ഒഡീഷയില്‍ ബി.ജെ.പിക്ക് ഇത്തവണയും നവീന്‍ പട്‌നായിക്കിനെ വീഴ്ത്താനായില്ല.
അഞ്ചാം തവണയും ബിജു ജനതാദള്‍ തന്നെ അധികാരത്തിലേക്ക്.
ഒഡീഷയില്‍ ബി.ജെ.പിക്ക് ഇത്തവണയും നവീന്‍ പട്‌നായിക്കിനെ വീഴ്ത്താനായില്ല. അഞ്ചാം തവണയും ബിജു ജനതാദള്‍ തന്നെ അധികാരത്തിലേക്ക്. ഇതോടെ നവീന്‍ പട്നായിക് വീണ്ടും ഒഡീഷയുടെ മുഖ്യമന്ത്രിയാവും.
ലോക്‌സഭയിലേക്കും നിയമസഭയിലേക്കും ഒരുമിച്ചാണ് ഒഡീഷയില്‍ തെരഞ്ഞെടുപ്പ് നടന്നത്. ഒടുവിലത്തെ ട്രെന്‍ഡ് പ്രകാരം 147 അംഗ നിയമസഭയില്‍ 108 സീറ്റുകളില്‍ ബിജുജനതാദള്‍ ലീഡ് ചെയ്യുന്നു. ബി.ജെ.പി 25 ഇടത്തും കോണ്‍ഗ്രസ് പതിനൊന്നിടത്തുമാണ് ലീഡ് ചെയ്യുന്നത്. 21 ലോക്‌സഭ സീറ്റുകളില്‍ 14 സീറ്റുകളിലും ബിജു ജനതാദള്‍ ലീഡ് ചെയ്യുന്നു.
ബാക്കിയുള്ളിടത്ത് ബി.ജെ.പിയാണ്. ലോക്സഭാ സീറ്റുകളില്‍ കോണ്‍ഗ്രസിന് കാര്യമായ ചലനങ്ങളുണ്ടാക്കാനായിട്ടില്ല.