മതമാറ്റത്തിന് പ്രേരണ: 300 ക്രിസ്ത്യാനികളെ ക്രിമിനല്‍ കേസ്സില്‍ ഉള്‍പ്പെടുത്തിയതായി വേള്‍ഡ് വാച്ച് മോണിറ്റര്‍
ന്യൂയോര്‍ക്ക്: ഇന്ത്യയിലെ വടക്കന്‍ സംസ്ഥാനങ്ങളിലെ മുന്നൂറില്‍ പരം ക്രൈസ്തവ വിശ്വാസികളെ ക്രിമിനല്‍ കേസ്സുകളില്‍ ഉള്‍പ്പെടുത്തി കേസ്സെടുത്തതായി വേള്‍ഡ് വാച്ച് ടവര്‍ സെപ്റ്റംബറില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.ഹൈന്ദവ വിശ്വാസത്തില്‍ നിന്നും ക്രൈസ്തവ വിശ്വാസത്തിലേക്ക് മതപരിവര്‍ത്തനം നടത്തിയതായും ഹിന്ദുമതത്തെക്കുറിച്ച് നുണ പ്രചരണം നടത്തിയതായും, നിരോധിക്കപ്പെട്ട മരുന്നുകള്‍ വിതരണം ചെയ്തതായുമുള്ള കുറ്റങ്ങള്‍ക്കാണ് ഇവര്‍ക്കെതിരെ കേസ്സെടുത്തിരിക്കുന്നത്.
ഇതില്‍ 271 പേരുടെ കേസ്സുകള്‍ എഴുതി തള്ളി യെങ്കിലും , ദേശീയ അഖണ്ഢതയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നതായും, ആരാധന സ്ഥലങ്ങളെ കുറിച്ചുള്ള തെറ്റായ വിവരങ്ങള്‍ നല്‍കിയതായും ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് അനില്‍ കുമാര്‍ പാണ്ഡെ പറഞ്ഞു. അതുകൊണ്ട്തന്നെ ഇവര്‍ക്കെതിരെ കേസ്സുകള്‍ നിലനില്‍ക്കുന്നതായും പാണ്ഡെ അറിയിച്ചു. ദുര്‍ഗ പ്രസാദ് യാദവ്, കീര്‍ത്തി റായ്, ജിതേന്ത്ര റാം എന്നീ മൂന്ന് പാസ്റ്റര്‍മാരുടെ പേരുകള്‍ മാത്രമാണ് പാണ്ഡെ വെളിപ്പെടുത്തിയത്.
നിരപരാധികളായ വിശ്വാസികള്‍ക്കെതിരെ അടിസ്ഥാനമല്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുന്നതായി ഗ്ലോബല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ ക്രിസ്ത്യന്‍സ് പ്രസിഡന്റ് സാജന്‍ കെ ജോര്‍ജ് പറഞ്ഞു. പെന്റകോസ്റ്റല്‍ വിഭാഗത്തെയാണ് ഇവര്‍ കൂടുതല്‍ പീഡിപ്പിക്കുന്നതെന്നും സാജന്‍ കൂട്ടിച്ചേര്‍ത്തു.ഔദ്യോഗിക കണക്കനുസരിച്ച് 2018 ല്‍ ആദ്യ പകുതിയില്‍ ഉത്തര്‍ പ്രദേശില്‍ മാത്രം ക്രിസ്ത്യാനികള്‍ക്കെതിരെ 28 ആക്രമണങ്ങള്‍ നടന്നതായും അദ്ദേഹം പറഞ്ഞു. സ്‌റ്റേറ്റ് സ്‌പോണ്‍സേഴ്‌സ് വയലന്‍സ് എന്നാണിതിനെ സാജന്‍ വിശേഷിപ്പിച്ചത്.