അമേഠിയില്‍ വോട്ടെണ്ണലിനിടെ തെറ്റ് പറ്റിയെന്ന് സമ്മതിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍.

സ്മൃതി ഇറാനിക്ക് 3300 വോട്ട് ലീഡുണ്ടായിരുന്ന സമയത്ത് പതിനായിരം വോട്ട് ഭൂരിപക്ഷമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് ചെയ്തത്.

0

ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസിന്റെ തട്ടകമായ അമേഠിയില്‍ വോട്ടെണ്ണലിനിടെ തെറ്റ് പറ്റിയെന്ന് സമ്മതിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. അമേഠിയിലെ ബി.ജെ.പി സ്ഥാനാര്‍ഥിയും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനിയുടെ ലീഡ് നില സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട കണക്കിലാണ് തെറ്റ് സംഭവിച്ചത്.

സ്മൃതി ഇറാനിക്ക് 3300 വോട്ട് ലീഡുണ്ടായിരുന്ന സമയത്ത് പതിനായിരം വോട്ട് ഭൂരിപക്ഷമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് ചെയ്തത്. പകുതിയോളം വോട്ടുകള്‍ എണ്ണി തീര്‍ന്നപ്പോള്‍ രണ്ടാം സ്ഥാനത്താണ് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമായ അമേഠിയില്‍ സ്മൃതി ഇറാനിക്ക് വിജയം പിടിച്ചടക്കാനായാല്‍ രാഹുലിന്റെ കോണ്‍ഗ്രസ് പാര്‍ട്ടി നേരിടുന്ന ഏറ്റവും വലിയ തിരിച്ചടിയാകുമത്.

You might also like

-