ഛത്തീസ്ഗഡിൽ നക്സലുകളുമായുള്ള ഏറ്റുമുട്ടലില്‍ മുന്ന് ജവാൻ മാർ കൊല്ലപ്പെട്ടു കൊല്ലപ്പെട്ടവരിൽ ഇടുക്കി മുക്കുടി സ്വദേശിയും
ഇടുക്കി രാജാക്കാട്മുക്കിടിയില്‍ സ്വദേശി ഒരൊളിക്കൽ ഒ.പി.സജു46 ആണ് മരിച്ചത്.
ഛത്തീസ്ഗഡ്: ബിജാപൂരില്‍ നക്സലുകളുമായുള്ള ഏറ്റുമുട്ടലില്‍ മുന്ന് ജവാന്മാർ കൊല്ലപ്പെട്ടു , കൊല്ലപ്പെട്ട മൂന്ന് ജവാന്മാരില്‍ ഒരാള്‍ മലയാളി യാണ് . ഇടുക്കി രാജാക്കാട്മുക്കിടിയില്‍ സ്വദേശി ഒരൊളിക്കൽ ഒ.പി.സജു46 ആണ് മരിച്ചത്. സിആർപിഎഫിൽ ഹെഡ് കോണ്‍സ്റ്റബിളായിരുന്നു സാജു .ഏറ്റമുട്ടലിനിടെ വെടിയേറ്റ പ്രദേശവാസിയായ പെണ്‍കുട്ടിയും മരിച്ചു.ഇന്ന് രാവിലെ 11 മണിയോടെയാണ് സിആര്‍പിഎഫിന്‍റെ 199ാം ബറ്റാലിയനും പൊലീസും ചേര്‍ന്ന സംഘവും നക്സലുകളുമായി ചത്തീസ്ഗഢിലെ ബിജാപൂരിൽ ഏറ്റമുട്ടലുണ്ടായത്. ബീജാപൂരിലെ കേശുകുത്തൽ ഗ്രാമത്തിൽ തെരച്ചിലിനായി എത്തിയ സിആർപിഎഫ് സംഘത്തിന് നേരെ നക്സലുകൾ വെടിവെക്കുകയായിരുന്നു. ഏറ്റുമുട്ടലിനിടെ അതുവഴി കടന്നു പോകുകയായിരുന്നു രണ്ട് പെൺകുട്ടികൾക്കും വെടിയേറ്റിരുന്നു. ഇതിൽ ഒരാളാണ് മരിച്ചത്.കർണാടക സ്വദേശി മഹാദേവ , ഉത്തർപ്രദേശ് സ്വദേശി മദൻപാൽ സിങ്ങ് എന്നിവരാണ് മരിച്ച മറ്റു ജവാന്മാർ
.