നെടുങ്കണ്ടം കസ്റ്റഡിമരണം: ഇടുക്കി മജിസ്‌ട്രേറ്റിന് വീഴ്ച പറ്റിയെന്ന് റിപ്പോർട്ട്
24 മണിക്കൂറിലധികം പ്രതിയെ കസ്റ്റഡിയിൽ സൂക്ഷിച്ചത് മജിസ്‌ട്രേറ്റ് ശ്രദ്ധിച്ചില്ല എന്നും പറയുന്നു. പ്രതിയെ മജിസ്‌ട്രേറ്റ് കണ്ടത് രാത്രി 10.40ന് പൊലീസ് ജീപ്പിനുളളിൽ വച്ച്. മജിസ്ട്രേറ്റ് സമാനമായ വീഴ്ച മുൻപും വരുത്തിയെന്നും സി.ജെ.എം
കൊച്ചി: നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ ഇടുക്കി മജിസ്‌ട്രേറ്റിന് വീഴ്ച പറ്റിയെന്ന് റിപ്പോർട്ട്. ഇതേ സംബന്ധിച്ചുള്ള തൊടുപുഴ സി.ജെ.എമ്മിന്റെ അന്വേഷണ റിപ്പോർട്ട് പുറത്ത് വന്നിട്ടുണ്ട്. നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചില്ല എന്ന നിരീക്ഷണം റിപ്പോർട്ടിലുണ്ട്.24 മണിക്കൂറിലധികം പ്രതിയെ കസ്റ്റഡിയിൽ സൂക്ഷിച്ചത് മജിസ്‌ട്രേറ്റ് ശ്രദ്ധിച്ചില്ല എന്നും പറയുന്നു. പ്രതിയെ മജിസ്‌ട്രേറ്റ് കണ്ടത് രാത്രി 10.40ന് പൊലീസ് ജീപ്പിനുളളിൽ വച്ച്. മജിസ്ട്രേറ്റ് സമാനമായ വീഴ്ച മുൻപും വരുത്തിയെന്നും സി.ജെ.എം റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കൂടാതെ ആശുപത്രിരേഖകൾ പരിശോധിച്ചിട്ടുമില്ല.
നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് രാജ് കുമാറിന്റെ കുടുംബം ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടായിരുന്നു. ഗുരുതരാവസ്ഥയിലായിരുന്ന രാജ് കുമാറിന് ചികിത്സ നല്‍കാന്‍ ഉത്തരവിടാതിരുന്ന മജിസ്ട്രേറ്റിനെതിരെ നടപടി വേണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു