ദേശീയ പൗരത്വ നിയമഭേദഗതി ഐക്യരാഷ്ട്രസഭ ഹിതപരിശോധന വേണം: മമത ബാനർജി

സ്വാതന്ത്ര്യം ലഭിച്ച് 73 വർഷങ്ങൾ കഴിയുമ്പോഴാണ് ഇന്ത്യൻ പൗരന്മാരാണെന്ന് തെളിയിക്കേണ്ടി വരുന്നത്. അന്ന് ബി ജെ പി എവിടെ ആയിരുന്നെന്നും പ്രക്ഷോഭം അവസാനിപ്പിക്കരുതെന്നും നിയമഭേദഗതി പിൻവലിക്കുക എന്നുള്ളതാണ് നമ്മുടെ ആവശ്യമെന്നും മമത ബാനർജി വ്യക്തമാക്കി

0

കൊൽക്കത്ത: ദേശീയ പൗരത്വ നിയമഭേദഗതി, പൗരത്വ രജിസ്റ്റർ വിഷയത്തിൽ ഐക്യരാഷ്ട്രസഭ ഹിതപരിശോധന നടത്തണമെന്നും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. കൊൽക്കത്തയിൽ റാലിയെ അഭിസംബോധന ചെയ്യവേയാണ് അവർ ഈ ആവശ്യമുന്നയിച്ചത്. ഐക്യരാഷ്ട്രസഭ, മനുഷ്യാവകാശ കമ്മീഷൻ പോലുള്ള സംഘടനകൾ ഹിതപരിശോധന നടത്തണമെന്നാണ് മമത ബാനർജിയുടെ ആവശ്യം.ഹിതപരിശോധനയിൽ ബി ജെ പി പരാജയപ്പെടുകയാണെങ്കിൽ സർക്കാർ താഴെ ഇറങ്ങണമെന്നും മമത ബാനർജി ആവശ്യപ്പെട്ടു.

നാളെ പാർക് സർക്കസിൽ പ്രതിഷേധയോഗമുണ്ട്. എല്ലാവരും സമാധാനം പാലിക്കണമെന്ന് ഞാൻ ആഹ്വാനം ചെയ്യുകയാണ്. ബി ജെ പിയുടെ ചതിക്കുഴിയിൽ വീഴരുത്. അവർക്ക് ഇത് ഹിന്ദുക്കളും മുസ്ലിംഗങ്ങളും തമ്മിലുള്ള പോരാട്ടമായി മാറ്റേണ്ടതുണ്ട്.’ – മമത ബാനർജി പറഞ്ഞു.സ്വാതന്ത്ര്യം ലഭിച്ച് 73 വർഷങ്ങൾ കഴിയുമ്പോഴാണ് ഇന്ത്യൻ പൗരന്മാരാണെന്ന് തെളിയിക്കേണ്ടി വരുന്നത്. അന്ന് ബി ജെ പി എവിടെ ആയിരുന്നെന്നും പ്രക്ഷോഭം അവസാനിപ്പിക്കരുതെന്നും നിയമഭേദഗതി പിൻവലിക്കുക എന്നുള്ളതാണ് നമ്മുടെ ആവശ്യമെന്നും മമത ബാനർജി വ്യക്തമാക്കി.

You might also like

-