ശ്രീചിത്തിര  ഇൻസ്റ്റിട്യൂട്ട്  അടിയന്തിര ഘട്ടങ്ങളിൽ  ഉപയോഗിക്കാവുന്ന  വെന്റിലേറ്റർ  വികസിപ്പിച്ചു 

ആര്‍ട്ടിഫിഷ്യല്‍ മാന്വല്‍ ബ്രീത്തിംഗ് യൂണിറ്റ് (AMBU) അടിസ്ഥാനമാക്കിയുള്ള എമര്‍ജന്‍സി വെന്റിലേറ്റര്‍ സിസ്റ്റം വികസിപ്പിച്ചെടുത്തു. ഇതിന്റെ സാങ്കേതികവിദ്യ വിപ്രോ എന്റര്‍പ്രൈസസ് ലിമിറ്റഡിന് കൈമാറി

0

തിരുവനതപുരം :കോവിഡ്-19 ലോകമെമ്പാടും പടര്‍ന്നുപിടിച്ചു കൊണ്ടിരിക്കുകയാണ്. രോഗം ബാധിക്കുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ കൂടിവരുന്നു. ഇത് അടിയന്തരഘട്ടങ്ങളില്‍ ഉപയോഗിക്കുന്നതിനുള്ള വെന്റിലേറ്ററുകളുടെ ആവശ്യകത വര്‍ദ്ധിപ്പിച്ചിരിക്കുന്നു. നിലവിലെ സാഹചര്യത്തിൽ ഇന്ത്യയിലെ ആശുപത്രികളില്‍ ആവശ്യത്തിന് വെന്റിലേറ്ററുകള്‍ ലഭ്യമല്ല.ഇതിന് ഒരളവുവരെ  പരിഹരിക്കാനാവുന്നതാണ് പുതിയ കണ്ടെത്തൽ  കേന്ദ്ര ശാസ്ത്ര- സാങ്കേതിക വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആൻഡ് ടെക്‌നോളജി ആര്‍ട്ടിഫിഷ്യല്‍ മാന്വല്‍ ബ്രീത്തിംഗ് യൂണിറ്റ് (AMBU) അടിസ്ഥാനമാക്കിയുള്ള എമര്‍ജന്‍സി വെന്റിലേറ്റര്‍ സിസ്റ്റം വികസിപ്പിച്ചെടുത്തു. ഇതിന്റെ സാങ്കേതികവിദ്യ വിപ്രോ എന്റര്‍പ്രൈസസ് ലിമിറ്റഡിന് കൈമാറി. ഉപകരണത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട ക്ലിനിക്കല്‍ ട്രയല്‍ ഉള്‍പ്പെടെയുള്ള തുടര്‍ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നത് വിപ്രോയായിരിക്കും.

ഈ സാഹചര്യത്തില്‍ ആര്‍ട്ടിഫിഷ്യല്‍ മാന്വല്‍ ബ്രീത്തിംഗ് യൂണിറ്റ് വളരെയധികം സഹായകരമാകും. ശ്വാസം എടുക്കാന്‍ കഴിയാത്ത അല്ലെങ്കില്‍ ശ്വാസം മുട്ടുള്ള രോഗികള്‍ക്ക് ഓക്‌സിജന്‍ നല്‍കുന്നതിനുള്ള കൈകളില്‍ വച്ച് ഉപയോഗിക്കാന്‍ കഴിയുന്ന ഉപകരണമാണ് എഎംബിയു ബാഗ് അഥവാ ബാഗ്- വാല്‍വ്- മാസ്‌ക് (ബിവിഎം). സാധാരണ എഎംബിയു പ്രവര്‍ത്തിപ്പിക്കുന്നതിന് കൂട്ടിരിപ്പുകാരോ മറ്റോ രോഗിയുടെ അടുത്ത് നില്‍ക്കണം. രോഗിയോട് അടുത്തിടപഴകുന്നത് രോഗസാധ്യത വര്‍ദ്ധിപ്പിക്കുമെന്നതിനാല്‍ എഎംബിയു പ്രവര്‍ത്തിപ്പിക്കാന്‍ കൂട്ടിരിപ്പുകാര്‍ ഉള്‍പ്പെടെയുള്ളവരുടെ സഹായം സ്വീകരിക്കുന്നത് നിലവിലെ സാഹചര്യത്തില്‍ പ്രായോഗികമല്ല.

You might also like

-