എൻ പരമേശ്വരൻ നമ്പൂതിരി ശബരിമലയിലെ പുതിയ മേൽശാന്തി

പരമേശ്വരൻ നമ്പൂതിരിയുൾപ്പെടെ ഒൻപത് പേരായിരുന്നു മേൽശാന്തിമാരുടെ അന്തിമ പട്ടികയിൽ ഉണ്ടായിരുന്നത്. ഇതിൽ ഒൻപതാമതായിരുന്നു പരമേശ്വരൻ നമ്പൂതിരിയെ നിർദ്ദേശിച്ചിരുന്നത്

0

പത്തനംതിട്ട : എൻ പരമേശ്വരൻ നമ്പൂതിരിയെ ശബരിമലയിലെ പുതിയ മേൽശാന്തിയായി തെരഞ്ഞെടുത്തു. നറുക്കെടുപ്പിലൂടെയാണ് പുതിയ മേൽശാന്തിയെ തെരഞ്ഞെടുത്തത്. പ്രത്യേക പൂജകൾക്ക് ശേഷം എട്ട് മണിയോടെയായിരുന്നു നറുക്കെടുപ്പ്. കുറവാക്കാട് ഇല്ലത്ത് ശംഭു നമ്പൂതിരിയെ മാളികപ്പുറം മേൽശാന്തിയായി തെരഞ്ഞെടുത്തു.
പരമേശ്വരൻ നമ്പൂതിരിയുൾപ്പെടെ ഒൻപത് പേരായിരുന്നു മേൽശാന്തിമാരുടെ അന്തിമ പട്ടികയിൽ ഉണ്ടായിരുന്നത്. ഇതിൽ ഒൻപതാമതായിരുന്നു പരമേശ്വരൻ നമ്പൂതിരിയെ നിർദ്ദേശിച്ചിരുന്നത്. മേൽശാന്തിമാരുടെ പേരുകൾ വെള്ളിക്കുടത്തിലിട്ട് ശ്രീകോവിലിനുള്ളിൽ പൂജ നടത്തിയ ശേഷമായിരുന്നു നറുക്കെടുപ്പ്. പന്തളം കൊട്ടാരത്തിൽ നിന്ന് എത്തുന്ന 10 വയസ്സിന് മുകളിൽ പ്രായമുള്ള രണ്ട് ആൺകുട്ടികളാണ് നറുക്ക് എടുത്തത്.

You might also like

-