ആറ് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയെ വെറുതെ വിട്ടനടപടി പൊലീസിന് വീഴ്ചപറ്റിയെങ്കിൽ പരിശോധിക്കണം എം വി ഗോവിന്ദൻ
സർക്കാരിനോ പാർട്ടിക്കോ ഒന്നും ഒളിച്ചു വയ്ക്കാനില്ലെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.വണ്ടിപ്പെരിയാർ കേസിൽ പ്രതിയെ വെറുതെ വിട്ടതിൽ സർക്കാരിനെതിരെ വിമർശനവുമായി ഇടുക്കി എം പി ഡീൻ കുര്യാക്കോസ് രംഗത്തെത്തിയിരുന്നു
തിരുവനന്തപുരം | വണ്ടിപ്പെരിയാറിലെ ആറ് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയെ വെറുതെ വിട്ടതിൽ പൊലീസിനും പ്രോസിക്യുഷനും വീഴ്ചപറ്റിയെങ്കിൽ പരിശോധിക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. എല്ലാം കുറ്റമറ്റതെന്ന അഭിപ്രായം സിപിഐഎമ്മിനില്ല. സർക്കാരിനോ പാർട്ടിക്കോ ഒന്നും ഒളിച്ചു വയ്ക്കാനില്ലെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.വണ്ടിപ്പെരിയാർ കേസിൽ പ്രതിയെ വെറുതെ വിട്ടതിൽ സർക്കാരിനെതിരെ വിമർശനവുമായി ഇടുക്കി എം പി ഡീൻ കുര്യാക്കോസ് രംഗത്തെത്തിയിരുന്നു. ഡി വൈ എഫ് ഐ പ്രവർത്തകനായ പ്രതിയെ രക്ഷപ്പെടുത്താൻ ഉന്നത തല ഗൂഢാലോചന നടന്നു. ഇടുക്കി ജില്ലയിലെ സിപിഐഎം നേതൃത്വത്തിനും ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് എംപി ആരോപിച്ചു. കൃത്യമായി തെളിവ് ശേഖരിച്ച് പ്രതിക്ക് ശിക്ഷ വാങ്ങി നൽകാൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞില്ല. പ്രതിക്ക് ശിക്ഷ ഉറപ്പാക്കാൻ മേൽക്കോടതിയിൽ അപ്പീൽ നൽകണമെന്നും ഡീൻ കുര്യാക്കോസ് ആവശ്യപ്പെട്ടിരുന്നു
ശബരിമലയിലേക്ക് ഇതുവരെയില്ലാത്ത മട്ടിൽ ആളുകൾ വരുന്നുണ്ട്. വലിയ തിരക്കാണ് എന്തെങ്കിലും കുറവുകളുണ്ടെങ്കിൽ വേഗത്തിൽ പരിഹരിക്കുന്നുണ്ട്. വിമർശനമുണ്ടെങ്കിൽ പരിശോധിക്കണമെന്നും എം വി ഗോവിന്ദൻ പറഞ്ഞു . വിഷയം രാഷ്ട്രീയ ആയുധമാക്കാൻ കോൺഗ്രസ് ശ്രമിക്കുന്നു. തിരഞ്ഞെടുപ്പ് വരുമ്പോൾ വിശ്വാസത്തെ കൂട്ടുപിടിക്കുകയാണ് ബിജെപിയും കോൺഗ്രസുമെന്നും എം വി ഗോവിന്ദൻ വിമർശിച്ചു.
വണ്ടിപ്പെരിയാർ കേസിലെ പ്രതിയെ വെറുതെ വിട്ട സംഭവത്തിൽ കേസ് കോടതിയില്‍ പരാജയപ്പെട്ടതിന് പിന്നില്‍ ബാഹ്യഇടപെടലുകള്‍ ഉണ്ടായിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വാളയാറിന് സമാനമായ അവസ്ഥ വണ്ടിപ്പെരിയാര്‍ കേസിലും ഉണ്ടാകരുതെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നതാണ്. വാളയാറിലെ പ്രതിക്ക് പാര്‍ട്ടി ബന്ധം ഉള്ളതിനാല്‍ തെളിവുകള്‍ നശിപ്പിക്കപ്പെട്ടു. വണ്ടിപ്പെരിയാറിലെ പ്രതിയുടെ ഡി.വൈ.എഫ്.ഐ ബന്ധമാണ് തെളിവ് നശിപ്പിക്കപ്പെടാന്‍ കാരണമെന്ന് പൊതുസമൂഹം സംശയിക്കുന്നതായും സതീശൻ വാർത്താകുറിപ്പിൽ പറഞ്ഞു.
ഡി വൈ എഫ് ഐ പ്രവർത്തകനായ പ്രതിയെ രക്ഷപ്പെടുത്താൻ ഉന്നത തല ഗൂഢാലോചന നടന്നു എന്ന് ഡീൻ കുര്യാക്കോസ് ആരോപിച്ചിരിന്നു.ഇടുക്കി ജില്ലയിലെ സിപിഐഎം നേതൃത്വത്തിനും ഗൂഢാലോചനയിൽ പങ്കുണ്ട്. കൃത്യമായി തെളിവ് ശേഖരിച്ച് പ്രതിക്ക് ശിക്ഷ വാങ്ങി നൽകാൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞില്ല. പ്രതിക്ക് ശിക്ഷ ഉറപ്പാക്കാൻ മേൽക്കോടതിയിൽ അപ്പീൽ നൽകണമെന്നും ഡീൻ കുര്യാക്കോസ് ആവശ്യപ്പെട്ടു.