ലോകത്ത് ആദ്യം 2020 ലെ പുതുവർഷം പിറന്നത് സമോവയിൽ

ഇന്ത്യയിൽ പുതുവത്സരത്തോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് പ്രധാന നഗരങ്ങളിലെല്ലാം ഏർപ്പെടുത്തിയിരിക്കുന്നത്. പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി കൊച്ചിയിലും കനത്ത സുരക്ഷയേർപ്പെടുത്തിയിട്ടുണ്ട്.

0

ഡെസ്ക് :2020 ലെ പുതുവർഷം ലോകത്ത്ആ ആദ്യം പുതുവർഷം വിരുന്നെത്തിയത് സമോവയിലാണ് . അന്താരാഷ്ട്ര ഡേറ്റ് ലൈനിന്റെ പടിഞ്ഞാറാണ് സമോവ സ്ഥിതി ചെയ്യുന്നത്.അതുകൊണ്ടാണ് 2020 ലെ പുതുവർഷം സമോവയിൽ ആദ്യം എത്തിയത് പുതുവർഷം രണ്ടാമത് എത്തിയത് ന്യൂസിലാൻഡിലാണ് . പിന്നീട് ഓസ്‌ട്രേലിയ, ജപ്പാൻ, ദക്ഷിണ കൊറിയ..അങ്ങനെ നീളും പട്ടിക. മധ്യ പെസിഫിക്ക് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന ബേക്കേർസ് ദ്വീപിലാണ് ഏറ്റവും ഒടുവിൽ പുതുവർഷം എത്തുക.

ഇന്ത്യയിൽ പുതുവത്സരത്തോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് പ്രധാന നഗരങ്ങളിലെല്ലാം ഏർപ്പെടുത്തിയിരിക്കുന്നത്. പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി കൊച്ചിയിലും കനത്ത സുരക്ഷയേർപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്ത് ഏറ്റവുമധികമാളുകൾ പുതുവത്സരാഘോഷത്തിനായി എത്തുന്ന കൊച്ചിൻ കാർണിവൽ വേദിയായ ഫോർട്ട് കൊച്ചിയാലാണ് ഏറ്റവും കൂടുതൽ പൊലീസിനെ വിന്യസിച്ചിരിക്കുന്നത്. ഇവിടെ പ്രത്യേക പൊലീസ് കൺട്രോൾ റും തുറന്നു. വൈകിട്ട് മൂന്ന് മുതൽ തോപ്പുംപടി പാലം, ഹാർബർ പാലം, ഇടക്കൊച്ചി, കുമ്പളങ്ങി, കമാലക്കടവ് എന്നിവിടങ്ങളിൽ പ്രത്യേക പൊലീസ് പിക്കറ്റുകൾ ഏർപെടുത്തിയിട്ടുണ്ട്വിനോദ സഞ്ചാര കേന്ദ്രങ്ങളായ നന്നാറിലും തേക്കടിയിലെ കനത്ത സുരക്ഷാ ഒഴുക്കിയിട്ടുണ്ട്

You might also like

-