മ്യാൻമർ ,ബാങ്കോക്ക് ഭൂചലനത്തിൽ മരണം 1644 ,മരണ സംഖ്യ 10,000 കടന്നേക്കുമെന്ന് ആശങ്ക !

മ്യാൻമറിൻ്റെ മരണസംഖ്യ 10,000 കവിയുമെന്നും നഷ്ടം രാജ്യത്തിൻ്റെ വാർഷിക സാമ്പത്തിക ഉൽപ്പാദനത്തേക്കാൾ കൂടുതലാകുമെന്നും യുഎസ് ജിയോളജിക്കൽ സർവീസ് അറിയിച്ചു

ബാങ്കോക്ക് |മ്യാൻമർ ,ബാങ്കോക്ക് ഭൂചലനത്തിൽ മരണം 1600 കടന്നു. 1644 പേർ മരിച്ചതായി വിവരം. മൂവാത്തിരലധികം പേർക്ക് പരുക്കേറ്റു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങി കിടക്കുന്നതായി റിപ്പോർട്ട്. തകർന്നടിഞ്ഞ പല സ്ഥലത്തേക്കും രക്ഷാപ്രവർത്തകർക്ക് എത്തിച്ചേരാനായിട്ടില്ല.മ്യാൻമറിലെ രണ്ടാമത്തെ വലിയ നഗരമായ മാന്റലെയിൽ മാത്രം 1200 ബഹുനില കെട്ടിടങ്ങൾ തകർന്നു. മരണം 10,000 കടന്നേക്കുമെന്ന് യുഎസ് ജിയോളജിക്കൽ വകുപ്പ് മുന്നറിയിപ്പ് നൽകി.ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത് മ്യാൻമറിലെ രണ്ടാമത്തെ നഗരമായ മാന്റലെയിലാണ്. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തിന് ഏറ്റവും അടുത്തുള്ള പ്രദേശത്തും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഭൂചലനത്തിൽ മ്യാൻമറിലെ വിവിധ പ്രദേശങ്ങളിലായി കെട്ടിടങ്ങൾ, പാലങ്ങൾ, റോഡുകൾ എന്നിവ തകർന്നു.ഇപ്പോഴും കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള തീവ്രശ്രമത്തിലാണ്, കനത്ത യന്ത്രസാമഗ്രികളില്ലാത്തതും അധികാരികളുടെ അഭാവവും ദുരിതാശ്വസ പ്രവർത്തങ്ങൾക്ക് തടസ്സം സൃഷ്ടിച്ചിട്ടുണ്ട് .ബാങ്കോക്കിൽ, 33 നിലകളുള്ള ടവർ തകർന്ന സ്ഥലത്ത് രക്ഷാപ്രവർത്തനം തുടർന്നു, അവിടെ 47 പേരെ കാണാതാവുകയോ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിപ്പോകുകയോ ചെയ്തു
മ്യാൻമറിൻ്റെ മരണസംഖ്യ 10,000 കവിയുമെന്നും നഷ്ടം രാജ്യത്തിൻ്റെ വാർഷിക സാമ്പത്തിക ഉൽപ്പാദനത്തേക്കാൾ കൂടുതലാകുമെന്നും യുഎസ് ജിയോളജിക്കൽ സർവീസ് അറിയിച്ചു “തിരയൽ, രക്ഷാപ്രവർത്തനങ്ങൾ വേഗത്തിലാക്കാനും അടിയന്തര ആവശ്യങ്ങൾ പരിഹരിക്കാനും സ്റ്റേറ്റ് അഡ്മിനിസ്‌ട്രേഷൻ കൗൺസിൽ ചെയർമാൻ അധികാരികളോട് നിർദ്ദേശിച്ചു,” മിൻ ഓങ് ഹ്‌ലെയിങ്ങിനെ പരാമർശിച്ച് ഭരണകൂട മാധ്യമങ്ങളിൽ പ്രസ്താവനയിൽ പറഞ്ഞു.

അതേസമയം ഓപ്പറേഷൻ ബ്രഹ്മയുടെ ഭാഗമായി ഇന്ത്യയുടെ രണ്ട് വിമാനങ്ങൾ കൂടി മ്യാൻമറിലെത്തി. 80 അംഗ NDRF സംഘത്തെയാണ് ഇന്ത്യയിൽ നിന്ന് മ്യാൻമറിലേക്ക് അയച്ചത്. സാധ്യമായ എല്ലാ സഹായങ്ങളും നൽകാൻ ഇന്ത്യ തയാറാണെന്ന് പ്രധാനമന്ത്രി ഉറപ്പുനൽകി. രക്ഷാ സംഘത്തെയും ഒരു മെഡിക്കൽ സംഘത്തെയും കൂടാതെ ടെന്റ്, സ്ലീപ്പിങ് ബാങ്ക്, ബ്ലാങ്കറ്റ്, ഭക്ഷണം, വാട്ടർ പ്യൂരിഫയർ, സോളാർ ലാമ്പ്, ജനറേറ്റർ അടക്കം 15 ടൺ അടങ്ങുന്ന അടിയന്തരാവശ്യ സാധനങ്ങൾ ഇന്ത്യ മ്യാൻമറിലേക്ക് അയച്ചിരു

You might also like

-