നരേന്ദ്ര മോദിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നൃപേന്ദ്ര മിശ്ര രാജിവച്ചു.

മോഡിയുടെ വിശ്വസ്തനും 2014 ല്‍ അദ്ദേഹം പ്രധാനമന്ത്രി പദത്തില്‍ എത്തിയകാലം മുതല്‍ അദ്ദേഹത്തിന്റെ ടീം അംഗവുമായിരുന്നു മിശ്ര.

0

ഡല്‍ഹി:പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നൃപേന്ദ്ര മിശ്ര രാജിവച്ചു. മോദിയുടെ വിശ്വസ്തനും 2014 ല്‍ അദ്ദേഹം പ്രധാനമന്ത്രി പദത്തില്‍ എത്തിയകാലം മുതല്‍ അദ്ദേഹത്തിന്റെ ടീം അംഗവുമായിരുന്നു മിശ്ര. പ്രധാനമന്ത്രിയുടെ അഭ്യര്‍ഥന മാനിച്ച് അദ്ദേഹം രണ്ടാഴ്ചകൂടി പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് തുടരും. അതിനുശേഷം പി കെ സിന്‍ഹ അദ്ദേഹത്തിന്റെ പിന്‍ഗാമിയായിഎത്തുമെന്ന് സൂചന .

നൃപേന്ദ്ര മിശ്ര മികച്ച ഓഫീസറായിരുന്നുവെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. മിശ്ര വളരെയേറെ സഹായങ്ങള്‍ നല്‍കിയെന്നും അഞ്ച് വര്‍ഷമായി അദ്ദേഹം സഹായിയായി ഒപ്പമുണ്ടായിരുന്നുവെന്നും മോദി ട്വീറ്റ് ചെയ്തു. മിശ്ര ജീവിതത്തിന്റെ പുതിയൊരു ഘട്ടത്തിലേക്ക് കടക്കുകയാണെന്നും അദ്ദേഹത്തിന് എല്ലാ ആശംസകളും നേരുന്നുവെന്നും പ്രധാനമന്ത്രിയുടെ ട്വീറ്റില്‍ പറയുന്നു.യു.പി കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥനായ മിശ്ര മുമ്ബ് ട്രായ് ചെയര്‍പേഴ്‌സണായും ടെലികോം സെക്രട്ടറിയായും ഫെര്‍ട്‌ലൈസേഴ്‌സ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കാബിനറ്റ് റാങ്കോടെയാണ് പ്രധാനമന്ത്രിയുടെ ഓഫീസില്‍ പ്രവര്‍ത്തിച്ചുവന്നത്

You might also like

-