ഹ്രസ്വകാല സൈനിക റിക്രൂട്ട്മെൻറ് പദ്ധതി അഗ്നിപഥിനെതിരെ രാജ്യവ്യാപക പ്രക്ഷോഭം ,രണ്ട് ട്രെയിനുകൾക്ക് തീയിട്ടു
ട്രെയിനില്‍ നിരവധി മലയാളികളാണ് യാത്രചെയ്യുന്നത്. സ്ലീപ്പറിലും ജനറല്‍ കംപാര്‍ട്ടുമെന്‍റിലും യാത്ര ചെയ്യുന്ന നിരവധി പേര്‍ക്ക് പരിക്കേറ്റതായി യാത്രക്കാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് വിശദീകരിച്ചു. ഇരുമ്പ് വടികളും മറ്റുമായി കൂട്ടത്തോടെ ഓടി വന്ന് ട്രെയിനിന് നേരെ ആക്രമണം നടത്തുകയായിരുന്നുവെന്നാണ് യാത്രക്കാര്‍ വിശദീകരിക്കുന്നത്. പ്ലാറ്റ് ഫോമിലും പ്രതിഷേധക്കാര്‍ ആക്രമണം നടത്തി.
ഡൽഹി | തിരുവനന്തപുരം| കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ഹ്രസ്വകാല സൈനിക റിക്രൂട്ട്മെൻറ് പദ്ധതിയായ അഗ്നിപഥിനെതിരെ രാജ്യവ്യാപക പ്രക്ഷോഭം.അക്രമികൾ രണ്ട് ട്രെയിനുകൾക്ക് തീയിട്ടു. അക്രമങ്ങളുടെ പശ്ചാത്തലത്തിൽ റെയിൽവേ 22 ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്. ബിഹാറിന് പുറമേ കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലും അക്രമം പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ട്രെയിനിന് നേരെ മധ്യപ്രദേശിൽ വെച്ച് അക്രമണമുണ്ടായി. ചൊവ്വാഴ്ച ഉച്ചയ്ക്ക് തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട 12643 നിസാമുദീന്‍ എക്സ്പ്രസിന് നേരെയാണ് ഗ്വാളിയോര്‍ സ്റ്റേഷനില്‍ വെച്ച് അക്രമമുണ്ടായത്. കൂട്ടത്തോടെയെത്തിയ പ്രതിഷേധക്കാര്‍ ഗ്ലാസുകള്‍ അടിച്ചു തകര്‍ത്തു. സെക്കന്‍റ് എസി, തേര്‍ഡ് എസി കമ്പാര്‍ട്ടുമെന്‍റുകളിലെ മിക്ക ഗ്ലാസുകളും തകര്‍ന്നു. സ്റ്റേഷനില്‍ വെച്ച് പൂര്‍ണമായും തകര്‍ന്ന ഗ്ലാസില്‍ താല്‍ക്കാലികമായി കാര്‍ഡ്ബോര്‍ഡ് വെച്ച് ട്രെയിൻ യാത്ര തുടരുകയാണ്.
#WATCH | Bihar: Armed forces aspirants protest at Bhabua Road railway station, block tracks & set a train ablaze over #AgnipathRecruitmentScheme
They say, "We prepared for long&now they've brought ToD (Tour of Duty) as a 4-yr job.Don't want that but the old recruitment process" pic.twitter.com/TmhfnhHiVg
— ANI (@ANI) June 16, 2022
ട്രെയിനില്‍ നിരവധി മലയാളികളാണ് യാത്രചെയ്യുന്നത്. സ്ലീപ്പറിലും ജനറല്‍ കംപാര്‍ട്ടുമെന്‍റിലും യാത്ര ചെയ്യുന്ന നിരവധി പേര്‍ക്ക് പരിക്കേറ്റതായി യാത്രക്കാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് വിശദീകരിച്ചു. ഇരുമ്പ് വടികളും മറ്റുമായി കൂട്ടത്തോടെ ഓടി വന്ന് ട്രെയിനിന് നേരെ ആക്രമണം നടത്തുകയായിരുന്നുവെന്നാണ് യാത്രക്കാര്‍ വിശദീകരിക്കുന്നത്. പ്ലാറ്റ് ഫോമിലും പ്രതിഷേധക്കാര്‍ ആക്രമണം നടത്തി.
ബിഹാറിലെ കൈമൂർ ചപ്രയിൽ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിൻ അടിച്ച തകർത്ത ശേഷം തീ വെയ്‌ക്കുകയായിരുന്നു. ട്രെയിനിലെ ഓരോ ബോഗിയിലും കയറിയിറങ്ങി വലിയ കമ്പുപയോഗിച്ച് അടിച്ചു തകർത്ത ശേഷമാണ് കലാപകാരികൾ തീവെച്ചത്. അക്രമത്തിന്റെ പശ്ചാത്തലത്തിൽ 22 ട്രെയിനുകൾ റദ്ദാക്കിയതായി ഈസ്റ്റ് റെയിൽവേ അറിയിച്ചു. അഞ്ച് ട്രെയിനുകൾ റീഷെഡ്യൂൾ ചെയ്തിട്ടുണ്ട്.
ജഹാനാബാദ്, ബുക്‌സാർ, മുസാഫറാബാദ്, ഭോജ്പൂർ, സരൺ, മുംഗർ, നവാഡ, കൈമൂർ എന്നിവിടങ്ങളിലാണ് അക്രമികൾ അഴിഞ്ഞാടുന്നത്. നവാഡ, ജെഹാനാബാദ്, ചപ്ര എന്നിവിടങ്ങളിൽ തെരുവിലിറങ്ങിയ അക്രമികൾ ടയറുകളും മറ്റും കൂട്ടിയിട്ട് കത്തിച്ച്
ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. രാജസ്ഥാൻ, ഹരിയാന, യുപി, ഡൽഹി എന്നിവിടങ്ങളിലും അക്രമം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.