രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ കൊവിഡ് മരണം ഡൽഹിയിൽ ഒന്നര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു.

ഡല്‍ഹി കലാവതി സരണ്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന കുഞ്ഞാണ് മരിച്ചത്

0

ഡല്‍ഹി :കൊവിഡ് 19 ബാധിച്ച് ഡല്‍ഹിയില്‍ ഒന്നര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ഡല്‍ഹി കലാവതി സരണ്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന കുഞ്ഞാണ് മരിച്ചത്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ കൊവിഡ് മരണമാണിത്.
ഡല്‍ഹിയില്‍ രോഗം ബാധിച്ചവരുടെ എണ്ണം രണ്ടായിരത്തിലേക്ക് അടുക്കുകയാണ്. ഡല്‍ഹിയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 1800 കടന്നു. കണ്ടെന്റ്‌മെന്റ് സോണുകളുടെ എണ്ണം 76 ആയി. എയിംസിലെ നഴ്‌സിനും 20 മാസം പ്രായമുള്ള കുട്ടിക്കും കൊവിഡ് സ്ഥിരീകരിച്ചു. നഴ്‌സിന്റെ ഭര്‍ത്താവ് കൊവിഡ് ബാധിതനായിരുന്നു

രാജ്യത്ത് കോവിഡ് ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ 36 പേർ മരിച്ചുവെന്ന് ആരോഗ്യമന്ത്രാലയം. 957 പേർക്ക് രോഗം സ്ഥിരീകരിച്ചു. ആകെ രോഗബാധിരുടെ എണ്ണം 15,722കടന്നു. ഇതുവരെ 521 പേരാണ് രാജ്യത്ത് രോഗം ബാധിച്ച് മരിച്ചത് . ഡൽഹി ജഹാംഗീർപുരിയിൽ ഒരു കുടുംബത്തിലെ 26 പേർക്ക് കോവിഡ് സ്ഥിരീകിച്ചു.രാജ്യത്ത് കോവിഡ് ബാധിച്ച 83 ശതമാനം ആളുകളെയും രക്ഷിക്കാൻ കഴിഞ്ഞു എന്നത് ദുരന്തങ്ങൾക്കിടയിലെ വലിയ നേട്ടമാണ് . അമേരിക്കയിൽ രോഗം പിടിപെട്ട 63 ശതമാനം ആളുകളെ മാത്രമേ സുഖപ്പെടുത്താൻ കഴിഞ്ഞിട്ടൊള്ളു

You might also like

-