നേപ്പാളില്‍ എട്ട് മലയാളി വിനോദ സഞ്ചാരികളെ മരിച്ച നിലയില്‍ കണ്ടെത്തി.

ഹോട്ടല്‍ മുറിയില്‍ തണുപ്പകറ്റാന്‍ ഹീറ്റര്‍ ഉപയോഗിച്ചതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

0

ഡൽഹി :നേപ്പാളില്‍ എട്ട് മലയാളി വിനോദ സഞ്ചാരികളെ മരിച്ച നിലയില്‍ കണ്ടെത്തി. ദമാനിലെ റിസോര്‍ട്ടിലാണ് മലയാളികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹോട്ടല്‍ മുറിയില്‍ തണുപ്പകറ്റാന്‍ ഹീറ്റര്‍ ഉപയോഗിച്ചതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. മരിച്ചവര്‍ ആരാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം പുറത്തുവിട്ടത്.തിരുവനന്തപുരം സ്വദേശികളാണ് മരിച്ചത്. സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണ്. മൃതദേഹങ്ങള്‍ കാഠ്മണ്ഡുവിലെ ആശുപത്രിയിലേക്ക് മാറ്റി.

“മരിച്ചയാളുടെ പേരുകൾ ലഭ്യമല്ലനും ഇതുവരെആരെയും തിരിച്ചറിഞ്ഞിട്ടില്ല.ജില്ലാ പോലീസ് സൂപ്രണ്ട് സുശീൽ സിംഗ് റാത്തോഡിന്റെ ഓഫീസ് മക്വാൻപൂർ പറഞ്ഞു

വിനോദസഞ്ചാരികളെ താമസിച്ചിരുന്ന മുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയതിനെ തുടർന്ന് റിസോർട്ട്ജീവനക്കാർ കഥമണ്ഡു പോലീവിവരം അറിയിക്കുകയായിരുന്നു .മരിച്ചവർ ഇവരാണ് എന് കണ്ടമണ്ഡുവിലെപ്രാദേശികമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു മരിച്ചവ തിരുവനന്തപുരം സ്വദേശികളായ  പ്രബിൻ കുമാർ നായർ (39), ശരണ്യ (34), രഞ്ജിത് കുമാർ ടിബി, 39, ഇന്ദു രഞ്ജിത്, 34, ശ്രീ ഭദ്ര, 9, അബിനാബ് സോരയ, 9, അബി നായർ 7, ബൈഷ്നാബ് രഞ്ജിത് (2) എന്നിവരാണ് ഇന്ത്യക്കാരെ തിരിച്ചറിഞ്ഞത്.

You might also like

-