രണ്ടാം മോദി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന് വ്യവസായ വാണിജ്യ മേഖലയിൽ കൂടുതൽ ഇളവുകൾ ?

ആഭ്യന്തര വളര്‍ച്ച നിരക്ക് അഞ്ച് വര്‍ഷത്തെ താഴ്ന്ന നിലയിലായതും തൊഴിലില്ലായ്മ നാല്‍പ്പത്തിയഞ്ച് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് എത്തിയതും സര്‍ക്കാരിന് തിരിച്ചടിയാണ്. ഇതോടൊപ്പം കാര്‍ഷിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും വലിയ പരിഗണന ഈ ഘട്ടത്തില്‍ നല്‍കേണ്ടതുണ്ട്. ഇതിനെല്ലാം പുറമെയാണ് രാജ്യത്ത് കിട്ടാക്കടം വര്‍ധിച്ച് വരുന്നത്. അധിക വിഭവ സമാഹരണത്തിനുള്ള നീക്കങ്ങളും സര്‍ക്കാര്‍ നടത്തണം.

0

ഡൽഹി :രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന് അവതരിപ്പിക്കും. സാമ്പത്തിക മാന്ദ്യമടക്കമുള്ള വലിയ വെല്ലുവിളികളാണ് മോദി സര്‍ക്കാരിന് മറികടക്കാനുള്ളത്. ബജറ്റില്‍ അനുകൂല പ്രഖ്യാപനങ്ങളുണ്ടാകുമെന്ന പ്രതീക്ഷയിലാണ് വ്യവസായ വാണിജ്യ മേഖലയിലുള്ളവര്‍.രാജ്യം നേരിടുന്ന സാമ്പത്തിക മാന്ദ്യത്തെ മറികടക്കുകയാണ് സര്‍ക്കാരിന് മുന്നിലുള്ള പ്രധാന കടമ്പ. അതിനായി ചെലവ് വര്‍ധിപ്പിച്ച് വളര്‍ച്ചയെ ത്വരിതപ്പെടുത്താന്‍ വലിയ ക്ഷേമ പ്രഖ്യാപനങ്ങള്‍ തന്നെ നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കുന്ന ബജറ്റില്‍ നിന്ന് ഉണ്ടാകേണ്ടതുണ്ട്.

ആഭ്യന്തര വളര്‍ച്ച നിരക്ക് അഞ്ച് വര്‍ഷത്തെ താഴ്ന്ന നിലയിലായതും തൊഴിലില്ലായ്മ നാല്‍പ്പത്തിയഞ്ച് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് എത്തിയതും സര്‍ക്കാരിന് തിരിച്ചടിയാണ്. ഇതോടൊപ്പം കാര്‍ഷിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും വലിയ പരിഗണന ഈ ഘട്ടത്തില്‍ നല്‍കേണ്ടതുണ്ട്. ഇതിനെല്ലാം പുറമെയാണ് രാജ്യത്ത് കിട്ടാക്കടം വര്‍ധിച്ച് വരുന്നത്. അധിക വിഭവ സമാഹരണത്തിനുള്ള നീക്കങ്ങളും സര്‍ക്കാര്‍ നടത്തണം.

ഇതിനായി 2015 നിര്‍ത്തലാക്കിയ സമ്പന്നര്‍ക്കുള്ള നികുതി അടക്കമുള്ളവ വീണ്ടും ഏര്‍പ്പെടുത്തുമെന്നുള്ള സൂചനകളും ഉയരുന്നുണ്ട്. രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം അവതരിപ്പിക്കുന്ന ആദ്യ ബജറ്റാണ് ഇത്. ഒപ്പം ഒരു മുഴുന്‍ സമയ വനിത മന്ത്രി അവതരിപ്പിക്കുന്ന ബജറ്റ് എന്ന പ്രത്യേകത കൂടിയും നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കുന്ന ബജറ്റിനുണ്ട്. . ഇന്നലെ പാര്‍ലമെന്റില്‍ വച്ച സാനപത്തീക സര്‍വേ റിപ്പോര്‍ട്ടില്‍ നടപ്പു സാമ്പത്തിക വര്‍ഷം രാജ്യം 7 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നും എണ്ണവില കുറയുമെന്നും ‌അവകാശപ്പെട്ടിരുന്നു. 2025 ലേക്കുള്ള രൂപരേഖയാണ് സര്‍വ്വേ എന്നാണ് പ്രധാന മന്ത്രി നരേന്ദ്ര മോദി അവകാശപ്പെടുന്നത്

