നവ കേരള സദസ്സിന് ഉപയോഗിക്കുന്നത്തോടെ ബസ്സിന്റെ മൂല്യം കൂടുമെന്നും എം വി ഗോവിന്ദന്‍

ആക്ഷേപങ്ങള്‍ പലതും ഉയരും. എല്ലാവര്‍ക്കും കാണത്തക്ക രീതിയില്‍ നാളെ മുതല്‍ ബസ്സിന്റെ യാത്ര തുടരും. അതിന്റെ വിലയും മൂല്യവുമെല്ലാം പരമസത്യമാണ്. മുഖ്യമന്ത്രിയും മന്ത്രിമാരുമെല്ലാം സഞ്ചരിച്ച വാഹനത്തിന് ഭാവിയില്‍ മൂല്യം കൂടും.

0

തിരുവനന്തപുരം| നവകേരള സദസ്സിന് ഉപയോഗിക്കുന്നത് ആഢംബര ബസ് അല്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ബസ് പരിപാടി കഴിഞ്ഞാല്‍ അവര്‍ എങ്ങോട്ടും കൊണ്ടുപോകില്ല. കേരളത്തിന്റെ സ്വത്തായി ഉപയോഗിക്കാനാകുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. സാധാരണ കെഎസ്ആര്‍ടിസിയല്ല. നവകേരള സദസ്സിന് വേണ്ടി ഉണ്ടാക്കിയിട്ടുള്ള ബസ്സാണ്. നവ കേരള സദസ്സിന് ഉപയോഗിക്കുന്നതിലൂടെ ആ ബസ്സിന്റെ മൂല്യം കൂടുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

“ആക്ഷേപങ്ങള്‍ പലതും ഉയരും. എല്ലാവര്‍ക്കും കാണത്തക്ക രീതിയില്‍ നാളെ മുതല്‍ ബസ്സിന്റെ യാത്ര തുടരും. അതിന്റെ വിലയും മൂല്യവുമെല്ലാം പരമസത്യമാണ്. മുഖ്യമന്ത്രിയും മന്ത്രിമാരുമെല്ലാം സഞ്ചരിച്ച വാഹനത്തിന് ഭാവിയില്‍ മൂല്യം കൂടും. ഒരു സംശയവുമില്ല. നല്ല രീതിയില്‍ കേരളത്തില്‍ ഉപയോഗിക്കാന്‍ സാധിക്കും.”‘ എം വി ഗോവിന്ദന്‍ പറഞ്ഞു.

You might also like

-