നയപ്രഖ്യാപന പ്രസംഗത്തിന് നിയമസഭയിലെത്തിയ ഗവര്‍ണറെ പ്രതിപക്ഷം തടഞ്ഞു. വിവാദ ഭാഗങ്ങൾ വായിച്ച് ഗവർണർ
നയപ്രഖ്യാപനത്തിന് ഗവര്‍ണര്‍ നിയമസഭയില്‍ എത്തിയപ്പോള്‍ തന്നെ പ്രതിപക്ഷം പ്രതിഷേധം തുടങ്ങി. പ്ലക്കാര്‍ഡുമായാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്
നയപ്രഖ്യാപന പ്രസംഗത്തിന് നിയമസഭയിലെത്തിയ ഗവര്‍ണറെ പ്രതിപക്ഷം തടഞ്ഞു. 10 മിനിട്ടോളം ഗവര്‍ണര്‍ക്ക് ഡയസിലേക്ക് പ്രവേശിക്കാനായില്ല. പിന്നീട് നയപ്രഖ്യാപന പ്രസംഗം ബഹിഷ്കരിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
നയപ്രഖ്യാപനത്തിന് ഗവര്‍ണര്‍ നിയമസഭയില്‍ എത്തിയപ്പോള്‍ തന്നെ പ്രതിപക്ഷം പ്രതിഷേധം തുടങ്ങി. പ്ലക്കാര്‍ഡുമായാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. പൌരത്വ ഭേദഗതിക്കെതിരെയും ഗവര്‍ണര്‍ക്കെതിരെയുമുള്ള മുദ്രാവാക്യങ്ങള്‍ പ്ലക്കാര്‍ഡുകളിലുണ്ടായിരുന്നു.
നയപ്രഖ്യാപന പ്രസംഗം ബഹിഷ്കരിച്ച പ്രതിപക്ഷം സഭക്ക് പുറത്ത് കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്
നയപ്രഖ്യാപന പ്രസംഗത്തിലെ വിവാദ ഭാഗങ്ങൾ വായിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിയോജിപ്പുണ്ടെങ്കിലും കടമ നിര്‍വഹിക്കുകയാണെന്ന് പറഞ്ഞുകൊണ്ടാണ് നയപ്രഖ്യാപന പ്രസംഗത്തിലെ 18ാം ഖണ്ഡിക ഗവർണർ വായിച്ചത്. പൗരത്വ നിയമഭേദഗതിക്കെതിരായ ഭാഗങ്ങളാണ് ഗവർണർ വായിച്ചത്. കേന്ദ്രത്തിന്റെ സാമ്പത്തിക നയങ്ങൾക്കെതിരായ ഭാഗങ്ങളും വായിച്ചു ഗവർണറുടെ തീരുമാനത്തെ ഭരണപക്ഷം ഡെസ്‌കിലടിച്ചു സ്വാഗതം ചെയ്തു
മലയാളത്തിലാണ് നയപ്രഖ്യാപനം ആരംഭിച്ചത്. ഗവർണ്ണർ നയപ്രഖ്യാപനം ആരംഭിച്ചതും പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങിപ്പോയി. സഭയുടെ പ്രധാനകവാടം പ്രതിപക്ഷ എം.എൽ.എ.മാർ ഉപരോധിച്ചു. ഡയസിലേക്ക് കടക്കാനാവാതെ ഗവർണ്ണർ നിന്ന അവസരത്തിൽ വാച്ച് ആൻഡ് വാർഡ് സഭയിൽ ഇറങ്ങി. നടുത്തളത്തിൽ പ്രതിഷേധമുയർത്തിയ പ്രതിപക്ഷ അംഗങ്ങളെ വാച്ച് ആൻഡ് വാർഡ് ബലപ്രയോഗത്തിലൂടെ നീക്കി
സർക്കാർ- ഗവർണർ ഭായി ഭായി തെളിഞ്ഞു- പ്രതിപക്ഷം
ലാവ്ലിൻ കേസിൽ നിന്ന് രക്ഷപ്പെടാൻ മുഖ്യമന്ത്രി നാടകം കളിക്കുന്നു
വെന്ന് പ്രതിപക്ഷം. സഭയിലെ നടപടിയിലൂടെ സർക്കാരും ഗവർണറും തമ്മിലുള്ള അന്തർധാര വ്യക്തമായി. കുട്ടുകച്ചവടം വ്യക്തമായെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. അഴിമതി കേസുകളിൽ നിന്ന് രക്ഷപെടാനുള്ള നാടകം നാണക്കേട്. മുഖ്യമന്ത്രി കാൽ പിടിച്ചു , എതിർപ്പ് അറിയിച്ച് ഗവർണർ വായിച്ചു. ഇത് ജനാധിപത്യത്തോടുള്ള അവഹേളനം. മുഖ്യന്റെ ഇരട്ടത്താപ്പ് ജനങ്ങൾക്ക് ബോധ്യപെട്ടു.
പ്രതിപക്ഷ എം എൽ എ മാരെ വാച്ച് ആന്റ് വാർഡിനെ ഉപയോഗിച്ച് നീക്കിയതിൽ പ്രതിഷേധിക്കുന്നു. മനുഷ്യ ശ്യംഖല പിടിച്ച ശേഷം മുഖ്യമന്ത്രി നേരെ പോയത് രാജ്ഭവനിലേക്കാണെന്നും രമേശ് ചെന്നിത്തല
സർക്കാരിന്റെ തീരുമാനത്തെ എതിർത്ത ഗവർണറെ എങ്ങനെ അംഗീകരിക്കും- എം കെ മുനീർ
സർക്കാരും സഭയും സ്വീകരിക്കുന്ന നടപടികളെ തള്ളുന്ന ഗവർണറെ അംഗീകരിക്കാനാകില്ല. പ്രതിപക്ഷം നിർവഹിച്ചത് ജനാധിപത്യപരമായ ഉത്തരവാദിത്തമാണ്. നിയമസഭയുടെ അന്തസ്സിനെ ചോദ്യം ചെയ്തതിനാണ് പ്രതിഷേധിച്ചതെന്നും മുനീർ.
എംഎല്‍എമാരെ മർദിച്ചു; പരാതി നൽകുമെന്ന് പ്രതിപക്ഷം
നിയമസഭയിൽ പ്രതിഷേധിച്ച പ്രതിപക്ഷ എംഎൽഎമാരെ വാച്ച് ആൻഡ് വാർഡ് മർദിച്ചെന്നും ഇതിനെതിരെ സ്പീക്കർക്ക് പരാതി നൽകുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.