാബില്‍ നിന്നും എത്തിയത്. കുട്ടിയെ കൊല്ലുമെന്ന് ഷംഡെയ പലപ്പോഴും ഭീഷിണിപ്പെടുത്തിയിരുന്നു. 2016 ആഗസ്റ്റിലായിരുന്നു സംഭവം. ഷംഡായും, ഇവരുടെ മുന്‍ ഭര്‍ത്താവും, രണ്ടു പേരകുട്ടികളും വീട്ടില്‍നിന്നും പുറത്തുപോകുമ്പോള്‍ ആഷ്ദീപിനെ വീട്ടിലാക്കി എന്നാണ് ഇവര്‍ അയല്‍ക്കാരോട് പറഞ്ഞത്. സംശയം തോന്നിയ അയല്‍ക്കാര്‍ പോലീസില്‍ വിവരം അറിയിക്കുകയും, അന്വേഷണത്തില്‍ കുട്ടില്‍ വീട്ടിനകത്തെ ബാത്ത് റൂമില്‍ നഗ്നയായി കൊല്ലപ്പെട്ടു കിക്കുന്നതായി കണ്ടെത്തുകയുമായിരുന്നു. കു്ട്ടിയെ പലതവണ ഇവര്‍ മര്‍ദ്ദിക്കുകയും ചെയ്തിരുന്നതായി ബന്ധുക്കള്‍ അറിയിച്ചു.

You might also like

-