നാസ സന്ദർശനത്തിൽ മലയാളി വിദ്യാർത്ഥിയും

എഡ്യുമിത്ര ഇന്റലക്ച്വൽ സർവീസസ് നടത്തിയ ഇന്റർനാഷണൽ സ്പേസ് ഒളിമ്പ്യാഡ് (ISO) പരീക്ഷയിൽ വിജയികളായ സായ്.S.കല്യാൺ (തിരുവനന്തപുരം), യഷ് മിലിന്ദ് ലോകറെ (മുംബൈ) എന്നീ വിദ്യാർഥികൾ നാസ സന്ദർശിച്ചു.

0

ഹൂസ്റ്റൺ: സ്‌കൂൾ വിദ്യാർത്ഥികൾക്കായി എഡ്യുമിത്ര ഇന്റലക്ച്വൽ സർവീസസ് നടത്തിയ ഇന്റർനാഷണൽ സ്പേസ് ഒളിമ്പ്യാഡ് (ISO) പരീക്ഷയിൽ വിജയികളായ സായ്.S.കല്യാൺ (തിരുവനന്തപുരം), യഷ് മിലിന്ദ് ലോകറെ (മുംബൈ) എന്നീ വിദ്യാർഥികൾ നാസ സന്ദർശിച്ചു. വിവിധ രാജ്യങ്ങളിൽ നിന്നായി ബഹിരാകാശ ശാസ്ത്രത്തിൽ തല്പരരായ വിദ്യാർത്ഥികൾക്കായി മൂന്ന് ഘട്ടങ്ങളിലായി പൂർണമായും ഓൺലൈൻ ആയാണ് എഡ്യുമിത്ര ISO പരീക്ഷ നടത്തുന്നത്. 1500 ഓളം വിദ്യാർഥികൾ പങ്കെടുത്തതിൽ നിന്നും മൂന്നു ഘട്ടങ്ങളിലും ഉയർന്ന മാർക്കോടെ വിജയിച്ചാണ് ഈ വിദ്യാർഥികൾ നാസ സന്ദർശനത്തിന് അർഹത നേടിയത്. നാസയിൽ സന്ദർശനം നടത്തുന്ന ഇവർ ജൂലൈ 1 ന് തിരിച്ചെത്തും. ഇന്റർനാഷണൽ സ്പേസ് ഒളിമ്പ്യാഡിന്റെ അടുത്ത സീസണിലേക്കുള്ള രജിസ്‌ട്രേഷൻ ആഗസ്റ്റ് മാസത്തിൽ ആരംഭിക്കും.

You might also like

-