എൻ.സി.പി സംസ്ഥാന നേതാവ് പത്മാകരൻ പ്രതിയായ പീഡന പരാതിയിൽ സ്‌പെഷ്യൽ ബ്രാഞ്ച് യുവതിയുടെ മൊഴി രേഖപ്പെടുത്തി

ജൂണ്‍ 28ാം തീയതിയാണ് എന്‍.സി.പി സംസ്ഥാന നിര്‍വാഹക സമിതി അംഗം ജി.പത്മാകരന്‍, രാജീവ് എന്നിവര്‍ക്കെതിരെ സ്ത്രീപീഡനത്തിന് പരാതി നല്‍കിയിരിക്കുന്നത്. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നതുള്‍പ്പെടെ യാതൊരു നടപടിയും പരാതിയില്‍ സ്വീകരിച്ചിരുന്നില്ല. സ്ത്രീപീഡന പരാതി ഒത്തുതീര്‍ക്കാന്‍ മന്ത്രി എ.കെ ശശീന്ദ്രന്‍ യുവതിയുടെ പിതാവിനെ വിളിച്ചെന്ന വാര്‍ത്ത  പുറത്തുവന്നതോടെയാണ് അന്വേഷണ നടപടികളിലേക്ക് സര്‍ക്കാര്‍ കടന്നിരിക്കുന്നത്

0

കൊല്ലം :എൻ.സി.പി സംസ്ഥാന നിർവാഹക സമിതി അംഗം പത്മാകരനെതിരായ പീഡന പരാതിയിൽ സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ യുവതിയുടെ മൊഴി രേഖപ്പെടുത്തി. സ്‌പെഷ്യൽ ബ്രാഞ്ചിലെ രണ്ട് ഉദ്യോഗസ്ഥരാണ് വീട്ടിൽ എത്തി മൊഴി രേഖപ്പെടുത്തിയത്.ജൂണ്‍ 28ാം തീയതിയാണ് എന്‍.സി.പി സംസ്ഥാന നിര്‍വാഹക സമിതി അംഗം ജി.പത്മാകരന്‍, രാജീവ് എന്നിവര്‍ക്കെതിരെ സ്ത്രീപീഡനത്തിന് പരാതി നല്‍കിയിരിക്കുന്നത്. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നതുള്‍പ്പെടെ യാതൊരു നടപടിയും പരാതിയില്‍ സ്വീകരിച്ചിരുന്നില്ല. സ്ത്രീപീഡന പരാതി ഒത്തുതീര്‍ക്കാന്‍ മന്ത്രി എ.കെ ശശീന്ദ്രന്‍ യുവതിയുടെ പിതാവിനെ വിളിച്ചെന്ന വാര്‍ത്ത  പുറത്തുവന്നതോടെയാണ് അന്വേഷണ നടപടികളിലേക്ക് സര്‍ക്കാര്‍ കടന്നിരിക്കുന്നത്.

ബി.ജെ.പിയില്‍ ചേര്‍ന്നതിനെക്കുറിച്ച് സംസാരിക്കാന്‍ വിളിച്ച എന്‍.സി.പി നേതാവ് പത്മാകരന്‍ തന്നെ കയ്യില്‍ കയറിപ്പിടിച്ച് അപമാനിച്ചുവെന്നാണ് യുവതിയുടെ പരാതി. തന്റെ കുടുംബം മുഴുവന്‍ എന്‍.സി.പിക്കാരാണ്. താന്‍ മാത്രമാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായി മത്സരിച്ചതോടെയാണ് ഏതിര്‍പ്പ് ശക്തമായതെന്നും യുവതി വ്യക്തമാക്കിയിരുന്നു.മാര്‍ച്ച് ആറിന് കുണ്ടറയില്‍ വന്നപ്പോള്‍ പത്മാകരന്‍ അദ്ദേഹത്തിന്റെ സ്ഥാപനത്തിലേക്ക് വിളിച്ചുവരുത്തി സംസാരിക്കുകയായിരുന്നു. കാശിന് വേണ്ടിയാണോ ബി.ജെ.പിയില്‍ പോയത്? കാശിന് വേണ്ടിയാണെങ്കില്‍ കാശ് ഞാന്‍ തരാമെന്ന് പറഞ്ഞു കയ്യില്‍ കയറിപ്പിടിക്കുകയുമായിരുന്നെന്ന് യുവതി പറഞ്ഞു. പിന്നീട് തുടര്‍ച്ചയായി തനിക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ പ്രചാരണം നടത്തി. പണം വാങ്ങിയാണ് ബി.ജെ.പിയില്‍ ചേര്‍ന്നത് തുടങ്ങിയ കാര്യങ്ങളാണ് പ്രചരിപ്പിച്ചത്. ഇത് രൂക്ഷമായതോടെയാണ് പരാതി കൊടുക്കാന്‍ തീരുമാനിച്ചതെന്നും യുവതി വെളിപ്പെടുത്തിയിരുന്നു.

അതേസമയം പീഡന പരാതി ഒതുക്കി തീർക്കാൻ ഇടപെട്ടുവെന്ന ആരോപണത്തിൽ പ്രതികരിച്ച് മന്ത്രി എ. കെ ശശീന്ദ്രൻ. പാർട്ടി പ്രശ്‌നമാണെന്ന് കരുതിയാണ് ഇടപെട്ടതെന്നും പീഡന പരാതിയാണെന്ന് അറിഞ്ഞപ്പോൾ ഫോൺ വയ്ക്കുകയായിരുന്നുവെന്നും മന്ത്രി പറഞ്ഞു. ഒരു തവണ മാത്രമാണ് പരാതിക്കാരിയുടെ പിതാവിനെ വിളിച്ചത്. പിന്നീട് ഒരിക്കലും വിഷയത്തിൽ ഇടപെട്ടിട്ടില്ല. വിളിക്കാനും സംസാരിക്കാനും സ്വാതന്ത്ര്യമുള്ള നേതാവിനെയാണ് ഫോണിൽ വിളിച്ചതെന്നും മന്ത്രി പറഞ്ഞു. സംഭവം വിവാദമായ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.

You might also like

-