BREAKING NEWS ഞെട്ടിപ്പിക്കുന്ന വിഡിയോ ദൃശ്യങ്ങൾ ! ഉക്രൈനെ വളഞ്ഞിട്ടു ആക്രമിച്ച് റഷ്യ ,സഖ്യകക്ഷി അല്ലാത്തതിനാൽ യുക്രൈനെ സൈനികമായി സഹായിക്കാൻ കഴിയില്ലന്ന് നാറ്റോ

ഉക്രയിൻ നാറ്റോ സഖ്യകക്ഷി അല്ലാത്തതിനാൽ യുക്രൈനെ സൈനികമായി സഹായിക്കാൻ കഴിയില്ലന്ന് നാറ്റോ വ്യ്കതമാക്കി . പ്രശ്‌ന പരിഹാരത്തിന് മറ്റ് മാർഗങ്ങൾ തേടുമെന്നും നാറ്റോ അറിയിച്ചു. എന്നാൽ യുക്രൈനെ പിന്തുണയ്ക്കുന്നതിൽ നാറ്റോയിലെ അംഗ രാജ്യങ്ങൾക്ക് സ്വന്തമായി തീരുമാനമെടുക്കാമെന്നും നാറ്റോ വ്യക്തമാക്കി.

0

കീവ് | യുക്രൈന്റെ തിരിച്ചടിക്കു പിന്നാലെ മൂന്നുഭാഗത്തുനിന്നും വളഞ്ഞിട്ട് റഷ്യൻ ആക്രമണം. മലയാളികളടക്കം നിരവധി ഇന്ത്യക്കാരുള്ള ഒഡേസയിൽ കനത്ത വ്യോമാക്രണമാണ് റഷ്യ തുടരുന്നത്. ഇവിടെ ആക്രമണത്തിൽ ആറുപേർ കൊല്ലപ്പെടുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തു. നിരവധി പേരെ കാണാതായിട്ടുമുണ്ട്. വ്യോമാക്രണത്തിനു പിന്നാലെ കരമാർഗവും റഷ്യൻ സൈന്യം യുക്രൈനിലേക്ക് ഇരച്ചുകയറുകയാണ്. തെക്ക്, കിഴക്ക്, വടക്ക് അതിർത്തികളെല്ലാം വളഞ്ഞാണ് റഷ്യൻ ആക്രമണം. ഇക്കാര്യം യുക്രൈൻ സ്ഥിരീകരിച്ചിട്ടുണ്ട്. യുക്രൈൻസൈന്യം കടുത്ത പോരാട്ടം തുടരുകയാണെന്ന് യുക്രൈൻ പ്രസിഡന്റിന്റെ ഉപദേഷ്ടാവ് മിഖായേൽ പോദോലിയാക് പറഞ്ഞു. റഷ്യയ്ക്ക് കനത്ത തിരിച്ചടി നൽകിയിട്ടുണ്ട്. ആക്രമണത്തിൽ പൗരന്മാർക്കും ജീവൻ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. സൈനികമായും സാമ്പത്തികമായും സാങ്കേതികമായുമെല്ലാമുള്ള ലോകത്തിന്റെ സഹായം തങ്ങൾ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

യുക്രൈൻ അതിർത്തിയിലൂടെ ചെർനിഹിവ്, ഖാർകിവ്, ലുഹാൻസ്‌ക് എന്നീ മേഖലകളിലേക്ക് റഷ്യൻ സൈന്യമെത്തിയിട്ടുണ്ട്. നേരത്തെ പിടിച്ചടക്കിയ ക്രീമിയ വഴിയും റഷ്യൻ സൈന്യം യുക്രൈനിൽ പ്രവേശിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തെത്തിയിട്ടുണ്ട്. റഷ്യൻ ആക്രമണങ്ങൾക്കു പിന്നാലെ യുക്രൈനിൽ പട്ടാളനിയമം പ്രഖ്യാപിച്ച് പ്രസിഡന്റ് വ്‌ളാദ്മിർ സെലെൻസ്‌കി. റഷ്യ യുക്രൈൻ സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് ആക്രമണം നടത്തിയത് ചൂണ്ടിക്കാട്ടിയാണ് സെലെൻസ്‌കിയുടെ പ്രഖ്യാപനം. അതിനിടെ, പ്രത്യാക്രമണത്തിൽ 50 റഷ്യൻ സൈനികരെ വധിച്ചതായും നാല് ടാങ്കറുകളും ആറ് റഷ്യൻ വിമാനങ്ങളും തകർക്കുകയും ചെയ്തതായി യുക്രൈൻ അവകാശപ്പെട്ടു. ഖാർകീവ് നഗരത്തിന്റെ കിഴക്ക് ഭാഗത്താണ് യുക്രൈന്റെ പ്രത്യാക്രമണമുണ്ടായത്. ഇവിടെ പാതയോരത്തുണ്ടായിരുന്ന നാല് റഷ്യൻ ടാങ്കറുകൾ തകർത്തു. ലുഹാൻസ്‌ക് നഗരത്തിനടുത്ത് 50 റഷ്യൻ സൈനികരെ വധിച്ചുവെന്നും ആറാമത്തെ റഷ്യൻ യുദ്ധവിമാനം കൂടി തകർത്തിട്ടെന്നും യുക്രൈൻ വെളിപ്പെടുത്തി.

