പാക് മണ്ണിൽ ഇന്ത്യൻ പ്രഹരം ,പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫിന്‍റെ വീടിന്റെ 20 കിലോമീറ്ററിന് അടുത്ത് സ്ഫോടനം
നാല് പാക് പോർവിമാനങ്ങൾ ഇന്ത്യ വീഴ്ത്തി. കച്ചിൽ മൂന്ന് ഡ്രോണുകൾ വീഴ്ത്തി.കറാച്ചി തുറമുഖത്തും ആക്രമണം നടന്നതായി റിപ്പോർട്ടുണ്ട്. പാകിസ്ഥാന്റെ എയർ ഫോഴ്സ് വിമാനം പത്താൻകോട്ടിൽ വെടിവച്ചിട്ടു
ഇസ്ലാമാബാദ്| പാക് മണ്ണിൽ ഇന്ത്യൻ പ്രഹരം തുടരുകയാണ്. പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫിന്‍റെ വീടിന്റെ 20 കിലോമീറ്ററിന് അടുത്ത് സ്ഫോടനം. ഇസ്ലാമാബാദിനെ വിറപ്പിച്ച് ഇന്ത്യ മിസൈൽ വർഷം നടത്തി. സിയാൽകോട്ടിവും കറാച്ചിയിലും ലാഹോറിലും തുടർ ആക്രമണമുണ്ടായി. പാകിസ്ഥാനിലെ പ്രധാന നഗരങ്ങളിൽ ഇന്ത്യ വ്യോമാക്രമണം തുടരുകയാണ്. നാല് പാക് പോർവിമാനങ്ങൾ ഇന്ത്യ വീഴ്ത്തി. കച്ചിൽ മൂന്ന് ഡ്രോണുകൾ വീഴ്ത്തി.കറാച്ചി തുറമുഖത്തും ആക്രമണം നടന്നതായി റിപ്പോർട്ടുണ്ട്. പാകിസ്ഥാന്റെ എയർ ഫോഴ്സ് വിമാനം പത്താൻകോട്ടിൽ വെടിവച്ചിട്ടു. വ്യോമ പ്രതിരോധ സംവിധാനത്തിലൂടെയാണ് തകർത്തത്. സൈന്യത്തിന് പൂർണ്ണ സ്വാതന്ത്ര്യം എന്ന നിലപാട് കേന്ദ്രം സർക്കാർ ആവർത്തിച്ചു. പാകിസ്ഥാനിലെ പ്രധാന നഗരങ്ങളെല്ലാം ഇരുട്ടിലാണ്. ജനന്ധറിൽ രണ്ട് ഡ്രോണുകള്‍ ഇന്ത്യ വെടിവെച്ചിട്ടു. പാകിസ്ഥാന്‍റെ മൂന്ന് പോര്‍വിമാനങ്ങളും ഇന്ത്യ വീഴ്ത്തി..
പാകിസ്ഥാനിലെ പ്രധാന നഗരങ്ങളിൽ ഇന്ത്യ വ്യോമാക്രമണം നടത്തിയെന്ന് റിപ്പോർട്ട്. പാക് തലസ്ഥാനത്ത് ഇന്ത്യൻ മിസൈലുകൾ പതിച്ചതായി വിവരം പുറത്തുവരുന്നുണ്ട്. ലാഹോറിലും സിയാൽ കോട്ടിലും ഇസ്ലാമാബാദിലും ഇന്ത്യ തിരിച്ചടിക്കുകയാണ്. മൂന്നിടങ്ങളിലും ശക്തമായ മിസൈൽ ആക്രമണമാണ് നടത്തുന്നത്. ഡ്രോൺ ആക്രമണവും ശക്തമാക്കിയിരിക്കുകയാണ്. പാകിസ്ഥാനിലെ പ്രധാന നഗരങ്ങളെല്ലാം ഇരുട്ടിലാണ്. ജനന്ധറിൽ രണ്ട് ഡ്രോണുകള്‍ ഇന്ത്യ വെടിവെച്ചിട്ടു. വ്യോമപ്രതിരോധ സംവിധാനം വഴിയാണ് ഇന്ത്യ ആക്രമണം തടഞ്ഞു. പാകിസ്ഥാന്‍റെ 3 പോര്‍വിമാനങ്ങളാണ് ഇന്ത്യ വെടിവെച്ചിട്ടത്. രണ്ട് പാക് പൈലറ്റുമാർ ഇന്ത്യയുടെ കസ്റ്റഡിയിലെന്ന് റിപ്പോർട്ട്. ജയ്സാൽമീർ, അഖ്നൂർ എന്നിവിടങ്ങളിൽ നിന്നാണ് ഇവർ പിടിയിലായതെന്നാണ് വിവരം. അഖ്നൂർ ജമ്മു മേഖലയിലാണ്. ഈ രണ്ട് മേഖലകളിലും പാകിസ്ഥാൻ ആക്രമണം നടത്തിയിരുന്നു. ഇവിടങ്ങളിൽ അക്രമണം നടത്തിയ യുദ്ധവിമാനങ്ങളിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. വിമാനങ്ങൾ തകരുന്ന സാഹചര്യത്തിൽ ഇവർ പുറത്തേക്ക് ചാടിയതായിരിക്കാം എന്നാണ് അനുമാനം. ഇവരെക്കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും സേനാ വൃത്തങ്ങൾ പുറത്തുവിട്ടിട്ടില്ല.
അതിർത്തി സംസ്ഥാനങ്ങളിൽ പാക് ആക്രമണത്തിനെതിരെ ഇന്ത്യ ശക്തമായി തിരിച്ചടിക്കുകയാണ്. ജമ്മു വിമാനത്താവളത്തിൽ നിന്ന് യുദ്ധവിമാനങ്ങൾ പറന്നുയർന്നിട്ടുണ്ട്. ഹരിയാന, ബീഹാർ, ദില്ലി, പഞ്ചാബ്, രാജസ്ഥാൻ, ജമ്മുകശ്മീർ, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ അതീവ ജാഗ്രതാ നിർദേശം നൽകി.അതിർത്തിയിൽ പാകിസ്ഥാൻ്റെ കനത്ത ഡ്രോൺ ആക്രമണത്തിലും ആളപായമില്ലെന്ന് സർക്കാർ അറിയിച്ചു. ജമ്മുവിലും അതിർത്തി സംസ്ഥാനങ്ങളിലും തുടർച്ചയായി ഡ്രോൺ ആക്രമണം നടത്തിയെങ്കിലും ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിക്കുകയായിരുന്നു. നിലവിൽ ജമ്മുവിൽ ഉൾപ്പെടെ നിരവധിയിടങ്ങളിൽ ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ജനങ്ങൾക്ക് മുൻകരുതൽ അറിയിപ്പും നൽകിയിട്ടുണ്ട്. മൂന്ന് സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചാണ് പാകിസ്ഥാൻ ആക്രമണം നടത്തിയത്.