നെടുങ്കണ്ടം ഉരുട്ടിക്കൊലക്ക് ഒരാണ്ട് തട്ടിപ്പുനടത്തിസമാഹരിച്ച പണംകൊണ്ടുപോയത് ആര്?

കൊല്ലപ്പെട്ട രാജ്‌കുമാർ ഹരിത ഫിനാന്‍സ് തട്ടിപ്പിലൂടെ സമാഹരിച്ച പണം എവിടെപ്പോയി ?എന്നതിന്നെ ഇതുവരെ ഉത്തരം കണ്ടെത്താൻ പോലീസിനായിട്ടില്ല .വിവിധ കുടുംബശ്രീ അയൽക്കൂട്ടങ്ങൾ വഴി രാജ്‌കുമാർ  ഒരു കോടിയിലധികം രൂപ സമാഹരിച്ചതായാണ് വിവരം

0

 കട്ടപ്പന :നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം നടന്ന ഒരാണ്ട്  പിന്നിടുമ്പോഴും  തട്ടിപ്പിലൂടെ സമാഹരിച്ച പണം  എവിടെ പോയി എന്നതിന് തുബുണ്ടാക്കാൻ  പോലീസിനായിട്ടല്ല. 2019  ജൂൺ  12  ന് ഹരിത തട്ടിപ്പിന്റെ പേരിൽ കസ്റ്റഡിയിൽ എടുത്ത രാജ്‌കുമാർ  നെടുങ്കണ്ടം പോലീസ് സ്റ്റേഷനിൽ ജൂൺ  15  നാണ് കൊല്ലപ്പെടുന്നത്   കൊല്ലപ്പെട്ട രാജ്‌കുമാർ ഹരിത ഫിനാന്‍സ് തട്ടിപ്പിലൂടെ സമാഹരിച്ച പണം എവിടെപ്പോയി ?എന്നതിന്നെ ഇതുവരെ ഉത്തരം കണ്ടെത്താൻ പോലീസിനായിട്ടില്ല .വിവിധ കുടുംബശ്രീ അയൽക്കൂട്ടങ്ങൾ വഴി രാജ്‌കുമാർ  ഒരു കോടിയിലധികം രൂപ സമാഹരിച്ചതായാണ് വിവരം . പണം എവിടെ സൂക്ഷിച്ചു ആർക്കൊക്കെ നൽകി  എന്നതിന് തെളിവായിരുന്നു തട്ടിപ്പുകേസിലെ ഒന്നാം പ്രതിയായ രാജ്‌കുമാർ രാജ്‌കുമാറിനെ പോലീസ് ഉരുട്ടികൊന്നതോടെ  പണം തട്ടിച്ചെടുത്ത പണം എവിടെ എന്നതിന്റെ തെളിവുകൾ കുടി നശിപ്പിക്കപ്പെട്ടു

ഹരിത ഫിനാന്‍സ് തട്ടിപ്പ് കേസിലെ ഒന്നാം പ്രതി രാജ്കുമാര്‍ ഒരു കോടി രൂപ മറ്റാര്‍ക്കോ നല്‍കിയെന്നും 60 ലക്ഷം രൂപ ജില്ലയില്‍ പലിശയ്ക്കു വിതരണം ചെയ്തതായും പൊലീസ് അന്വേഷണത്തില്‍ വെളിപ്പെടുത്തിയിരുന്നു. ഫിനാന്‍സ് സ്ഥാപനത്തിലൂടെ സമാഹരിച്ച പണം  ദിവസവും കുമളിയില്‍ എത്തിച്ച് മറ്റാര്‍ക്കോ നല്‍കി എന്നാണ് ലോക്കൽ പോലീസിന്റെ കണ്ടെത്തൽ .പോലീസിന്റെ കണ്ടെത്തൽ എങ്ങനെഎന്നിരിക്കെ  തട്ടിപ്പിന്റെ പിന്നിൽ ഒളിച്ചിരിക്കുന്ന യഥാർഥ പ്രതികളെ രക്ഷ പെടുത്താനാണോ  രാജ്‌കുമാറിനെ ഉരുട്ടിക്കൊന്ന ചോദ്യവും എവിടെ പ്രസ്തമാണ് .

