നരേന്ദ്ര മോദി സമൂഹ മാധ്യമ അക്കൗണ്ടുകള്‍ ഉപേക്ഷിക്കുന്നു ; തീരുമാനം ഞായറാഴ്ച
ത്കാലിക പിന്‍മാറ്റത്തിന്റെ കാരണം വ്യക്തമല്ല. ട്വീറ്റ് ചെയ്ത് മിനിട്ടുകള്‍ക്കുള്ളില്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാവുകയാണ് മോദിയുടെ ട്വീറ്റ്. 14000 റീട്വീറ്റുകളും 25000 കമന്റുകളുമാണ് ട്വിറ്റിന് നിമിഷങ്ങള്‍ കൊണ്ട് ലഭിച്ചത്
ഡൽഹി :നരേന്ദ്രമോദി സമൂഹ മാധ്യമ അക്കൗണ്ടുകള്‍ താത്കാലികമായി ഉപേക്ഷിക്കുന്നതിനെപ്പറ്റി ആലോചിക്കുകയാണെന്ന് ട്വിറ്റർ പോസ്റ്റ് ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം, യൂട്യൂബ് എന്നിവയിലെ അക്കൗണ്ടുകള്‍ ഞായറാഴ്ച മുതല്‍ ഉപേക്ഷിക്കുന്നകാര്യം ആലോചിക്കുന്നുവെന്നാണ് മോദി ട്വിറ്റില്‍ കുറിച്ചത്. ഇതേപ്പറ്റിയുള്ള വിവരങ്ങള്‍ ജനങ്ങളെ ഞായറാഴ്ച അറിയിക്കുമെന്നും മോദി ട്വിറ്ററില്‍ കുറിച്ചു. അതേസമയം താത്കാലിക പിന്‍മാറ്റത്തിന്റെ കാരണം വ്യക്തമല്ല. ട്വീറ്റ് ചെയ്ത് മിനിട്ടുകള്‍ക്കുള്ളില്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാവുകയാണ് മോദിയുടെ ട്വീറ്റ്. 14000 റീട്വീറ്റുകളും 25000 കമന്റുകളുമാണ് ട്വിറ്റിന് നിമിഷങ്ങള്‍ കൊണ്ട് ലഭിച്ചത്.
ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് മോദിയുടെ ട്വീറ്റായിരുന്നു കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ ഏറ്റവുമധികം റീട്വീറ്റ് ചെയ്യപ്പെട്ടതും ഇഷ്ടപ്പെട്ടതുമായ ട്വീറ്റ്. വിവിധ സമൂഹ മാധ്യമങ്ങളില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഫോളോചെയ്യുന്ന പ്രമുഖ വ്യക്തികളില്‍ ഒരാളാണ് മോദി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആയിരക്കണക്കിന് പേരുമായി സമൂഹ മാധ്യമങ്ങളിലൂടെ ബന്ധം നിലനിര്‍ത്തുന്ന നേതാവാണ് നരേന്ദ്ര മോദി.