നാന്‍സി പെലോസി നാലാം തവണയും യുഎസ് ഹൗസ് സ്പീക്കര്‍
വോട്ടെടുപ്പില്‍ ജയിക്കാന്‍ ആവശ്യമായത് 214 വോട്ടുകളാണെങ്കില്‍ 216 വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തോടെയാണ് നാന്‍സി യുഎസ് ഹൗസില്‍ നാലാമതും ഹൗസ് സ്പീക്കറാകുന്നത്
വാഷിംഗ്ടണ്‍ ഡിസി: യുഎസ് ഹൗസ് സ്പീക്കറായി ഡമോക്രാറ്റിക് സ്ഥാനാര്‍ഥി നാന്‍സി പെലോസി തെരഞ്ഞെടുക്കപ്പെട്ടു. ജനുവരി മൂന്നിന് നടന്ന വോട്ടെടുപ്പില്‍ ജയിക്കാന്‍ ആവശ്യമായത് 214 വോട്ടുകളാണെങ്കില്‍ 216 വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തോടെയാണ് നാന്‍സി യുഎസ് ഹൗസില്‍ നാലാമതും ഹൗസ് സ്പീക്കറാകുന്നത്.
യുഎസ് ഹൗസില്‍ 427 മെമ്പര്‍മാരാണ് ഹാജര്‍ രേഖപ്പെടുത്തിയത്. ഇതില്‍ 220 ഡെമോക്രാറ്റുകളും 207 റിപ്പബ്ലിക്കന്‍ അംഗങ്ങളുമാണ്. കെവിന്‍ മക്കാര്‍ത്തി, റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി 209 വോട്ടുകള്‍ നേടി യുഎസ് ഹൗസില്‍ മൈനോറട്ടി നേതാവായി തിരഞ്ഞെടുക്കുകയും ചെയ്തു. രണ്ടു ഡമോക്രാറ്റിക് അംഗങ്ങള്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിക്കാണ് വോട്ടു ചെയ്തത്.പെലോസി ഹൗസ് സ്പീക്കറാകുന്നതിനെതിരെ ഡമോക്രാറ്റിക് പാര്‍ട്ടിയില്‍ ശക്തമായ എതിര്‍പ്പുണ്ടായിരുന്നു. ഞായറാഴ്ച യുഎസ് ഹൗസില്‍ പുതിയതായി തെരഞ്ഞെടുക്കപ്പെട്ട 117 അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു. യുഎസ് ഹൗസില്‍ ആകെ 435 അംഗങ്ങളില്‍ ഡമോക്രാറ്റിക് പാര്‍ട്ടിക്ക് 222 അംഗങ്ങളാണുള്ളത്.ജനുവരി അഞ്ചിന് ജോര്‍ജിയായില്‍ നടക്കുന്ന റണ്‍ ഓഫ് തിരഞ്ഞെടുപ്പോടെ യുഎസ് സെനറ്റ് ആരുടെ നിയന്ത്രണത്തിലാകുമെന്ന് വ്യക്തമാകും.