ഹരിത ഫിനാന്‍സ് തട്ടിപ്പ് കേസിലെ ഒന്നാം പ്രതി രാജ്കുമാര്‍ ഒരു കോടി രൂപ മറ്റാര്‍ക്കോ നല്‍കിയെന്നും 60 ലക്ഷം രൂപ ജില്ലയില്‍ പലിശയ്ക്കു വിതരണം ചെയ്തതായും പൊലീസ് അന്വേഷണത്തില്‍ വെളിപ്പെടുത്തിയിരുന്നു. ഫിനാന്‍സ് സ്ഥാപനത്തിലൂടെ സമാഹരിച്ച പണം  ദിവസവും കുമളിയില്‍ എത്തിച്ച് മറ്റാര്‍ക്കോ നല്‍കി എന്നാണ് ലോക്കൽ പോലീസിന്റെ കണ്ടെത്തൽ .എന്നാല്‍ പണം ആര്‍ക്കു നല്‍കി എന്ന് കണ്ടെത്താന്‍ കഴിഞ്ഞില്ല. വാഗമണ്‍, മൂലമറ്റം എന്നിവിടങ്ങളില്‍ 40 ലക്ഷം രൂപ സൂക്ഷിച്ചെന്ന രാജ്കുമാറിന്റെ മൊഴിയെ തുടര്‍ന്നു പൊലീസ് ഒട്ടേറെ സ്ഥലങ്ങളില്‍ പരിശോധന നടത്തിയെങ്കിലും പണം കണ്ടെത്താന്‍ കഴിഞ്ഞില്ല. ജില്ലയിലെ പ്രധാന നഗരങ്ങളില്‍ കുമാര്‍ പണം പലിശയ്ക്ക് നല്‍കിയെന്നും കേസിന്റെ ആദ്യ ഘട്ടത്തില്‍ കണ്ടെത്തിയിരുന്നു. രാജ്കുമാറിന്റെ മരണത്തോടെ പണം കണ്ടെത്താനുള്ള മാര്‍ഗങ്ങളും അടഞ്ഞു.

ഇവിടെയാണ് മരണത്തിന്റെ ദുരുഹതയും വര്‍ധിക്കുക്കുന്നത് . ഈ പണം കണ്ടെത്തുന്നതിനായി രാജ്കുമാറുമായി പൊലീസ് സംഘം വിവിധ കേന്ദ്രങ്ങളില്‍ പരിശോധന നടത്തി. തിരച്ചിലില്‍ രാജ്കുമാറിന്റെ പക്കല്‍ നിന്ന് 72,500 രൂപ മാത്രമാണു കണ്ടെത്താന്‍ കഴിഞ്ഞത്. പണം തട്ടിപ്പ് നടത്തിയ കേസില്‍ രാജ്കുമാറിനെ റിമാന്‍ഡ് ചെയ്ത ശേഷം കസ്റ്റഡിയില്‍ വാങ്ങി വീണ്ടും ചോദ്യം ചെയ്യാന്‍ അപേക്ഷ നല്‍കിയതിനു പിന്നാലെയാണ്  മരണം.പണം നഷ്ടമായെന്ന് കട്ടി 34 സ്വയം സഹായ സംഘങ്ങള്‍ പരാതി നല്‍കിയിരുന്നു. ഈ സംഘങ്ങളില്‍ 200 ലധികം ആളുകള്‍ തട്ടിപ്പിന് ഇരകളായി. പരാതിയുടെ പശ്ചാത്തലത്തില്‍ 1 കോടി രൂപ തട്ടിപ്പ് സംഘം കൈക്കലാക്കിയെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തല്‍. പ്രതി മരിച്ച സാഹചര്യത്തില്‍ പണം എവിടെപ്പോയെന്നു കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കണമെന്ന് ആവശ്യം. നിര്‍ധനരായവരാണ് വായ്പയ്ക്കായി പ്രോസസിങ് ഫീ അടച്ചത്.

