പേര് വെളിപ്പെടുത്തും, ഉചിത സമയത്ത് ‘മോൾ , എന്ന് വിളിച്ചാണ് റൂമിലേക്ക് ക്ഷണിച്ചത് മോശം അനുഭവമാണ് ഉണ്ടായി വിളിപെടുത്തലുമായി ,,സോണിയ തിലകൻ
"ചെറുപ്പം മുതൽ കാണുന്ന വ്യക്തിയായിരുന്നു ഇയാൾ. ഇയാളുടെ പേര് വെളിപ്പെടുത്തുമെന്നും ഉചിതമായ സമയം വരട്ടെയന്നും സോണിയ പറഞ്ഞു . തത്കാലം നിയമ നടപടികളുമായി മുന്നോട്ട് പോകാൻ സമയമില്ലെന്നും അവർ വ്യക്തിമാക്കി.സംഘടനയിലെ പുഴുക്കുത്തുകൾക്കെതിരെ പറഞ്ഞതിന് അച്ഛനെ പുറത്താക്കി.
തിരുവനന്തപുരം| ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ മലയാള സിനമയിൽനിന്നും തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തി നടൻ തിലകന്റെ മകൾ സോണിയ തിലകൻ രംഗത്ത്. സിനിമയിൽ വലിയ സ്വാധീനം ഉള്ള പ്രമുഖ നടനിൽ നിന്നാണ് ദുരനുഭവം ഉണ്ടായത് എന്ന് സോണിയ തിലകൻ വെളിപ്പെടുത്തി. ഇയാൾ റൂമിലേക്ക് വരനായി ഫോണിൽ സന്ദേശമയക്കുകയായിരുന്നു. മോൾ എന്ന് വിളിച്ചാണ് റൂമിലേക്ക് ക്ഷണിച്ചുള്ള സന്ദേശമയച്ചതെന്നും ശേഷം മോശം അനുഭവമാണ് ഉണ്ടായതെന്നും സോണിയ തിലകൻ പറഞ്ഞു .
“ചെറുപ്പം മുതൽ കാണുന്ന വ്യക്തിയായിരുന്നു ഇയാൾ. ഇയാളുടെ പേര് വെളിപ്പെടുത്തുമെന്നും ഉചിതമായ സമയം വരട്ടെയന്നും സോണിയ പറഞ്ഞു . തത്കാലം നിയമ നടപടികളുമായി മുന്നോട്ട് പോകാൻ സമയമില്ലെന്നും അവർ വ്യക്തിമാക്കി.സംഘടനയിലെ പുഴുക്കുത്തുകൾക്കെതിരെ പറഞ്ഞതിന് അച്ഛനെ പുറത്താക്കി. അച്ഛനെതിരെ വലിയ നീക്കം സംഘടനയിൽ ഉണ്ടായിട്ടുണ്ട്. അമ്മ എന്ന സംഘടന ‘കോടാലി’ ആണെന്ന് അച്ഛൻ പറഞ്ഞിരുന്നു. തന്‍റെ അനുഭവവും അതാണ്. റിപ്പോർട്ടിൽ പുറത്ത് വരാത്ത വിവരങ്ങളും പുറത്ത് വിടണമെന്നും സോണിയ ആവശ്യപ്പെട്ടു.ഇങ്ങനെയൊരു റിപ്പോർട്ട് പുറത്ത് വന്നിട്ടും അമ്മയുടെ ജനറൽ സെക്രട്ടറി ഇതുവരെ പ്രതികരിച്ചിട്ടില്ല. അച്ഛനെ പുറത്താക്കാൻ കാണിച്ച ആർജ്ജവം എന്തുകൊണ്ട് ഹേമ കമ്മിറ്റി റിപ്പോർട്ട് വിഷയത്തിൽ കാണിക്കുന്നില്ല എന്നും സോണിയ തിലകൻ പറഞ്ഞു. മലയാള സിനിമയിലെ ഒരു പ്രധാന നടന്റെ മകളായിട്ട് കൂടി തനിക്ക് ഇങ്ങനെയൊരു അനുഭവം ഉണ്ടായെങ്കില്‍ പുതുമുഖങ്ങളുടെ അവസ്ഥ ആലോചിക്കാവുന്നതേയുള്ളൂവെന്നും സോണിയമാധ്യമങ്ങളോട് പറഞ്ഞു.