സീറ്റിൽ കടിച്ചുതൂങ്ങി മാണി സി കാപ്പൻ പാലാ കാഞ്ഞിരപ്പിള്ളി സീറ്റുകൾ ജോസ് കെ മാണിക്ക്നല്കാൻ ധാരണ എൻ സി പി പിളർപ്പിലേക്ക്

പാല കൈവിട്ട് കളയേണ്ടി വന്നാൽ പാർട്ടി യുഡിഎഫിലേക്ക് പോകുന്നതിൽ ദേശീയനേതൃത്വവും പച്ചക്കൊടി കാട്ടുന്നുണ്ട്.

0

തിരുവനന്തപുരം : പാലാ, കാഞ്ഞിരപ്പള്ളി സീറ്റുകൾ ജോസ് കെ. മാണിക്ക് നൽകാൻ എല്‍.ഡി.എഫില്‍ ധാരണ. കാഞ്ഞിരപ്പള്ളി സീറ്റ് സി.പി.ഐ വിട്ട് നൽകും. കാഞ്ഞിരപ്പള്ളിക്ക് പകരം കൊല്ലത്ത് ഒരു സീറ്റ് സി.പി.ഐ ആവശ്യപ്പെടും. എൻ സി പി യുടെ സിറ്റിംഗ് സീറ്റ് പാലാ വിട്ടുനൽകിയാൽ മുന്നണി വിടുമെന്ന ഭീക്ഷണി മാണി സി കാപ്പൻ അതേസമയം, മുന്നണി മാറ്റമൊന്നും പാർട്ടിയിൽ ഇതുവരെ ചർച്ചയ്ക്ക് വന്നിട്ടില്ലെന്ന് എൻസിപി സംസ്ഥാന അധ്യക്ഷൻ ടി പി പീതാംബരൻ മാസ്റ്റർ പറഞ്ഞു. ഒരാലോചന പോലും ഉണ്ടായിട്ടില്ലെന്നാണ് പീതാംബരൻ മാസ്റ്റർ പറയുന്നത്.

ഏറെക്കാലത്തിന് ശേഷം തിരിച്ചുപിടിച്ച പാലാ സീറ്റ് കൈവിട്ടുകളയുന്നതിൽ പാലാ എംഎൽഎ മാണി സി കാപ്പനുണ്ട്. പാലാ സീറ്റ് ജോസ് കെ മാണിക്ക് കൊടുക്കേണ്ടി വന്നാൽ ഇതിൽ പ്രതിഷേധിച്ച് യുഡിഎഫിലെത്തി മത്സരിക്കാനാണ് മാണി സി കാപ്പന്‍റെ ആലോചന. പാല കൈവിട്ട് കളയേണ്ടി വന്നാൽ പാർട്ടി യുഡിഎഫിലേക്ക് പോകുന്നതിൽ ദേശീയനേതൃത്വവും പച്ചക്കൊടി കാട്ടുന്നുണ്ട്.
എന്നാൽ നിലവിൽ മന്ത്രിപദവിയുള്ള എ കെ ശശീന്ദ്രനും പക്ഷത്തിനും എൽഡിഎഫ് വിടുന്നതിനോട് കടുത്ത എതിർപ്പാണുള്ളത്. അങ്ങനെയെങ്കിൽ എൻസിപി പിളരുമോ എന്ന ചോദ്യമാണ് രാഷ്ട്രീയകേന്ദ്രങ്ങളിൽ ഉയരുന്നത്. മന്ത്രി സി കെ ശശീന്ദ്രൻ ജയിച്ച എലത്തൂർ മണ്ഡലം കിട്ടുമോ എന്നത് മാത്രമല്ല, ആ പക്ഷത്തിന്‍റെ ആശങ്ക. എൽഡിഎഫിൽ ഇപ്പോഴുള്ള നാല് സീറ്റുകൾ യുഡിഎഫിലേക്ക് പോയാൽ കിട്ടുമ, കിട്ടിയാൽത്തന്നെ ജയിക്കുമോ എന്ന് അവർക്ക് ആശങ്കയുണ്ട്. അതുകൊണ്ട്, എല്ലാ ജില്ലാഘടകങ്ങളുടെയും അഭിപ്രായം തേടിയ ശേഷമേ അത്തരത്തിൽ മുന്നണിമാറ്റം പോലുള്ള ആലോചനകളിലേക്ക് പോലും പോകേണ്ടതുള്ളൂ എന്നാണ് ശശീന്ദ്രൻ പക്ഷം ആലോചിക്കുന്നത്.