വായ്പയ്ക്ക് അപേക്ഷിച്ചവരില്‍ നിന്ന് പ്രതികള്‍ കരസ്ഥമാക്കിയ ചെക് ലീഫും മുദ്രപത്രങ്ങളുമാണ് കണ്ടെത്തിയത്. തൂക്കുപാലത്തു പ്രവര്‍ത്തിച്ചിരുന്ന ഹരിത ഫിനാന്‍സ് എന്ന സ്ഥാപനത്തില്‍ വായ്പയ്ക്ക് അപേക്ഷിച്ചവരില്‍ നിന്നാണ് 1000 മുതല്‍ 25,000 രൂപ പ്രോസസിങ് ഫീ ഇനത്തില്‍ തട്ടിപ്പ് നടന്നത്. വിവിധ കേന്ദ്രങ്ങളിലായി നടത്തിയ പൊലീസ് പരിശോധനയില്‍ 1,97,000 രൂപയും, 205 ചെക് ലീഫുകളും 220 മുദ്രപത്രങ്ങളും പിടിച്ചെടുത്തിരുന്നു.

2019 ജൂണ്‍ 15നു വൈകിട്ട് നെടുങ്കണ്ടം പൊലീസ് തൂക്കുപാലത്തെ വാടക വീട്ടില്‍ നിന്നു കുമാറിനെ കസ്റ്റഡിയില്‍ എടുക്കുകയും 16നു കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പീരുമേട് സബ് ജയിലിലേക്ക് റിമാന്‍ഡ് ചെയ്തുവെന്നുമാണ് വരുത്തി തീര്‍ത്തത്. എന്നാല്‍ 2019 ജൂണ്‍ 12 മുതല്‍ 16 വരെ രാജ്കുമാര്‍ പൊലീസ് കസ്റ്റഡിയില്‍ ഉണ്ടായിരുന്നു. പൊലീസിനെ കണ്ടു രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ കാലില്‍ പരുക്കേറ്റെന്നാണ് പൊലീസ് അന്ന് പറഞ്ഞത്. 2019 ജൂണ്‍ 21 പീരുമേട് ജയിലില്‍ ക്ഷീണം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വെള്ളി രാവിലെ 10.20നു ജയില്‍ അധികൃതര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കുമാര്‍ 10.45ന് മരിച്ചു.പൊലീസ് കസ്റ്റഡിയില്‍ എടുത്തതിനു ശേഷം നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലും പീരുമേട് സബ് ജയിലില്‍ എത്തിയതിന് ശേഷം പീരുമേട് താലൂക്ക് ആശുപത്രിയിലും, കോട്ടയം മെഡിക്കല്‍ കോളജിലും  പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ഇവിടെ വച്ച്  രോഗം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. രാജ്കുമാറിന്റെ നിസ്സഹകരണം നിമിത്തം രോഗം കണ്ടെത്തുന്നതിനു കഴിയാതെ വരുന്നതായാണ് അധികൃതര്‍ നല്‍കിയ വിശദീകരണം.

തട്ടിപ്പ് പരാതിയില്‍ നെടുങ്കണ്ടം പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഒരു കോടിയോളം രൂപ പിരിച്ചെടുത്തു എന്ന് പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് സംഘം 17 – 20 ലക്ഷം രൂപ മാത്രമാണ് ഫിനാന്‍സിലൂടെ പിരിച്ചതെന്ന നിഗമനത്തിലും എത്തി. കേസില്‍ തട്ടിപ്പ് നടത്തിയ കൃത്യമായ തുക കണ്ടെത്താന്‍ അന്വേഷണ സംഘങ്ങള്‍ക്കു കഴിഞ്ഞിട്ടില്ല.കേസുമായി ബന്ധപ്പെട്ട ജുഡിഷ്യല് അന്വേഷണവും  സി ബി ഐ അന്വേഷണവും നടക്കുന്നുണ്ടെങ്കിലും തട്ടിപ്പ് നടത്തിയ പണം എവിടെ എന്നതിനും  രാജകുമാറിനെ ഇരട്ടികൊന്നത് തെളിവ് നശിപ്പാക്കാനാണോ എന്നതിനും രാജ്‌കുമാറിന്റെ മരണം നടന്നു ഒരുവർഷം പിന്നിടുമ്പോഴും  അധികാരികൾക്ക് ഉത്തരമില്ല . ഹരിത ഫിനസ്സിലൂടെ പിരിച്ചെടുത്ത തുക കൂലിവേലക്കാരുടെയും തോട്ടം തൊഴിലകളുടെയും ആണ് എന്നതിൽ    പണനഷ്ടപെട്ടവർ  വൻ പ്രതിസന്തിയിലുമാണ്

You might also like

-