സിസ്റ്റീൻ ചാപ്പലിൽ വെളുത്ത പുക ഉയർന്നു പുതിയ മാർപ്പാആലാപസമയത്തിനുള്ളിൽ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ മധ്യ ജാലകത്തിൽ പ്രത്യക്ഷ പെടും
മൂന്നിൽ രണ്ട് ഭൂരിപക്ഷം (89 വോട്ട്) ആളെ മരപ്പയായി തെരെഞ്ഞെടുത്തു , അല്പസമയത്തിനുള്ളതിൽ പുതിയ മർപ്പ ആരാണെന്നു അറിയാനാകും . സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ മധ്യ ജാലകത്തിൽ അദ്ദേഹം ഉടൻ പ്രത്യക്ഷപ്പെടും
വത്തിക്കാൻ സിറ്റി| ലോക കാത്തിരുന്ന നിമിഴം എത്തിച്ചേർന്നിരിക്കുന്നു പേപ്പൽ കോൺക്ലേവിലെ രണ്ടാം റൗണ്ടിൽ പുതിയ മാർപാപ്പയെ തെരഞ്ഞെടുത്തു . വത്തിക്കാൻ സിസ്റ്റീൻ ചാപ്പലിൽ നിന്നും വെളുത്ത പുകയുയർന്നു. മൂന്നിൽ രണ്ട് ഭൂരിപക്ഷം (89 വോട്ട്) ആളെ മാർപാപ്പയായി തെരെഞ്ഞെടുത്തു , അല്പസമയത്തിനുള്ളതിൽ പുതിയ മർപ്പ ആരാണെന്നു അറിയാനാകും . സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ മധ്യ ജാലകത്തിൽ അദ്ദേഹം ഉടൻ പ്രത്യക്ഷപ്പെടും.സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെ അനുഗ്രഹങ്ങളുടെ ലോഗ്ഗിയയിൽ നിന്ന് കർദ്ദിനാൾ പ്രോട്ടോഡീക്കൻ ഡൊമിനിക് മാംബർട്ടി റോമിലെ പുതിയ ബിഷപ്പിന്റെ പേര് പ്രഖ്യാപിക്കു
കത്തോലിക്കാ സഭയുടെ 267 -ാം പോപ്പിനെ തെരഞ്ഞെടുക്കാനായി 133 കർദിനാൾമാർ ആണ് സിസ്റ്റീൻ ചാപ്പലിൽ സമ്മേളിച്ചത്. മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടുന്ന കർദിനാൾ ആണ് പുതിയ മാർപാപ്പയാകുക. ദിവ്യബലിക്ക് ശേഷമാണ് കർദിനാൾമാർ സിസ്റ്റീൻ ചാപ്പലിൽ എത്തിയത്. ഇന്ന് രാവിലെയും ഉച്ചയ്ക്ക് ശേഷവുമായി രണ്ട് റൗണ്ട് വീതം വോട്ടെടുപ്പ് നടന്നിരിന്നു .മലയാളി കർദിനാൾമാരായ ബസേലിയോസ് ക്ലിമ്മീസ് കാതോലിക്കാ ബാവ 28 -ാമതും, ജോർജ് കൂവക്കാട് 133 -ാമതായും കോണ്‍ക്ലേവിലുണ്ട്. ഇവരടക്കം 4 കർദിനാൾമാർ ഇന്ത്യയിൽ നിന്ന് കോൺക്ലേവിൽ പങ്കെടുക്കുന്നുണ്ട്. ആഫ്രിക്കയിൽ നിന്നോ ഏഷ്യയിൽ നിന്നോ മാർപാപ്പയുണ്ടാകുമോയെന്ന ആകാംക്ഷയിൽ കൂടിയാണ് ലോകം. കഴിഞ്ഞ 2 കോൺക്ലേവിലും രണ്ടാം ദിവസം മാർപാപ്പയെ തെരഞ്ഞെടുത്തിരുന്നു.
80 വയസ്സിൽ താഴെ പ്രായമുള്ള കർദിനാൾമാരാണ് കോൺക്ലേവിൽ പങ്കെടുക്കുന്നത്. മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കുന്ന ആൾ ഫ്രാൻസിസ് പാപ്പയുടെ പിൻഗാമിയായി വിശുദ്ധ പത്രോസിന്റെ സിംഹാനത്തിലേക്ക് ഉയർത്തപ്പെടും. ആർക്കെങ്കിലും നിശ്ചിത ഭൂരിപക്ഷം ലഭിക്കുന്നതുവരെ കോൺക്ലേവ് തുടരണമെന്നാണ് നിയമം. കോൺക്ലേവിനു മുന്നോടിയായി വത്തിക്കാനിലെ സിസ്റ്റീൻ ചാപ്പലിലേക്കുള്ള വിശ്വാസികളുടെ പ്രവേശനം നിരോധിച്ചിട്ടുണ്ട്.