നെടുങ്കണ്ടം കസ്റ്റഡിമരണത്തില്‍ കൂടുതൽ പോലീസുകാർ കുടുങ്ങിയേക്കും.പോലീസുകാർക്കെതിരെ നരഹത്യ

അന്യതടങ്കലിൽ പാർപ്പിച്ചുള്ള ക്രൂര മർദ്ദനം നരഹത്യ പോലീസ് ആക്ടിലെ വിവിധ വകുപ്പുകൾ പ്രകാരം പോലീസ്സുകാര്ക്കെതിരെ നടപടി സ്വീക്ക്അരിക്കണമെന്നാണ് ക്രൈം ബ്രാച്ചു കോടതിയിൽ നൽകിയ റിമാൻഡ് റിപ്പോർട്ടിൽ ഉള്ളത്

0

ഇടുക്കി: നെടുങ്കണ്ടത്ത് പ്രതി രാജ്കുമാര്‍ കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ പ്രതികളായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെയുള്ള റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്. ജൂണ്‍ 12 മുതല്‍ 15വരെ രാജ്കുമാറിന് ക്രൂര മര്‍ദ്ദനം ഏറ്റതായും റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്കുമാറിനെ പൊലീസ് സ്റ്റേഷനിലെ വിശ്രമമുറിയില്‍ വച്ച് മര്‍ദ്ദിച്ചെന്ന് അറസ്റ്റിലായ സിപിഒ സജീവ് ആന്‍റണി ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി. ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ഇടുക്കി എസ്പിക്കെതിരെ ഉടന്‍ നടപടിയുണ്ടായേക്കും. അന്യതടങ്കലിൽ പാർപ്പിച്ചുള്ള ക്രൂര മർദ്ദനം നരഹത്യ പോലീസ് ആക്ടിലെ വിവിധ വകുപ്പുകൾ പ്രകാരം പോലീസ്സുകാര്ക്കെതിരെ നടപടി സ്വീക്ക്അരിക്കണമെന്നാണ് ക്രൈം ബ്രാച്ചു കോടതിയിൽ നൽകിയ റിമാൻഡ് റിപ്പോർട്ടിൽ ഉള്ളത്

റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ രാജ്കുമാറിന് ക്രൂര മര്‍ദ്ദനം ഏറ്റതായി രേഖപ്പെടുത്തിയിട്ടുണ്ട്. അനധികൃതമായി കസ്റ്റഡിയില്‍ വച്ച് ജൂണ്‍ 12 മുതല്‍ 15വരെയാണ് മര്‍ദ്ദനമേറ്റത്. കാലിനും കാല്‍വെള്ളയിലും ഗുരുതര മര്‍ദ്ദനമാണ് ഉണ്ടായത്. ഇത് ആന്തരികമായി ചതവ് ഉണ്ടാക്കിയെന്നും തുടര്‍ന്ന് ഉണ്ടായ ന്യൂമോണിയയുമാണ് മരണകാരണം. നെടുങ്കണ്ടം എസ്ഐ കെ.എ സാബു നോക്കി നില്‍ക്കെയാണ് മര്‍ദ്ദനം ഉണ്ടായതെങ്കിലും എസ്.ഐ ഇടപെട്ടില്ല. കേസില്‍ ഇതുവരെ നാല് പ്രതികളാണ് ഉള്ളത്. അതില്‍ രണ്ട് പേര്‍ അറസ്റ്റിലായി. ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ഇടുക്കി എസ്പി കെബി വേണുഗോപാലിനെതിരെയും കട്ടപ്പന ഡിവൈഎസ്പി എന്നിവര്‍ക്കെതിരെയും ഉടന്‍ നടപടിയുണ്ടായേക്കും.

കസ്റ്റഡിയില്‍ രാജ്കുമാറിന് ക്രൂരമര്‍ദ്ദനം ഏറ്റിരുന്നുവെന്നും ഇനിയും പിടിയിലാകേണ്ടവരാണ് മാറി മാറി മര്‍ദ്ദിച്ചതെന്നും അറസ്റ്റിലായ പൊലീസ് ഉദ്യോഗസ്ഥന്‍ സജീവ് ആന്‍റണി ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി. അറസ്റ്റ് രേഖപ്പെടുത്തിയശേഷം ശാരീരിക അസ്വാസ്ഥ്യത്തില്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ കഴിയുന്ന എസ്ഐ കെഎ സബുവിനെ ഇന്ന് ദേവികുളം ജയില്‍ വാര്‍ഡന് കൈമാറും

You might also like

-