അതേസമയം ഉക്രയിൻ നാറ്റോ സഖ്യകക്ഷി അല്ലാത്തതിനാൽ യുക്രൈനെ സൈനികമായി സഹായിക്കാൻ കഴിയില്ലന്ന് നാറ്റോ വ്യ്കതമാക്കി . പ്രശ്‌ന പരിഹാരത്തിന് മറ്റ് മാർഗങ്ങൾ തേടുമെന്നും നാറ്റോ അറിയിച്ചു. എന്നാൽ യുക്രൈനെ പിന്തുണയ്ക്കുന്നതിൽ നാറ്റോയിലെ അംഗ രാജ്യങ്ങൾക്ക് സ്വന്തമായി തീരുമാനമെടുക്കാമെന്നും നാറ്റോ വ്യക്തമാക്കി.

ഇതിനിടെ 50 റഷ്യൻ സൈനികരെ വധിച്ചുവെന്നും വീണ്ടുമൊരു റഷ്യൻ വിമാനം നശിപ്പിച്ചുവെന്നുമാണ് യുക്രൈന്‍ അവകാശപ്പെട്ടു രംഗത്തുവന്നു .ഷ്ചാസ്ത്യാ മേഖല യുക്രൈന്‍ പട്ടാളത്തിന്റെ നിയന്ത്രണത്തിലാക്കിയെന്നും അവിടെ 50 റഷ്യൻ സൈനികരെ കൊലപ്പെടുത്തിയെന്നുമാണ് യുക്രൈന്റെ വാദം. ക്രമറ്റോർസ്‌ക് മേഖലയിൽ റഷ്യയുടെ ആറാമത്തെ വിമാനം നശിപ്പിച്ചതായും യുക്രൈന്‍ വ്യക്തമാക്കി.റഷ്യക്കെതിരെ യുദ്ധം ചെയ്യുന്നതിന് വേണ്ടി ആയുധങ്ങള്‍ കൈവശമുള്ള ഏതൊരു വ്യക്തിയ്ക്കും രാജ്യത്തിന്റെ ടെറിട്ടോറിയല്‍ ഡിഫന്‍സ് ഫോഴ്സില്‍ ചേരാമെന്നാണ് പ്രതിരോധ മന്ത്രി ഒലക്സി റെസ്നികോവും വ്യക്തമാക്കി.

പൗരൻമാരിൽ ആര് ആയുധങ്ങൾ ചോദിച്ചാലും നൽകുമെന്ന് പ്രഖ്യാപിച്ച് യുക്രൈനിയൻ പ്രസിഡന്‍റ് വ്ലാദിമിർ സെലെൻസ്കി. നാസി ജർമനിയെപ്പോലെയാണ് റഷ്യ ആക്രമിച്ചതെന്ന് യുക്രൈനിയൻ പ്രസിഡന്‍റ് വ്ലാദിമിർ സെലെൻസ്കി ആഞ്ഞടിച്ചു. ഒരിക്കലും സ്വാതന്ത്ര്യം റഷ്യക്ക് മുന്നിൽ അടിയറ വയ്ക്കില്ല എന്നും എല്ലാ പൗരൻമാരോടും സമാധാനത്തോടെ, സുരക്ഷിതസ്ഥാനങ്ങളിൽ തുടരണമെന്നും സെലെൻസ്കി ആവശ്യപ്പെട്ടു. പുടിന്‍റെ യുദ്ധക്കൊതി അവസാനിപ്പിക്കാൻ റഷ്യക്കാർ ഒന്നടങ്കം ശബ്ദമുയർത്തണമെന്ന് സെലൻസ്കി ആവശ്യപ്പെടുന്നു.

You might also like

-