താലിബാനുമായി സഹകരണം വേണ്ട ദേശിയ സുരക്ഷാ സമിതി

ഇന്ത്യൻ പൗരന്മാരുടെ മടക്കം അടക്കമുള്ള വിഷയങ്ങളിൽ സമ്മർദ്ധങ്ങൾക്ക് വഴങ്ങില്ല. മടങ്ങാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ പൗരന്മാരെ എല്ലാം ഉടൻ രാജ്യം വിടാൻ അനുവദിക്കണമെന്ന് ആവശ്യപ്പെടും

0

ഡൽഹി :താലിബാനോട് മ്യദുസമീപനം വേണ്ടെന്ന ഉറച്ച് ഇന്ത്യ. അഫ്ഗാനിസ്താനിലെ സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ പ്രധാനമന്ത്രി വിളിച്ചു ചേർത്ത ദേശിയ സുരക്ഷാ സമിതി യോഗത്തിലാണ് തിരുമാനം.
ഇന്ത്യൻ പൗരന്മാരുടെ മടക്കം അടക്കമുള്ള വിഷയങ്ങളിൽ സമ്മർദ്ധങ്ങൾക്ക് വഴങ്ങില്ല. മടങ്ങാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ പൗരന്മാരെ എല്ലാം ഉടൻ രാജ്യം വിടാൻ അനുവദിക്കണമെന്ന് ആവശ്യപ്പെടും. അഫ്ഗാനിലെ ഇന്ത്യൻ സ്ഥാനപതി കാര്യാലയങ്ങൾ ഇപ്പോഴത്തെ സ്ഥിതിയിൽ തുടരട്ടെ എന്നും തീരുമാനിച്ചു. അത്യാവശ്യമായ നയതന്ത്ര ഇടപെടലുകൾ മാത്രം താലിബാനുമായി നടത്തിയാൽ മതിയെന്നും യോഗം ധാരണയിലെത്തി.മൂന്നുമണിക്കൂർ നീണ്ട യോഗത്തിൽ ആഭ്യന്തര മന്ത്രി അമിത് ഷാ, വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, എൻഎസ്എ അജിത് ഡോവൽ എന്നിവർ പങ്കെടുത്തു

You might also like

-