വയനാട്ടിലെ നരഭോജി പെൺകടുവ ചത്തതിൽ ദുരൂഹത, പരിസ്ഥിതി സംഘടനാ വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോയിൽ പരാതി നൽകി

കൃത്യമായ നടപടിക്രമങ്ങൾ പാലിക്കുന്നതിൽ വനം-വന്യജീവി വകുപ്പ് പരാജയപ്പെട്ടുവെന്നും ഉദ്യോഗസ്ഥർ വനത്തിനുള്ളിൽ നുഴഞ്ഞുകയറിയെന്നും എൻജിഒ നൽകിയ പരാതിയിൽ പറയുന്നു

ഡൽഹി | വയനാട്ടിലെ പഞ്ചാരക്കൊല്ലിയിൽ പെൺകടുവ ചത്തതിൽ ദുരൂഹതയുണ്ടെന്ന് കാണിച്ച് കൊച്ചി ആസ്ഥാനമായുള്ള സർക്കാരിതര പരിസ്ഥിതി സംഘടനയായ ആനിമൽ ആൻഡ് നേച്ചർ എത്തിക്‌സ് കമ്മ്യൂണിറ്റി ട്രസ്റ്റ് (അനെക്) ന്യൂഡൽഹി വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോയിൽ പരാതി നൽകി.കൃത്യമായ നടപടിക്രമങ്ങൾ പാലിക്കുന്നതിൽ വനം-വന്യജീവി വകുപ്പ് പരാജയപ്പെട്ടുവെന്നും ഉദ്യോഗസ്ഥർ വനത്തിനുള്ളിൽ നുഴഞ്ഞുകയറിയെന്നും എൻജിഒ നൽകിയ പരാതിയിൽ പറയുന്നു . സംഭവത്തിൽ ഹൈക്കോടതിയെ സമീപിക്കുമെന്ന് സംഘടന അറിയിച്ചു .

മറ്റൊരു കടുവയുമായുള്ള ആക്രമണത്തിൽ കഴുത്തിൽ ഉണ്ടായ ആഴത്തിലുള്ള മുറിവുകളാണ് കടുവ ചത്തതെന്ന് പോസ്റ്റ് മോർട്ടത്തിൽ കണ്ടെത്തിയിരുന്നു 4-7 വയസിനും ഇടയിൽ പ്രായമുള്ള പെൺ കടുവയാണ് ചത്തത്. കടുവയുടെ വയറ്റിൽ നിന്നും മരിച്ച സ്ത്രീയുടെ തലമുടിയും വസ്ത്രത്തിന്റെ ഭാഗങ്ങളും കമ്മലുകളും കണ്ടെത്തി. പഞ്ചാരക്കൊല്ലിയിൽ രാധയെന്ന ആദിവാസി സ്ത്രീയെ കൊന്ന അതേ കടുവ തന്നെയാണിതെന്നും വനംവകുപ്പ് സ്ഥിരീകരിച്ചു. വനത്തിനുള്ളിൽ മറ്റൊരു കടുവയുമായുള്ള ഏറ്റുമുട്ടലിലാണ് കടുവക്ക് പരിക്കേറ്റതെന്നും കഴുത്തിൽ നാലു മുറിവുകളാണുണ്ടായിരുന്നതെന്നും പോസ്റ്റ്മോർട്ടത്തില്‍ കണ്ടെത്തിയിരുന്നു . സംസ്ഥാന സർക്കാർ നരഭോജിയായി പ്രഖ്യാപിചാ കടുവയായിരുന്നു ചത്തനിലയിൽ കണ്ടെത്തിയത് ,കാപ്പികുരുവിളവെടുക്കാൻ തോട്ടത്തിലായിരുന്ന രാധയെന്ന സ്ത്രീയെ ആക്രമിച്ചു കൊലപ്പെടുത്തുകയും പിന്നീട് വനം വകുപ്പിന്റെ ഒരു റാപ്പിഡ് റെസ്‌പോൺസ് ടീം അംഗത്തെ ആക്രമിക്കുകയും ചെയ്തതിന് പിന്നാലെ നരഭോജികടുവയെ വെടിവച്ച് കൊല്ലാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിടുകയും ചെയ്തിരുന്നു.സമാനമായ കേസിൽ 2023-ൽ ANEC കേരള ഹൈക്കോടതിയിൽ ഒരു പൊതുതാൽപ്പര്യ ഹർജി ഫയൽ ചെയ്തിരുന്നു, അത് കോടതി തള്ളിയിരുന്നു. വയനാട്ടിലെ മൂടക്കൊല്ലിയിൽ ഒരാളെ കൊന്ന കടുവയെ ഉന്മൂലനം ചെയ്യാൻ ഉചിതമായ നടപടി സ്വീകരിക്കാൻ വനംവകുപ്പ് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഉത്തരവിട്ടതാണ് കേസ്

You might also like

-