ബജറ്റും വെല്ലുവിളികളും


2014 നേക്കാള്‍ വലിയ ജനവിധിയുമായാണ് രണ്ടാം മോദി സർക്കാർ അധികാരത്തിലെത്തിയത്. ഇതില്‍ ഫെബ്രുവരിയിൽ പിയൂഷ് ഗോയൽ അവതരിപ്പിച്ച ബജറ്റിന് നിർണ്ണായക പങ്കുണ്ടായിരുന്നു. അഞ്ചുലക്ഷം വരെ വരുമാനം ഉള്ളവർക്ക് നികുതിയില്ല എന്ന പ്രഖ്യാപനം ഇടത്തരക്കാരെ ആകർഷിച്ചു.

കർഷകർക്ക് 6000 രൂപ എന്നത് ഗ്രാമീണ മേഖലയിലെ അതൃപ്തി മറികടക്കാൻ സഹായിച്ചു. സാമ്പത്തിക വളർച്ചയുടെ വേഗം കൂട്ടുക എന്നതാണ് നിർമലാ സീതാരാമന് മുന്നിലുള്ള പ്രധാന ദൗത്യം, ഒപ്പം നിക്ഷേപം ഉറപ്പാക്കുകയും വേണം. അഞ്ച് ട്രില്ല്യൺ ഡോളറിന്‍റെ സാമ്പത്തിക ശക്തിയായി വളരണമെങ്കിൽ എട്ട് ശതമാനം വളർച്ച അനിവാര്യം എന്ന് സാമ്പത്തിക സർവ്വേ നിർദ്ദേശിക്കുന്നു.

വളർച്ച ഉറപ്പാക്കാനുള്ള നിർദ്ദേശങ്ങൾ ഇന്നത്തെ ബജറ്റിൽ പ്രതീക്ഷിക്കാം. അതിനാൽ നികുതിഇളവുകൾ കാര്യമായി ഉണ്ടാവാൻ വഴിയില്ല. അഞ്ചുലക്ഷം വരെ വരുമാനം ഉള്ളവർക്ക് നികുതി ഇല്ല എന്ന നിർദ്ദേശം തുടരുമെന്ന് പ്രതീക്ഷിക്കാം. ആദായനികുതിക്കുള്ള പരിധി രണ്ടരയിൽ നിന്ന് മൂന്ന് ലക്ഷമായി ഉയർത്തണമെന്ന ആവശ്യം, ഭവനവായ്പാ പലിശയ്ക്ക് കൂടുതൽ ആനുകൂല്യം നല്‍കണം എന്ന ആവശ്യവും ശക്തമാണ്.

അഞ്ചു സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് സർക്കാർ നേരിടാൻ പോകുകയാണ്. ദില്ലിയിലും മുംബൈയിലും വോട്ടെടുപ്പ് നടത്താനിരിക്കെ മധ്യവർഗ്ഗത്തെ സർക്കാരിന് കൈവിടാനാവില്ല. അതായത് ജനപ്രിയ പ്രഖ്യാപനങ്ങൾ പൂർണ്ണമായു ഒഴിവാക്കാനാവില്ല. ഇതിനൊപ്പം വളർച്ച ഉറപ്പാക്കുകയും വേണം എന്നതാണ് നിർമലാ സീതാരാമൻ നേരിടുന്ന വെല്ലുവിളി.

You might also like

-