എൻ ഡി എ യിൽ കലാപം ; വയനാടിൽ തുഷാറിനെ ബി ജെ പി അവഗണിച്ചതായി ബിഡിജെഎസ്

തെരെഞ്ഞെടുപ്പിൽ ആടിയുലഞ്ഞ മുന്നണി ബന്ധം ഇനി തുടരേണ്ടന്ന അഭിപ്രായമുള്ളവരും . ബി ഡി ജെ എസ് ൽ ഉണ്ട്

0

കൽപ്പറ്റ:വെള്ളാപ്പള്ളി നടേശൻ ബി ഡി ജെ എസ് സുമയി സ്വര ചേർച്ച ഇല്ലായതിനു ശേഷം നടന്ന തെരെഞ്ഞെടുപ്പിൽ എസ് എൻ ടിപി യെ എൻ ഡി എ യെലേക്ക് അടുപ്പിക്കാനും വിവിധ മണ്ഡലങ്ങളിൽ സ് ഏൻഡ് പി യുടെ വോട്ടുകൾ നടനായും വേണ്ടി വയനാട്ടിൽ തുഷാർ വെള്ളാപ്പള്ളിക്കും മറ്റും സീറ്റുകൾ എൻ ഡി എ നൽകിയെങ്കിലും ബി ഡി ജെ എസ് മത്സരിച്ച മണ്ഡലങ്ങളിൽ ബി ജെ പി പ്രവർത്തകരും നേതാക്കളും വിട്ടുനീനതയാണ് ബി ഡി ജെ എസ് ആരോപിക്കുന്നത് വോട്ടെടുപ്പ് കഴിഞ്ഞതോടെ വയനാട് ഇടുക്കി മണ്ഡലങ്ങളെ ചൊല്ലി എൻഡിഎയിൽ പൊട്ടിത്തെറിരൂക്ഷമായിരിക്കുന്നത് . ബിജെപിയെ രൂക്ഷമായി വിമര്‍ശിച്ച് ഘടക കക്ഷിയായ ബിഡിജെഎസ് രംഗത്തെത്തി. വയനാട്ടിൽ എന്‍ഡിഎ സംവിധാനം ഫലപ്രദമായില്ലെന്നും പ്രവര്‍ത്തനത്തില്‍ ഏകോപനമുണ്ടായിട്ടില്ലെന്നും ബിഡിജെഎസ് വയനാട് ജില്ലാ പ്രസിഡന്റും SNDP യോഗം അസിസ്റ്റന്റ് സെക്രട്ടറിയുമായ എന്‍‌ കെ ഷാജി പറഞ്ഞു. വയനാട് മണ്ഡലത്തിന് ബി ജെ പി ഒരു പരിഗണനയും നല്‍കിയില്ലെന്നും ഷാജി ആരോപിച്ചു.

ബി ഡി ജെ എസ് സ്ഥാനാർത്ഥി ബിജുകൃഷ്ണൻ മത്സരിച്ച ഇടുക്കിയിൽ ബി ജെ പി നേതാക്കൾ വിട്ടുനിന്നതായി യും പ്രചാരണത്തിൽ നിന്നും ഉൾവലിഞ്ഞതായും ആക്ഷേപമുണ്ട് . പലബൂത്തുകളും സ്ഥാനാർത്ഥിയുടെ ഏജന്റന്മാർ പോലു ഉണ്ടായിരുന്നില്ലന്ന് ബി ഡി ജെ എസ് കുറ്റപ്പെടുത്തുന്നു . മറ്റിടങ്ങളിലും ഈ പ്രവണത കണ്ടതായും ബി ഡി ജെ എസ് വിലയിരുത്തുന്നു തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം
കൂടുതൽ പരസ്യ ആരോപണങ്ങളിലേക്ക് ബി ഡി ജെ എസ് നേതാക്കൾ നീങ്ങിയേക്കും മാത്രമല്ല. തെരെഞ്ഞെടുപ്പിൽ ആടിയുലഞ്ഞ മുന്നണി ബന്ധം ഇനി തുടരേണ്ടന്ന അഭിപ്രായമുള്ളവരും . ബി ഡി ജെ എസ് ൽ ഉണ്ട്

You might also like

-