മയക്ക് മരുന്ന് ഇടപാട് ടോളിവുഡ് താരങ്ങളായ റാണാ റാണാ ദഗുബതി, രാകുല്‍ പ്രീത്‌ സിങ്‌, രവി തേജ എന്നിവര്‍ക്ക് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍

സംവിധായകന്‍ പുരി ജഗന്നാഥിനെ ഇ.ഡി ചോദ്യം ചെയ്തുവരികയാണ്. രവി തേജയുടെ ഡ്രൈവര്‍ ശ്രീനിവാസിനും ഇ.ഡി നോട്ടീസ് അയച്ചിട്ടുണ്ട്. ഇവരെ കൂടാതെ സിനിമാമേഖലയില്‍ നിന്നുതന്നെയുള്ള ചാര്‍മി കൗര്‍, നവദീപ്, മുമൈദ് ഖാന്‍ എന്നിവര്‍ക്കും ഇ.ഡി നോട്ടീസ് അയച്ചിട്ടുണ്ട്

0

ബെംഗളൂരു :മയക്കുമരുന്ന് കേസിൽ ടോളിവുഡ് താരങ്ങളായ റാണാ റാണാ ദഗുബതി, രാകുല്‍ പ്രീത്‌ സിങ്‌, രവി തേജ എന്നിവര്‍ക്ക് മയക്കുമരുന്ന് കേസില്‍ ചോദ്യംചെയ്യലിന് ഹാജരാകാൻ നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എൻ.സി.ബി) നോട്ടീസ് അയച്ചു. സെപ്‍തംബര്‍ എട്ടിന് ഹാജരാകാനാണ് നോട്ടിസ് നല്‍കിയിരിക്കുന്നത്. അടുത്തിടെ തെലങ്കാനയില്‍ നിന്ന് പിടിച്ചെടുത്ത മയക്കുമരുന്ന് താരങ്ങള്‍ക്ക് വിതരണം ചെയ്യാനിരുന്നതാണ് എന്ന് സൂചനകള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി. ഇതേ കേസുമായി ബന്ധപ്പെട്ട് നടന്ന കള്ളപ്പണം വെളുപ്പിക്കലിന്റെ തെളിവുകള്‍ ലഭിച്ചതിന്റെ പശ്ചാത്തലത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തുന്നുണ്ട്. ഈ കേസിലും ഇവര്‍ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ മൂവരോടും ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇ.ഡിയും ആവശ്യപ്പെട്ടു.

സംവിധായകന്‍ പുരി ജഗന്നാഥിനെ ഇ.ഡി ചോദ്യം ചെയ്തുവരികയാണ്. രവി തേജയുടെ ഡ്രൈവര്‍ ശ്രീനിവാസിനും ഇ.ഡി നോട്ടീസ് അയച്ചിട്ടുണ്ട്. ഇവരെ കൂടാതെ സിനിമാമേഖലയില്‍ നിന്നുതന്നെയുള്ള ചാര്‍മി കൗര്‍, നവദീപ്, മുമൈദ് ഖാന്‍ എന്നിവര്‍ക്കും ഇ.ഡി നോട്ടീസ് അയച്ചിട്ടുണ്ട്. തെലങ്കാന എക്സൈസ് ആൻഡ് പ്രൊഹിബിഷൻ ഡിപ്പാര്‍ട്ട്‍മെന്റ് 30 ലക്ഷം രൂപയുടെ ലഹരിമരുന്ന് പിടിച്ചെടുത്തതില്‍ 12 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

 

 

You might also like

-