പാലാ സീറ്റിനോട് എ കെ ശശീന്ദ്രൻ വിഭാഗത്തിന് വൈകാരികമായ സ്നേഹമൊന്നുമില്ല. അത്തരത്തിൽ മുന്നണിമാറ്റം വേണ്ടി വന്നാൽ അത് പാർട്ടിയിൽ ശക്തമായ ഭിന്നിപ്പിന് കാരണമായേക്കാം. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ കോൺഗ്രസ് എസ്സുമായി ചർച്ച ചെയ്ത് മുന്നണിയിൽത്തന്നെ നിൽക്കാനാണ് ശശീന്ദ്രൻ വിഭാഗത്തിന്‍റെ ആലോചന.ജോസ് കെ. മാണി വിഭാഗത്തിനെ മുന്നണിയിലെടുക്കുമ്പോള്‍ തന്നെ, പാലാ സീറ്റ് ഇടതുമുന്നണി അവര്‍ക്ക് കൊടുക്കും എന്ന ചര്‍ച്ചകള്‍ ഉണ്ടായിരുന്നു. കെ. എം മാണിയുടെ അഭിമാന മണ്ഡലമാണ് പാല. പാല സീറ്റിന് ജോസിന് ലഭിക്കും എന്ന ധാരണയുടെ പുറത്താണ്, ജോസ് കെ മാണി വിഭാഗം ഇടതുമുന്നണിയിലേക്ക് വരുന്നതും. ഇടതുമുന്നണിക്കിടയില്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക ചര്‍ച്ചകള്‍ നടന്നിട്ടില്ലെങ്കിലും സിപിഎമ്മിനും സിപിഐയ്ക്കുമിടയില്‍ ഇത് സംബന്ധിച്ച് ധാരണയായതായാണ് സൂചന.

പാലാ സീറ്റ് വിട്ടുനല്‍കുകയാണെങ്കില്‍ പിന്നെ മുന്നണിക്കൊപ്പം നില്‍ക്കേണ്ടതില്ലെന്ന് എന്‍സിപിയിലെ ഒരു വിഭാഗം തീരുമാനമെടുത്തിട്ടുണ്ട്. ടി പി പീതാംബരനും മാണി സി. കാപ്പനും യുഡിഎഫുമായി ഇത് സംബന്ധിച്ച് അനൌദ്യോഗിക ചര്‍ച്ചകളും നടത്തിക്കഴിഞ്ഞു. പാലയിലെ യുഡിഎഫിന്‍റെ സ്ഥാനാര്‍ത്ഥി മാണി. സി കാപ്പന്‍ എന്ന അര്‍ത്ഥത്തിലുള്ള ചില സൂചനകളും കഴിഞ്ഞ ദിവസം പി. ജെ ജോസഫ് നല്‍കിയിരുന്നു.എന്നാല്‍ പാലാ സീറ്റിന്‍റെ കാര്യത്തിൽ മുന്നണിയിൽ ചർച്ച നടന്നിട്ടില്ലെന്നായിരുന്നു എ. കെ ശശീന്ദ്രന്‍റെ പ്രതികരണം. മുന്നണി വിടേണ്ട സാഹചര്യം നിലവിലില്ല. എൽ.ഡി.എഫിനെ ക്ഷീണിപ്പിക്കുന്ന ഒന്നും പാർട്ടിയുടെ ഭാഗത്ത് നിന്നുണ്ടാകില്ല. സിറ്റിംഗ് സീറ്റുകൾ വിട്ടുകൊടുക്കുന്നതിനോട് യോജിപ്പില്ല. മുന്നണി വിപുലീകരിക്കുമ്പോൾ ചെറിയ നഷ്ടങ്ങൾ പാർട്ടികൾക്ക് സംഭവിക്കും. അത് സ്വാഭാവികമാണെന്നും എ.കെ ശശീന്ദ്രന്‍ പറഞ്ഞു.

You might also like

-