മുത്തൂറ്റ് ഫിനാന്‍സ് കവര്‍ച്ച ആറുപേർ അറസ്റ്റിൽ നഷ്ടപെട്ട സ്വർണം കണ്ടെടുത്തു
സെക്യുരിറ്റി ജീവനക്കാരനെ അടിച്ചുതാഴെയിട്ട സംഘം ജീവനക്കാരെ മുഴുവന്‍ തോക്കിന്‍ മുനയില്‍ നിര്‍ത്തി. പിന്നീട് ബ്രാഞ്ച് മാനേജറില്‍ താക്കോലുകള്‍ കൈക്കലാക്കി
ചെന്നൈ :മുത്തൂറ്റ് ഫിനാന്‍സ് കവര്‍ച്ചാകേസില്‍ ആറുപേരെ ഹൈദരാബാദില്‍ നിന്ന് അറസ്റ്റ് ചെയ്തു. തമിഴ്നാട് ഹൊസൂരിലെ ബ്രാഞ്ചില്‍ നിന്നും തോക്ക് ചൂണ്ടി 25 കിലോ സ്വര്‍ണമാണ് കവര്‍ന്നത് . നഷ്ടപ്പെട്ട സ്വര്‍ണവും കണ്ടെടുത്തു.കൃഷ്ണഗിരി ജില്ലയില്‍ തമിഴ്നാട് – കര്‍ണാടക അതിര്‍ത്തി പട്ടണമായ ഹൊസൂരില്‍ പട്ടാപകലാണു കൊള്ള നടന്നത്. ഭഗല്‍പൂര്‍റോഡിലെ ബ്രാഞ്ചില്‍ ഒമ്പതരയോടെ മുഖമൂടി സംഘം ഇരച്ചുകയറുകയായിരുന്നു. സെക്യുരിറ്റി ജീവനക്കാരനെ അടിച്ചുതാഴെയിട്ട സംഘം ജീവനക്കാരെ മുഴുവന്‍ തോക്കിന്‍ മുനയില്‍ നിര്‍ത്തി. പിന്നീട് ബ്രാഞ്ച് മാനേജറില്‍ താക്കോലുകള്‍ കൈക്കലാക്കി. കൊല്ലമെന്നു ഭീഷണിപെടുത്തി ജീവനക്കാരെ ഉപയോഗിച്ചു തന്നെ ലോക്കര്‍ തുറപ്പിച്ചു. 25 കിലോ സ്വര്‍ണവും തൊണ്ണൂറ്റാറായിരം രൂപയും കവര്‍ന്നു. നൊടിയിടയില്‍ സംഘം കടന്നുകളയുകയും ചെയ്തു. സ്ഥാപനത്തിലെ സിസിടിവിയുടെ റെക്കോര്‍ഡറും എടുത്താണ് കവര്‍ച്ചാ സംഘം കടന്നത്.
വെള്ളിയാഴ്ച രാവിലെ 9.30നായിരുന്നു സംഭവം. ഏഴുകോടി രൂപ വിലമതിക്കുന്ന 25 കിലോ സ്വര്‍ണവും പണവുമാണ് കൊള്ളയടിക്കപ്പെട്ടത്. കൃഷ്ണഗിരി ജില്ലയിലെ ഹൊസൂരില്‍നിന്ന് ബെംഗളൂരുവിലേക്കുള്ള റോഡിലുള്ള ബാഗലൂര്‍ മുത്തൂറ്റ് ഫിനാന്‍സ് ശാഖയിലാണ് മുഖംമൂടി ധരിച്ച ആറംഗസംഘം ജീവനക്കാരെ തോക്കിന്‍മുനയില്‍ നിര്‍ത്തി കഴിഞ്ഞ ദിവസം കവര്‍ച്ച നടത്തിയത്. വെള്ളിയാഴ്ച രാവിലെ ജീവനക്കാര്‍ ഓഫീസ് തുറന്നപ്പോള്‍ ഇടപാട് നടത്താനെന്ന വ്യാജേന കവര്‍ച്ചാ സംഘം സ്ഥാപനത്തില്‍ കയറുകയായിരുന്നു.കൊള്ളയടിച്ച 25 കിലോ സ്വര്‍ണ്ണവും തിരിച്ചുപിടിച്ചു. കൊള്ളയടിച്ച തൊണ്ണൂറായിരം രൂപയും കവർച്ചയ്ക്കുപയോഗിച്ച തോക്കും കണ്ടെത്തി. ഏഴുതോക്കുകളാണ് പ്രതികളിൽ നിന്ന പിടിച്ചെടുത്തത്